ന്യൂഡെൽഹി:ടീമിലെടുത്തിട്ടും എന്ത് കൊണ്ട് ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന കളിയിൽ അംലയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യം ആരാധകർ ചോദിച്ച് തുടങ്ങിയിരുന്നു .പരിക്കേറ്റ ആസ്ട്രേലിയൻ ഇടങ്കയ്യൻ ബാറ്റ്സ്മാൻ ഷോൺ മാർഷിന് പകരമാണ് ഈ വർഷത്തെ ഐ .പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംലയെ കിങ്ങ്സ് XI പഞ്ചാബ് ടീമിലെടുത്തത് .
ടീമിന്റെ അത്തരമൊരു തീരുമാനത്തെ കുറിച്ച് കിംഗ്സ് ഇലവൻ താരം മുരളി വിജയ് പ്രതികരിച്ചതിങ്ങനെ "ഹാഷിം അംല ഇന്ന് രാവിലെയാണ് എത്തി ചേർന്നത്. വരും കളികളിൽ ടീമിൽ ഉൾപ്പെടുത്തും മുൻപ് അംലക്ക് ചെറിയൊരു വിശ്രമം നൽകേണ്ടതുണ്ട് എന്നായിരുന്നു ഞങ്ങളുടെ തീരുമാനം".2014 ൽ ഐ .പി എൽ റണ്ണേഴ്സ് അപ്പ് ആയിരുന്ന പഞ്ചാബ് ഈ സീസണിൽ താളം കിട്ടാതെ ഉഴറുകയാണ് .
ഇന്നലത്തെ കളിയിൽ കൊൽക്കട്ട നൈറ്റ് റൈഡേ ഴ്സ് ഉയർത്തിയ 164 റൺസ് എത്തിപ്പിടിക്കാവുന്ന ടോട്ടലായിരുന്നെങ്കിലും ഏഴ് റൺസ് അകലെ വെച്ച് പഞ്ചാബ് വീഴുകയായിരുന്നു .ഗ്ലെൻ മാക്സ്സ് വെൽ 42 ബാളിൽ നേടിയ 68 റൺസാണ് പഞ്ചാബിനെ എത്തിപ്പിടിക്കാവുന്ന നിലയിൽ എത്തിച്ചത് .എട്ട് മാച്ചുകളിൽ രണ്ട് വിജയവുമായി പോയന്റ് നിലയിൽ ഏറ്റവും താഴത്തെ നിലയിലാണ് പഞ്ചാബ് ഇപ്പോൾ .