Google Diwali: ദീപാവലി ആഘോഷവുമായി ഗൂഗിള്‍ എത്തി, വെബ് ബ്രൗസറില്‍ നിങ്ങള്‍ക്കും ദീപം തെളിക്കാം...!!

നിങ്ങള്‍ ഗൂഗിളില്‍ ദീപാവലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുമ്പോഴാണ് നിങ്ങള്‍ക്ക്  ദീപം കത്തിച്ച് ദീപാവലി ആഘോഷിക്കാനുള്ള അവസരം ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 01:53 PM IST
  • ഇന്ത്യയിലെ ഏറ്റവും മഹത്തായ ഉത്സവങ്ങളിലൊന്നായ ദീപാവലിക്ക് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ദീപാവലി സർപ്രൈസുമായി ഗൂഗിള്‍ എത്തിയിരിയ്ക്കുന്നത്.
Google Diwali: ദീപാവലി  ആഘോഷവുമായി ഗൂഗിള്‍ എത്തി, വെബ് ബ്രൗസറില്‍ നിങ്ങള്‍ക്കും ദീപം തെളിക്കാം...!!

Google Celebrates Diwali: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ ടെക് ഭീമന്‍ ഗൂഗിളും എത്തി.  എല്ലാ ആഘോഷങ്ങള്‍ക്കും വിശേഷ ദിവസങ്ങള്‍ക്കും  ഉപയോക്താക്കൾക്ക് തനതായ സർപ്രൈസ് നല്‍കുന്ന ഗൂഗിള്‍ ഇത്തവണയും അക്കാര്യത്തില്‍ പിന്നിലല്ല... 

ഈ വർഷം ഗൂഗിള്‍  അതിന്‍റെ അതുല്യവും വിചിത്രവുമായ രീതിയിലാണ് ഉപയോക്താക്കൾക്ക്  ദീപാവലി ആശംസകള്‍ നേരുന്നത്. അതായത് ഈ ദീപാവലി ഗൂഗിളിനോപ്പം ദീപം കൊളുത്തി ആഘോഷിക്കാം...  ഈ ദീപം ഉപയോഗിച്ച് മറ്റു ദീപങ്ങള്‍ തെളിയിച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ദീപാവലി ആഘോഷിക്കാം...!!

Also Read:  Dhanteras 2022: ഈ ധന്‍തേരസില്‍ ഗ്ലാസും അലൂമിനിയവും വാങ്ങരുത്, ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഭാഗ്യം നിങ്ങളെ തുണയ്ക്കും

ഇന്ത്യയിലെ ഏറ്റവും മഹത്തായ ഉത്സവങ്ങളിലൊന്നായ ദീപാവലിക്ക് ദിവസങ്ങൾ ബാക്കിനിൽക്കെയാണ്  ദീപാവലി സർപ്രൈസുമായി ഗൂഗിള്‍ എത്തിയിരിയ്ക്കുന്നത്. അതായത്, നിങ്ങള്‍ ഗൂഗിളില്‍ ദീപാവലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരയുമ്പോഴാണ് നിങ്ങള്‍ക്ക്  ദീപം കത്തിച്ച് ദീപാവലി ആഘോഷിക്കാനുള്ള അവസരം ലഭിക്കുന്നത്. 

Also Read:  Buying Gold on Dhanteras: ധന്‍തേരസില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നത് എന്തുകൊണ്ട്? 

നിങ്ങളുടെ സ്ക്രീനില്‍ എങ്ങിനെ ദീപം കത്തിയ്ക്കാം എന്ന് നോക്കാം...  

1. നിങ്ങളുടെ വെബ് ബ്രൗസർ തുറക്കുക. 

2. Google -ള്‍ സേര്‍ച്ചിലേയ്ക്ക് പോകുക

3. തുടർന്ന് സേർച്ച് ബാറിൽ ‘Diwali 2022’ എന്ന് ടൈപ്പ് ചെയ്യുക

4. സ്‌ക്രീനിന്‍റെ  ഇടത് വശത്ത് കത്തുന്ന ദീപം കാണാം...  ഒപ്പം പേജില്‍ യ ദീപാവലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാണാം 

5. കോണില്‍ കാണുന്ന ദീപത്തിന്‍റെ മുകളില്‍ മൗസ് എത്തിയ്ക്കുക...  ക്ലിക്ക് ചെയ്യുക  
 
6.  ഉടന്‍ സ്‌ക്രീൻ ചാരനിറമാകുകയും കുറച്ച് ദീപങ്ങള്‍ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും, ഇതുകണ്ട്  പരിഭ്രാന്തരാകരുത്.

7. കത്തിച്ച ദീപം ഉപയോഗിച്ച് മറ്റുള്ള  ദീപങ്ങള്‍ നിങ്ങള്‍ക്ക്  കത്തിയ്ക്കാം...!!   ഗൂഗിളിനോപ്പം ദീപാവലി ആഘോഷിക്കാം 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News