വാട്ട്‌സ്പ്പിലും എന്‍ക്രിപ്ഷന്‍; സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത!

Last Updated : Aug 16, 2017, 03:08 PM IST
വാട്ട്‌സ്പ്പിലും എന്‍ക്രിപ്ഷന്‍; സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത!

വാട്ട്‌സ്പ്പ് വഴി സന്ദേശങ്ങള്‍ അയക്കുന്ന ആള്‍ക്കും അത് സ്വീകരിക്കുന്ന ആള്‍ക്കുമാല്ലാതെ മറ്റാര്‍ക്കും വായിക്കാനോ മനസിലാക്കാനോ  സാധിക്കാത്ത പുതിയൊരു ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്ട്സപ്പ് പുറത്തിറക്കി. ഇതു വഴി ഉപയോക്തകള്‍ക്ക്  കൂടുതല്‍ സ്വകര്യതയോടെ സന്ദേശങ്ങള്‍ അയക്കാം. 
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം വാട്ട്‌സ്പ്പ് കമ്പനിക്ക്‌ പോലും സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇനി വാട്ട്‌സ്പ്പ് സന്ദേശങ്ങള്‍ കാണണമെന്ന് പറഞ്ഞു സര്‍ക്കാരിനും സമ്മര്‍ദം ചെലുത്താന്‍ ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി സാധിക്കില്ല. 

വാട്സ്‌ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. വാട്ട്‌സ്പ്പിന്‍റെ പഴയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയുന്നവര്‍ക്ക് മാത്രമേ ഈ സംവിധാനം ലഭ്യമാകൂ. 

ഇത് ആക്റ്റിവേറ്റ് ചെയാന്‍ വാട്ട്‌സ്പ്പ് ഉപയോഗിക്കുന്നയാളും ചാറ്റ് ബോക്സിലെ ഒരു വ്യക്തിയുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന ഏന്‍ഡ് ടു ഏന്‍ഡ്  എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതു വഴി കിട്ടുന്ന ക്യു ആര്‍ കോഡും 60 അക്ക സംഖ്യയും അ വ്യക്തിയുമായി ഷെയര്‍ ചെയ്താല്‍ പിന്നെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ കാണാന്‍ സാധിക്കില്ല.

വാട്ട്‌സ്പ്പിന്‍റെ പുതിയ അപ്പ് എന്തായാലും സര്‍ക്കാരിനും എജെന്‍സിയ്ക്കും വലിയ തലവേദനയുണ്ടാക്കുന്നതാണ് കാരണം അവര്‍ക്ക് ഉപയോക്തകളുടെ സന്ദേശങ്ങള്‍ ടാപ്പ്‌ ചെയാന്‍ ഇനി കഴിയില്ല. എന്‍ക്രിപ്ഷന്‍ രീതി മറ്റു ചാറ്റ് പ്ലാറ്റ്ഫോമുകളും ഏറ്റടെക്കുമെന്നാണ് സൂചന.

Trending News