ഈ ക്രിക്കറ്റ് കളിക്കാരനോട് മാധുരിയ്ക്ക് കട്ട പ്രണയമായിരുന്നു.. വിവാഹം കഴിക്കാനിരുന്നതാണ്, പക്ഷേ..!

90 കളിലെ പ്രശസ്ത നടിയായ മാധുരി ദീക്ഷിത്തും സുമുഖനും സുന്ദരനും ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയായ അജയ് ജഡേജയും തമ്മിലുള്ള പ്രണയം ഹൃദയസ്പർശമായിരുന്നു.     

Last Updated : Jul 24, 2020, 07:48 PM IST
ഈ ക്രിക്കറ്റ് കളിക്കാരനോട് മാധുരിയ്ക്ക് കട്ട പ്രണയമായിരുന്നു.. വിവാഹം കഴിക്കാനിരുന്നതാണ്, പക്ഷേ..!

ന്യൂഡൽഹി: പതിറ്റാണ്ടുകളായി ബോളിവുഡിനും ക്രിക്കറ്റിനും നല്ലൊരു ബന്ധമുണ്ട്.  പലപ്പോഴും ചില ക്രിക്കറ്റ് താരങ്ങൾക്ക് ബോളിവുഡ് നടിയുമായി പ്രണയമുണ്ടെന്ന വാർത്തകൾ പടരുകയും അതിനെതുടർന്ന് പെട്ടെന്നൊരു ദിവസം അവരുടെ വിവാഹ വാർത്തകളും കേൾക്കാറുണ്ട്.   

അത് ഛോട്ടെ നവാബായ സെയിഫ് അലി ഖാന്റെ മാതാപിതാക്കളായ ഷർമിള ടാഗോറിന്റെയും മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും പ്രണയകഥയെക്കുറിച്ചായാലും ശരി വിരാട് കോഹ്‌ലി-അനുഷ്ക ശർമയെ വിവാഹം കഴിച്ചതായാലും ശരി.  ക്രിക്കറ്റിനും ബോളിവുഡിനും തമ്മിൽ പണ്ടുമുതലേ ബന്ധമുണ്ട്.  എന്നാൽ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് വളരെ സവിശേഷമായ ഒരു പ്രണയകഥയെക്കുറിച്ചാണ്.  അതായത് ക്രിക്കറ്റ് കളിക്കാരൻ അജയ് ജഡേജയും (Ajay Jadeja) ബോളിവുഡിന്റെ ഹൃദയമിടിപ്പ് എന്നറിയപ്പെടുന്ന മാധുരി ദീക്ഷിത്തിന്റെയും (Madhuri Dixit) പ്രണയത്തേക്കുറിച്ചാണ്. 

 

90 കളിലെ പ്രശസ്ത നടിയായ മാധുരി ദീക്ഷിത്തും സുമുഖനും സുന്ദരനും ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയായ അജയ് ജഡേജയും തമ്മിലുള്ള പ്രണയം ഹൃദയസ്പർശമായിരുന്നു.  ഇക്കാര്യത്തിൽ ഇരുവരുടെയും പേരുകൾ ചേർത്ത് നിരവധി ചർച്ചകളും ഉണ്ടായിരുന്നു. ഒരു വശത്ത് ഹിന്ദുസ്ഥാനിലെ മുഴുവൻ ആരാധകരും  മാധുരിയ്ക്ക് വേണ്ടി മരിക്കാൻവരെ തയ്യാറിയിരുന്നു അതുപോലെ മറുവശത്ത് ലക്ഷക്കണക്കിന് പെൺക്കുട്ടികളാണ് അജയ് ജഡേജയ്ക്ക് വേണ്ടി നോക്കിയിരുന്നത്.  എന്നാൽ ഇവരെ എല്ലാവരേയും ഉപേക്ഷിച്ച് ഇരുവരും പരസ്പരം പ്രണയത്തിലാകുകയായിരുന്നു.  ഇരുവരുടെയും പ്രണയകഥ ആരംഭിച്ചത് ഒരു മാഗസിൻ ഫോട്ടോഷൂട്ടിനിടെയിലാണ്.  ജഡേജയും മാധുരിയും ഒരു പ്രശസ്ത മാസികയുടെ കവർ പേജിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഇവരുടെ പ്രണയത്തെക്കുറിച്ച് ചർച്ചകൾ വന്നുതുടങ്ങിയത്. 

