മുംബൈ : പ്രഥമ വനിത പ്രീമിയർ ലീഗിന്റെ താരലേലത്തിന് അവസാനം. ആകെ 87 താരങ്ങളാണ് വിറ്റു പോയത്. അതിൽ 30 വിദേശ താരങ്ങൾ. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരം. 3.40 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂറാണ് സ്മൃതിയെ സ്വന്തമാക്കിയത്. ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറിന് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 1.80 കോടിക്കാണ് മുംബൈ ഇന്ത്യൻ ടീം ക്യാപ്റ്റനെ തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. ഒപ്പം മലയാളി താരം മിന്നു മണിയും ലേലത്തിൽ വിറ്റു പോയി. 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്റ്റൽസാണ് വയനാട് സ്വദേശിനിയെ സ്വന്തമാക്കിയത്.
സ്മൃതിക്ക് പിന്നാലെ ഓസ്ട്രേലിയൻ താരം ആഷ്ലിഗ് ഗാർഡ്നെറും ഇംഗ്ലീഷ് താരം നടാലി സ്കീവറുമാണ് മറ്റ് മൂല്യമേറിയ താരങ്ങൾ. 3.20 കോടിക്കാണ് യഥാക്രമം ഗുജറാത്ത് ജയ്ന്റ്സും മുംബൈ ഇന്ത്യൻസും സ്വന്തമാക്കിയത്. 20 താരങ്ങൾക്കാണ് ഒരു കോടി രൂപ ചിലവാക്കാൻ ഫ്രാഞ്ചൈസികൾ തയ്യറായത്. ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ ഷെഫാലി വെർമ്മയെ രണ്ട് കോടിക്ക് ഡൽഹി ക്യാപ്റ്റൽസ് സ്വന്തമാക്കി. രണ്ട് കോടിക്കാണ് ഷെഫാലിയെ ഡൽഹി നേടിയത്. വനിത ലോകകപ്പിൽ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നിർണായക ഇന്നിങ്സ് നടത്തിയ ജമീമ റോഡ്രിഗസിനെയും ഡൽഹി സ്വന്തമാക്കി 2.20 കോടിയാണ് ഇന്ത്യ ബാറ്റർക്കായി ഡൽഹി ചിലവഴിച്ചത്. സ്മൃതി മന്ദാന കഴിഞ്ഞാൽ ഏറ്റവും മൂല്യമേറിയ ഇന്ത്യൻ താരം ദീപ്തി ശർമയാണ്. ഓൾ റൗണ്ടർ താരത്തെ 2.60 കോടിക്ക് യുപി വാരയേഴ്സാണ് സ്വന്തമാക്കിയത്.
ആകെ 18 താരങ്ങളെയാണ് ഒരു ടീമിന് സ്വന്തമാക്കാൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 15 താരങ്ങളെ എങ്കിലും ടീമിൽ ഉൾപ്പെടുത്തണം. ആർസിബിയും ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് തങ്ങളുടെ പരമാവധി സ്ലോട്ട് നിറയ്ക്കുകയും ചെയ്തു. മുംബൈ 17, യുപി ടീം 16 വീതം താരങ്ങളെയാണ് ലേലത്തിലൂടെ സ്വന്തമാക്കിയത്. ഇരു ടീമുകളുടെ പഴ്സ് അവസാനം കാലിയാകുകയും ചെയ്ത. ഗുജറാത്ത് ജയ്ന്റ്സിന്റെ പഴ്സിൽ 5 ലക്ഷവും, ആർസിബിയുടെ ബാലൻസ് പത്ത് ലക്ഷവും ലേലത്തിന് ശേഷം ബാക്കി വന്നു. 35 ലക്ഷം രൂപയാണ് ഡൽഹി ക്യാപ്റ്റൽസ് ബാക്കിവെച്ചത്. എല്ലാ ടീമും ആറ് വീതം വിദേശ താരങ്ങളെയും തങ്ങളുടെ പാളയത്തിലേക്കെത്തിച്ചിട്ടുണ്ട്.
ഇതിനിടെ കേരളത്തിന് അഭിമാനമായി കേരള ക്രിക്കറ്റ് അസോസിയേഷൻ താരം മിന്നു മണിയെ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്റ്റിൽസ് സ്വന്തമാക്കി. കേരളത്തിന്റെ ഓൾറൗണ്ടർ താരമാണ് മിന്നു. ഇടം കൈ ബാറ്ററായ മിന്നും ഓഫ് സ്പിന്നറും കൂടിയാണ്. വയനാട് സ്വദേശിനായണ് മിന്നു. പത്ത് ലക്ഷം രൂപ അടിസ്ഥാന തുകയായിരുന്ന മിന്നുവിനെയാണ് ഡൽഹി 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. മിന്നുവിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവും ബിഡ് ചെയ്തിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് പുറമെ അണ്ടർ 23 ഏഷ്യ കപ്പിൽ ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യൻ എ താരവും കൂടിയാണ് മിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...