ആദ്യ കളിയില്‍ കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്കും പിഴച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി, ഉയര്‍ന്ന സ്കോര്‍ പ്രതിക്ഷിച്ചിരുന്ന കാണികളെ നിരാശരാക്കികൊണ്ട് 98ല്‍ അവസാനിപ്പിച്ചു. 3 മലയാളി താരങ്ങളുടെ സാനിദ്ധ്യമുണ്ടയിട്ടും സഞ്ജു സാംസണ്(13 പന്തില്‍ 15) മാത്രമാണ് 2 അക്കം കടക്കാനായത്.
10 പന്തിൽ 17 റൺസെടുത്ത ക്വിന്റൺ ഡികോക്കാണ് ടോപ് സ്കോറർ. മായങ്ക് അഗർവാൾ (9), അര്‍ദ്ധ മലയാളിയായ ശ്രേയസ് അയ്യർ (0), മലയാളി തരാം കരുൺ നായർ (3), പവൻ നേഗി (19 പന്തിൽ 11), കാർലോസ് ബ്രാത്‌വയ്റ്(4 പന്തില്‍ 6) എന്നിവര്‍ വേഗം പുറത്തായി. മുന്‍ നിരയെ റസ്സല്‍(3 ഓവറില്‍ 24 റണ്‍സിന് 3 വിക്കറ്റ്) വീഴ്ത്തിയപ്പോള്‍ സുനില്‍ നരൈന്‍റെ അഭാവത്തില്‍ മദ്യ നിരയെ വീഴ്ത്താന്‍ 45 വയസുള്ള ബ്രാഡ് ഹോഗിനെയാണ് ഗംഭീര്‍ പന്തേല്‍പ്പിച്ചത്. അതു ഭംഗിയായി ഹോഗ്(4 ഓവറില്‍ 19 റണ്‍സിന് 3 വിക്കറ്റ്) നടപ്പിലാക്കിക്കൊണ്ട് പ്രായം ക്രിക്കറ്റില്‍ പ്രേശ്നമെയല്ലെന്നു തെളിയിച്ചു. ജോണ്‍ ഹേസ്റ്റിങ്‌സും പിയൂഷ് ചൗളയും 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപ്പടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കുവേണ്ടി ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും (33 പന്തില്‍ 35), ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (41 പന്തില്‍ 38*) ചേര്‍ന്ന് 69ന്‍റെ കൂട്ടുകെട്ടയുര്‍ത്തി. പത്താം ഓവറില്‍ ഉത്തപ്പ മിശ്രയുടെ പന്തില്‍ പുറത്തായെങ്കിലും മനീഷ് പാണ്ഡെയെ (12 പന്തില്‍ 15 *) യുടെ കൂട്ടുകെട്ടില്‍ ടീമിനെ അനായാസ ജയത്തിലെത്തിക്കാന്‍ ഗംഭീറിന് സാധിച്ചു.
സ്കോർ: ഡൽഹി ഡെയർ ഡെവിൾസ് - 17.4 ഓവറിൽ 98ന് പുറത്ത്. കൊൽക്കത്ത - 14.1 ഓവറിൽ ഒന്നിന് 99...