ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ ക്ലബിന്റെ ഉടമസ്ഥവകാശം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമകളായ സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ് ഫണ്ട് (പിഐഎഫ്) സ്വന്തമാക്കി. അൽ-നാസറിന് പുറമെ സൗദി പ്രോ ലീഗിലെ നാല് പ്രമുഖ ക്ലബുകളുടെയും ഉടമസ്ഥവകാശവും പിഐഎഫ് സ്വന്തമാക്കി. സൗദി അറേബ്യയുടെ സ്പോർട്സ് ക്ലബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രൈവറ്റൈസേഷൻ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് അൽ-നാസർ ഉൾപ്പെടെയുള്ള നാല് ക്ലബുകളുടെ ഉടമസ്ഥവകാശം പിഐഎഫ് സ്വന്തമാക്കിയത്.
അൽ-നാസറിന് പുറണെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ-ഇത്തിഹാദ്, അൽ-ഹിലാൽ, അൽ-അഹ്ലി എന്നീ ക്ലബുകളുടെ 75 ശതമാനം ഉടമസ്ഥവകാശം പിഐഎഫ് സ്വന്തമാക്കി. ടീമുകളുടെ ബാക്കി 25 ശതമാനം ഉടമസ്ഥവകാശം സൗദി കായിക മന്ത്രാലയത്തിന്റെ നോൺ-പ്രോഫിറ്റ് ഫൌണ്ടേഷനിലേക്ക് കൈമാറും. സൗദിയിലെ എല്ലാ കായിക ക്ലബുകളും സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നെങ്കിലും നിയന്ത്രണത്തിലായിരുന്നില്ല.
അതേസമയം ഒരു ലീഗിൽ തന്നെ ഒന്നിലധികം ക്ലബുകളുടെ ഉടമസ്ഥവകാശം ഒരു കേന്ദ്രമേറ്റെടുക്കുന്നത് എസ്പിഎല്ലിൽ നിയന്ത്രണമില്ല. എന്നാൽ യൂറോപ്യൻ ലീഗുകളിൽ ഒരു ഉടമകളുടെ കീഴിൽ ഒന്നിലധികം ക്ലബുകൾ സജ്ജമാക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ബുന്ദെസ് ലീഗ് ക്ലബായ ആർബി ലെയ്പിസിഗിന്റേയും ഓസ്ട്രിയൻ ക്ലബായ എഫ് സാൽസ്ബർഗിന്റെയും ഉടമകൾ ഒന്നാണ്. എന്നാൽ ഇരു ടീമുകളും യൂറോപ്യൻ ടൂർണമെന്റിലെത്തുമ്പോൾ യുവേഫയുടെ മാനദന്ധപ്രകാരമാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്.
2021ലാണ് സൗദി പിഐഎഫ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥവകാശം സ്വന്തമാക്കുന്നത്. തുടർന്ന് ന്യൂകാസിൻ എഡ്ഡി ഹോവിനെ ടീമിന്റെ മാനേജറായ ചുമതലപ്പെടുത്തുകയും ചെയ്തു. ശേഷം തൊട്ടടുത്ത സീസണിൽ (2022-23) ന്യൂകാസിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയും കാർബാവോ കപ്പിന്റെ ഫൈനലിൽ എത്തുകയം ചെയ്തു.
2022 ഡിസംബറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നാസർ ക്ലബ് സ്വന്തമാക്കുന്നത്. പ്രതിവർഷം 100 മില്യൺ യൂറോയ്ക്കാണ് അൽ-നാസർ റൊണാൾഡോയെ സ്വന്തമാക്കിയത്. അതേസമയം പിഐഎഫ് അൽ-നാസറിന്റെ ഉടമസ്ഥവകാശം സ്വന്തമാക്കുമ്പോൾ പോർച്ചുഗീസ് താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ സംബന്ധിച്ചുള്ള ധാരണകൾ ന്യൂകാസിലും സൗദി ക്ലബുകൾ തമ്മിൽ ഇല്ല. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പുറമെ റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസെമയും സൗദി മണ്ണിലേക്കെത്തുകയാണ്. 100 മില്യൺ യൂറോയ്ക്കാണ് ബെൻസെമ അൽ-ഇത്തിഹാദ് ക്ലബുകൾ തമ്മിലുള്ള കരാർ. നിലവിൽ എസ്പിഎൽ ചാമ്പ്യന്മാരായ അൽ-ഇത്തിഹാദാണ് ഫ്രഞ്ച് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഇരു താരങ്ങൾക്ക് പുറമെ ലയണൽ മെസിയെയും സൗദിയിലേക്കെത്തിക്കാൻ ശ്രമം നേരത്തെ തുടങ്ങിയിരുന്നു. പിഎസ്ജി വിട്ട ലോകകപ്പ് ജേതാവായ താരത്തിന്റെ തീരുമാനം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...