Newdelhi: ആമസോണിൽ (Amazon) ഇനി മുതൽ പ്രതിമാസ മെമ്പർ ഷിപ്പില്ല. പ്രതിമാസ മെമ്പർ ഷിപ്പ് നിർത്തലാക്കാൻ ഒരുങ്ങുകയാണ് ആമസോൺ. ഏറ്റവും ചെറിയ പ്ലാനായ 129 രൂപയുടെ പാക്കും ഇനിമുതൽ ഉണ്ടാവില്ല.
ആർ.ബി.ഐ.യുടെ (Rbi) നിർദ്ദേശ പ്രകാരമാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത്. ഒപ്പം തന്നെ ഇനിമുതൽ ഒരു വർഷത്തേക്കുള്ള പ്ലാനുകൾ ഉണ്ടാവില്ല. പകരം മൂന്ന് മാസത്തെയോ,നാല് മാസത്തേയോ പ്ലാനുകളാണ് ലഭിക്കുന്നത്. ഏപ്രിൽ 27 മുതൽ ഇതിനുള്ള മാറ്റങ്ങൾ ആമസോൺ ആരംഭിച്ചിരുന്നു.
ചുരുക്കി പറഞ്ഞാൽ നിലവിൽ ആമസോണിൽ മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാസത്തെ സൗജന്യം ലഭിക്കില്ല. നിലവിൽ ആമസോണ്‍ പ്രൈമിനുള്ള മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷന്‍ 329 രൂപയും വാര്‍ഷിക അംഗത്വത്തിന് പ്രതിവര്‍ഷം 999 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...