video: ധോണിയുടെ കൊറിയോഗ്രാഫര്‍ ആരാ? വീഡിയോ കാണൂ

അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Last Updated : Dec 3, 2018, 12:59 PM IST
video: ധോണിയുടെ കൊറിയോഗ്രാഫര്‍ ആരാ? വീഡിയോ കാണൂ

മകള്‍ സിവയുമൊത്തുളള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നമ്മുടെ പ്രിയപ്പെട്ട മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പങ്കുവെക്കുന്ന സിവയുടെ പാട്ടും ഡാന്‍സുമെല്ലാം രണ്ടുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നതും.

ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ഡാന്‍സ് പഠിപ്പിക്കുന്നത്‌ ധോണിയല്ല മറിച്ച് ക്യാപ്റ്റന്‍ കൂളിനെ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്നത്‌ കുഞ്ഞു സിവയും.  

സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്നതും ധോണി ഒപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോ. ഇപ്പോള്‍ ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രണ്ട് മണിക്കൂറുകൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

വീഡിയോ കാണാം: 

 

 
 
 
 

 
 
 
 
 
 
 
 
 

Even better when we are dancing @zivasinghdhoni006

A post shared by M S Dhoni (@mahi7781) on

 

More Stories

Trending News