Parag Agrawal | ടെക് ഭീമൻമാരുടെ തലപ്പത്ത് ഒരിന്ത്യക്കാരൻ കൂടി, 37ാം വയസ്സിൽ ട്വിറ്ററിനെ നയിക്കാൻ പരാഗ് അഗർവാൾ

മൈക്രോ സോഫ്റ്റ്, യാഹൂ, എടി&ടി എന്നി കമ്പനികളിൽ നിന്ന് പിന്നീട് 2011-ലാണ് പരാഗിൻറെ ട്വിറ്റർ പ്രവേശനം. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 01:31 PM IST
  • സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് പുതിയ സി.ഇ.ഒയ്ക്ക്
  • ഇതോടെ ലോകത്തെ ടെക് ഭീമൻമാരുടെ തലപ്പത്ത ് മറ്റൊരു ഇന്ത്യക്കാരൻ കൂടി എത്തുകയാണ്
  • മഹരാഷ്ട്ര സ്വദേശിയായ പരാഗ് 2011ലാണ് ട്വിറ്ററിൽ ജോലിയിൽ പ്രവേശിക്കുന്നത്
Parag Agrawal | ടെക് ഭീമൻമാരുടെ തലപ്പത്ത് ഒരിന്ത്യക്കാരൻ കൂടി,  37ാം  വയസ്സിൽ ട്വിറ്ററിനെ നയിക്കാൻ പരാഗ് അഗർവാൾ

ലോകത്തിലെ വമ്പൻ ടെക് കമ്പനികളെ നയിക്കുന്നത് ഇന്ത്യക്കാരുടെ കൈകളാണെന്ന അഭിമാനം ഒരിക്കൽ കൂടി പരാഗ് അഗർവാളെന്ന 37 കാരൻ കൂടി എത്തുന്നതോടെ വലുതാവുകയാണ്. പുതിയ ട്വിറ്റർ സി.ഇ.ഒയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.

അമാനുഷികനൊന്നുമല്ല പരാഗ് അഗർവാൾ. ഐ.ഐ.ടി മുംബൈയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ  എഞ്ചിനിയറിംഗ് ബിരുദവും കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ ശേഷം മൈക്രോ സോഫ്റ്റ്, യാഹൂ, എടി&ടി എന്നി കമ്പനികളിൽ ജോലി. 2011-ലാണ് പരാഗിൻറെ ട്വിറ്റർ പ്രവേശനം. 

ALSO READ: Twitter CEO | ട്വിറ്റർ സി.ഇ.ഒ പടിയിറങ്ങി, പുതിയ സി.ഇ.ഒ ഇന്ത്യക്കാരൻ പരാഗ് അഗർവാൾ

കമ്പനിയുടെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളിലും വലിയ പങ്കുവഹിക്കാൻ പരാഗിനായിട്ടുണ്ടെന്നാണ് സ്ഥാനമൊഴിഞ്ഞ മുൻ സി.ഇ.ഒ ജാക്ക് ഡോർസി തന്നെ വിടവാങ്ങൽ ട്വീറ്റിൽ പറഞ്ഞത്. ഇന്നലെയായിരുന്നു ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി തൻറെ രാജി പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെയാണ് തത് സ്ഥാനത്തേക്ക് പരാഗ് അഗർവാളെത്തുന്നത്. കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഒാഫീസർ എന്ന പദവിയിലായിരുന്നു മുൻപ് പരാഗ്.  

പരാഗും ഭാര്യ വിനീതയും/ instagram

ALSO READ: Crypto Currency Ban : ക്രിപ്റ്റോകറൻസി ഇന്ത്യയിൽ ബാൻ ചെയ്യാൻ സാധ്യത; ബിറ്റ്‌കോയിൻ, ഇതെറിയം, ടെത്തർ തുടങ്ങി ക്രിപ്റ്റോകറൻസികളുടെ വിലയിൽ വൻ ഇടിവ്

പരാഗ് അഗർവാൾ കൂടി എത്തുന്നതോടെ ലോകത്തെ ടെക് ഭീമൻ മാരുടെ തലപ്പത്ത് എത്തുന്ന ഇന്ത്യക്കാരുടെ പട്ടികയും വലുതാവുകയാണ്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല,ഐ.ബി.എം സി.ഇ.ഒ അരവിന്ദ് കൃഷ്ണ, നോക്കിയയുടെ സി.ഇ.ഒ ആയിരുന്ന രാജീവ് സൂരി, അഡോബ് സി.ഇ.ഒ ആയിരുന്ന ശാന്തനു നാരായൺ തുടങ്ങി ലോകത്തെ എല്ലാ വലിയ കമ്പനികളുടെയും നിർണ്ണായക സ്ഥാനങ്ങളിൽ ഒരോ ഇന്ത്യക്കാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

   

Trending News