ജഡേജയുടേയും മാധുരിയുടേയും ഡേറ്റിംഗ് വാർത്തകൾക്കിടയിൽതന്നെ ബോളിവുഡിൽ നായകനായി പ്രവർത്തിക്കാൻ അജയ് ആഗ്രഹിക്കുന്നുവെന്ന വാർത്തയും വന്നിരുന്നു. തന്റെ ഈ ആഗ്രഹത്തെക്കുറിച്ച് മാധുരിയോട് പറഞ്ഞപ്പോൾ അവർ ജഡേജയെ സിനിമാ മേഖലയിലെ വൻകിട നിർമ്മാതാക്കൾക്കും സംവിധായകർക്കും പരിചയപ്പെടുത്തിക്കൊടുകയും ശുപാർശ ചെയ്യുകയും ചെയ്തു. 

മാധുരിയുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങാൻ തുടങ്ങുകയായിരുന്നു എന്നാൽ നിർഭാഗ്യമെന്ന് പറഞ്ഞാൽ മതിയല്ലോ പെട്ടെന്ന് എല്ലാം തകർന്നു തരിപ്പണമാകുകയായിരുന്നു.  അജയ് ജഡേജയുടെ ഭാഗ്യക്കേട് എല്ലാം തകർക്കുകയായിരുന്നു എന്നുവേണം പറയാൻ. ആ സമയം ജഡേജയ്ക്ക് നിറയെ ബുദ്ധിമുട്ടുകൾ കൊണ്ടുവന്ന സമയമായിരുന്നു. തന്റെ ക്രിക്കറ്റ് ജീവിതം താളം തെറ്റാൻ തുടങ്ങിയിരുന്നു.  ഒരുവശത്ത് തന്റെ ക്രിക്കറ്റ് കരിയർ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം പരാജയപ്പെട്ടപ്പോൾ മറുവശത്ത് തന്നെ സിനിമകളിൽ അഭിനയിപ്പിക്കാം എന്ന് വാക്കുപറഞ്ഞ നിർമ്മാതാക്കൾ ജഡേജയെകയ്യൊഴിയുകയായിരുന്നു.     

 

ഇതായിരുന്നു കരിയറിന്റെ കഥ എന്നാൽ  ഇനി നമുക്ക് ഇവരുടെ പ്രണയകഥയിലേക്ക് പോകാം.   വാർത്തകളുടെ അടിസ്ഥാനത്തിൽ ഇരുവരും പരസ്പരം ഭ്രാന്തമായി സ്നേഹിച്ചിരുന്നു മാത്രമല്ല ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചിരുന്നു.  പക്ഷേ എല്ലാ പ്രണയകഥയിലേയും പോലെ കുടുംബക്കാർ പ്രശനമുണ്ടാക്കുകയായിരുന്നു.  അജയ് ജഡേജയുടെ കുടുംബം ഇരുവരുടെയും ബന്ധത്തിന് വളരെയധികം എതിരായിരുന്നു. കാരണം ജഡേജ ഒരു രാജകുടുംബത്തിൽ നിന്നുള്ളയാളാണ് എന്നാൽ മാധുരി ഒരു മിഡിൽ ക്ലാസ് പെൺക്കുട്ടിയും.  അതുകൊണ്ടുതന്നെ ജഡേജയുടെ കുടുംബത്തിന് ഇവരുടെ ബന്ധത്തിൽ കടുത്ത എതിർപ്പായിരുന്നു. 

ജഡേജയ്ക്ക് കുടുംബവുമായി ഒരു ഒത്തുതീർപ്പ് നടത്താനോ അല്ലെങ്കിൽ തന്റെ പ്രണയത്തിന്'സമ്മതം വാങ്ങാനോ കഴിഞ്ഞില്ല ഒടുവിൽ പതുക്കെ പതുക്കെ ആ ബന്ധം അവസാനിക്കുകയായിരുന്നു.  തുടർന്ന് 1999 ൽ ജഡേജയുടെ പേരിൽ മാച്ച് ഫിക്സിംഗ് ആരോപിക്കുകയും കൂടി വന്നപ്പോൾ എല്ലാം നശിക്കുകയായിരുന്നു. 

ആ വർഷം തന്നെ അജയ് ജഡേജ മാച്ച് ഫിക്സിംഗിന് ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന് ടീമിന്റെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഈ സംഭവത്തെത്തുടർന്ന് രാജ്യം മുഴുവൻ അദ്ദേഹത്തിനെതിരെ തിരിഞ്ഞു.  അതിനുശേഷം മാധുരിയും ജഡേജയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു.  കാരണം ആ സമയത്ത് മാധുരിയുടെ കുടുംബവും ഈ ബന്ധത്തിന് എതിരായി.  അജയ് ജഡേജയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം മാധുരി ഡോ. ശ്രീറാം നെനെയെ വിവാഹം കഴിച്ച് വിദേശത്തേക്ക് പോകുകയായിരുന്നു. 

Trending News