ഗൂഗിൾ തങ്ങളുടെ ഇ-മെയിൽ സേവനങ്ങൾ പുന: സ്ഥാപിച്ചു. ജി മെയിലിൻറെ ആപ്പും, ഡെസ്ക് ടോപ്പും അടക്കം പ്രവർത്തന രഹിതമായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ഗൂഗിൾ വർക്ക് സ്പേസിൽ ജി മെയിലിൽ തടസ്സം ഉള്ളതായി ഗൂഗിൾ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി 7 മണി മുതലാണ് ഇ-മെയിലിൽ ലോക വ്യാപകമായി തടസ്സം നേരിട്ടത്. രാത്രി 8.28 ഒാടെ പ്രശ്നം ആളുകൾ ട്വിറ്ററിൽ പങ്ക് വെക്കാൻ തുടങ്ങി.
മെയിൽ ഡെലിവറികൾ ഇതിനിടയിൽ ഡിലേ ആവുകയും പലതും അൺ സെൻഡ് ആവുകയും ചെയ്തിരുന്നു. അതേ സമയം ജിമെയിലിന് എന്തായിരുന്നു സംഭവിച്ചതെന്ന കാരണം ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല.
ALSO READ: Tecno Pova 4 : ടെക്‌നോ പോവ 4 ഫോണുകൾ ഉടൻ ഇന്ത്യയിൽ എത്തുന്നു; അറിയേണ്ടതെല്ലാം
നിലവിൽ ഡെലിവർ ആകാത്ത മെയിലുകളുടെ ക്ലിയറൻസ് ഗൂഗിൾ എഞ്ചിനിയറിംഗ് വിഭാഗം പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഇത് വേഗത്തിൽ തീരും എന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ പ്രശ്നം നിരവധി ഉപയോക്താക്കളെയാണ് ആശങ്കയിലാക്കിയത്.
ഗൂഗിളിൻറെ ഫ്രീ ഇ-മെയിൽ സർവ്വീസുകളിൽ ഒന്നാണ് ജിമെയിൽ ലോകമെമ്പാടും 1.5 ബില്യൺ സജീവ യൂസർമാരാണ് ജിമെയിലിന് ഉള്ളത്. 105 ഭാഷകളിൽ ജി മെയിൽ സേവനങ്ങൾ ലഭ്യമാണ്. 2004-ലാണ് ജിമെയിൽ ഗൂഗിൾ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...