Honda ഇന്ത്യയിലെ രണ്ട് കാറുകളുടെ നിർമാണം നിർത്തിവെച്ചു

Civic ന്റെയും CR-V യുടെയും നി‌ർമാണമാണ് നിർത്തലാക്കിയത്. യുപി ​ഗ്രേറ്റർ നോയിഡയിലെ നിർമാണ പ്ലാന്റ് പൂർണാമായും നിർത്തിവെച്ചു  

Written by - Zee Malayalam News Desk | Last Updated : Dec 23, 2020, 09:18 PM IST
  • Civic ന്റെയും CR-V യുടെയും നി‌ർമാണമാണ് നിർത്തലാക്കിയത്
  • യുപി ​ഗ്രേറ്റർ നോയിഡയിലെ നിർമാണ പ്ലാന്റ് പൂർണാമായും നിർത്തിവെച്ചു
  • ​വാഹനം നിർമാണം ​​ഗ്രേറ്റർ നോയിഡയിൽ നിന്ന് രാജസ്ഥാനിലേക്ക് മാറ്റുന്നതിനെ തുടർന്നാണ് താൽക്കാലികമായി നി‌ർമാണം നിർത്തലാക്കിയത്
Honda ഇന്ത്യയിലെ രണ്ട് കാറുകളുടെ നിർമാണം നിർത്തിവെച്ചു

നോയിഡ: ജപ്പാൻ കാർ നിർമാണ കമ്പിനിയായ Honda അവരുടെ പ്രമുഖ കാറുകളുടെ നി‌ർമാണം താൽക്കാലികമായി നിർത്തിവെച്ചു. ഹോണ്ട സിവിക് ഹോണ്ട് സിആർ-വി എന്നീ പ്രമുഖമായ മോഡലുകളുടെ നിർമാണമാണ് നിർത്തിവെച്ചത്. ​ഉത്തർ പ്രദേശിലെ ​ഗ്രേറ്റർ നോയിഡയിലെ ഹോണ്ടയുടെ കാർ നിർമാണ പ്ലാന്റിന്റെ പ്രവ‌ർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന വാഹനങ്ങളുടെ നിർമാണം രാജസ്ഥാനിലെ അൽവാറിലേക്ക് മാറ്റുകയാണ്. ഇതെ തുടർന്നാണ് ഹോണ്ട തങ്ങളുടെ കാറുകളായ സിവിക്കിന്റെയും സിആർ-വിയുടെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചത്.

അൽവാറിലെ തപുകാര പ്ലാന്റിൽ ചെറിയതും ഇടത്തരം വലുപ്പുത്തിലുമുള്ള കാറുകളുടെ ഇന്റ‌​ഗ്രേറ്റഡ് സംവിധാനം സജ്ജമാക്കിയെന്നും, അതിനാൽ ​ഗ്രേറ്റർ നോയിഡയിൽ നിന്ന് അൽവാറിലേക്ക് നിർമാണ സാമ​ഗ്രികൾ മാറ്റുന്നതിനു വേണ്ടി സിവിക്കിന്റെയും സിആർ-വിയുടെയും നിർമാണം താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് ഹോണ്ടയുടെ (Honda) ഔദ്യോ​ഗിക വക്താവ് അറിയിച്ചു. 

ഹോണ്ട സിവിക്ക്

ALSO READ: Realme യുടെ പുതിയ രണ്ട് സ്റ്റൈലിഷ് Smart Watch കൾ പുറത്തിറങ്ങി

എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഹോണ്ടയുടെ ഏറ്റവും കുറഞ്ഞ കണക്കിൽ വിറ്റു പോയ വാഹനങ്ങളാണ് സിവിക്കും സിആർ-വിയും അതിനാൽ ഇവ രണ്ടിന്റെയും നിർമാണം നിർത്തിവെക്കുന്നത് കമ്പനിക്ക് വലിയ പ്രശ്നം ഉണ്ടാകില്ലെന്നും ഹോണ്ടയുടെ വക്താക്കൾ അറിയിച്ചു. 

ALSO READ: ജനുവരി മുതൽ ഇനി LPG സിലിണ്ടറിന്റെ വില ആഴ്ചതോറും നിശ്ചയിക്കും!

HONDA CR-V

സിവിക്കിന് 17.94 ലക്ഷം മുതൽ 22.35 ലക്ഷം വരെയാണ് വില, സിആ‌ർ-വിക്ക് 28.7 ലക്ഷം മുതൽ 29.50 ലക്ഷം രൂപ വരെയാണ് വില. എന്നാൽ നോയിഡയിലെ നി‌ർമാണം പ്ലാന്റ് അടയ്ക്കുന്നത് ഇന്ത്യ കാർ (Car) വിപണയിലെ മന്ദ്യത്തെ തുടർന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

Trending News