പന്ത് പുറത്ത്!!

തുടര്‍ച്ചയായ മോശം ഫോ൦ പന്തിന് പണി കൊടുത്തു!! ഇനി വിക്കറ്റ് കാക്കുക വൃദ്ധിമാന്‍ സാഹ. ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ടീമിലെന്ന്‍ കൊഹ്‌ലി!!

Last Updated : Oct 1, 2019, 06:52 PM IST
പന്ത് പുറത്ത്!!

മുംബൈ: തുടര്‍ച്ചയായ മോശം ഫോ൦ പന്തിന് പണി കൊടുത്തു!! ഇനി വിക്കറ്റ് കാക്കുക വൃദ്ധിമാന്‍ സാഹ. ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ടീമിലെന്ന്‍ കൊഹ്‌ലി!!

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ച വെച്ച റിഷഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാകും വിക്കറ്റ് കീപ്പര്‍. കൂടാതെ, അടുത്ത മൂന്ന് മത്സരങ്ങളില്‍ സാഹയാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുകയെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി വ്യക്തമാക്കി.

നേരത്തേ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയും സെഞ്ചുറികള്‍ നേടിയ പന്ത് വിക്കറ്റിനു പിന്നിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. വെസ്റ്റ് ഇന്‍സീനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 92 റണ്‍സെടുത്ത ഒരിന്നി൦ഗ്സം പന്തിന് അവകാശപ്പെടാനുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ മറ്റു മൂന്ന് ഇന്നി൦ഗ്സുകളില്‍ 24, 7, 27 എന്നിങ്ങനെയായിരുന്നു പന്തിന്‍റെ സ്‌കോറുകള്‍. ഇതാണ് സാഹയ്ക്കു വഴിയൊരുക്കിയത്. പന്തിനേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്ന മധ്യനിര ബാറ്റ്‌സ്മാനാണ് സാഹ.

32 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള സാഹ അവസാനമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെയാണ് ടെസ്റ്റ് മത്സരം കളിച്ചത്. കേപ്ടൗണിലെ ആ മത്സരത്തിനു ശേഷം സാഹയ്ക്കു പരിക്കേറ്റിരുന്നു.

സാഹയ്ക്കൊപ്പം അശ്വിനും ടീമില്‍ തിരിച്ചെത്തിയിരിയ്ക്കുകയാണ്. 

ആദ്യ ടെസ്റ്റ്‌ മാച്ച് നാളെ വിശാഖപട്ടണത്ത് ആരംഭിക്കു൦. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടാമത്തെ ടെസ്റ്റ്‌ മാച്ച് നടക്കുക പൂനെയിലാണ്. മൂന്നാമത്തേത് റാഞ്ചിയിലു൦ നടക്കു൦.

ടീം: വിരാട് കൊഹ്‍ലി(ക്യാപ്റ്റന്‍‍), അജിന്‍ക്യ രഹനെ, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി

 

Trending News