Free OTT: ഒടിടികൾ ഫ്രീയായി കാണാൻ ഈ റീചാർജ്ജ് ചെയ്യാം, എങ്ങിനെ ഉപയോഗിക്കണം

Free OTT Plans: 799 രൂപ മുതലുള്ള പ്ലാനുകൾ വിപണിയിൽ ലഭ്യമാണ്, ഇത് വഴി നിങ്ങൾക്ക് ഒടിടികൾ ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 03:21 PM IST
  • സൗജന്യ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്
  • അൺലിമിറ്റഡ് കോളിംഗിനൊപ്പം ഇന്റർനാഷണൽ റോമിംഗ് സൗകര്യവും
  • 999 രൂപയുടെ പ്ലാനിൽ 200 ജിബി ഡാറ്റ
Free OTT: ഒടിടികൾ ഫ്രീയായി കാണാൻ ഈ റീചാർജ്ജ് ചെയ്യാം, എങ്ങിനെ ഉപയോഗിക്കണം

ഒരു വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ് ,Netflix-ന്റെ പ്രതിമാസ റീചാർജ് പ്ലാൻ 149 രൂപ മുതലാണ്.പ്രീമിയം റീചാർജ് പ്ലാനിന് 649 രൂപയുമാണ്.എന്നാൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി കാണാൻ കഴിയും. നിങ്ങൾ റിലയൻസ് ജിയോ ഉപയോക്താക്കളാണെങ്കിൽ ജിയോ പ്ലാനിൽ നെറ്റ്ഫ്ലിക്സ് സൗജന്യമായി നിങ്ങൾക്ക് ലഭിക്കും.

jio 799 പ്ലാൻ

Netflix, Amazon Prime വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിൽ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, മൊത്തത്തിൽ 150 ജിബി ഡാറ്റയും  ലഭിക്കും. ഡാറ്റ തീർന്നതിന് ശേഷം ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപ ഈടാക്കും. അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസ് സൗകര്യവും ഈ പ്ലാനിൽ ലഭ്യമാണ്. ഈ പ്ലാനിൽ രണ്ട് സിമ്മുകൾ ചേർക്കാം.

ജിയോ 999 പ്ലാൻ

സൗജന്യ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിൽ നൽകുന്നു. ജിയോയുടെ 999 രൂപയുടെ പ്ലാനിൽ 200 ജിബി ഡാറ്റ ലഭിക്കും. ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗും ദിവസേന 100 എസ്എംഎസ് സൗകര്യവും ഈ പ്ലാനിൽ നൽകുന്നുണ്ട്. ഈ പ്ലാനിൽ മൂന്ന് സിമ്മുകൾ ഉപയോഗിക്കാം.

ജിയോ 1,499 പ്ലാൻ

സൗജന്യ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗിനൊപ്പം ഇന്റർനാഷണൽ റോമിംഗ് സൗകര്യവും നൽകുന്നുണ്ട്. ഈ പ്ലാനിൽ മൊത്തം 300 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ 100 ​​എസ്എംഎസ് സൗകര്യം നൽകുന്നുണ്ട്. ഇതൊരു പോസ്റ്റ്‌പെയ്ഡ് പ്ലാനാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News