Hero Glamour 2023 : 63 കിലോമീറ്റർ മൈലേജ്, വെറും 82,000 രൂപ; അറിയാം പുതിയ ഹീറോ ഗ്ലാമറിന്റെ സവിശേഷതകൾ

Hero Glamour 2023 Features : രണ്ട് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന '2023 ഹീറോ ഗ്ലാമർ' മൂന്ന് വ്യത്യസ്ത നിറത്തിലാണ് വിപണിയിൽ എത്തിച്ചേർന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 10:48 PM IST
  • 63 കെഎംപിഎൽ ആണ് മൈലേജ്
  • രണ്ട് വേരിയന്റുകളായിട്ടാണ് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്
Hero Glamour 2023 : 63 കിലോമീറ്റർ മൈലേജ്, വെറും 82,000 രൂപ; അറിയാം പുതിയ ഹീറോ ഗ്ലാമറിന്റെ സവിശേഷതകൾ

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും ജനപ്രിയ ബ്രാൻഡാണ് ഗ്ലാമർ. ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ഗ്ലാമറിന്റെ ഏറ്റവും പുതിയ പതിപ്പ് ഹീറോ ഗ്ലാമർ 2023 എന്ന പേരിൽ അവതരിപ്പിച്ചരിക്കുകയാണ്. മികച്ച മൈലേജ് തരുന്ന ഇരുചക്ര വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പ് രണ്ട് വേരിയന്റുകളായിട്ടാണ് ഹീറോ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡിസ്ക്, ഡ്രം എന്നീ വേരിയന്റുകളിലായിട്ടാണ് ഹീറോ ഗ്ലാമറിന്റെ ഏറ്റവും പുതിയ പതിപ്പിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡിസ്കിന് 86,348 രൂപയും ഡ്രമിന് 82,348 രൂപയുമാണ് (എക്സ് ഷോറൂം വില) വില.

ഗ്ലാമറിന്റെ ഐക്കോണിക്ക് ഡിസൈനിൽ വലിയ മാറ്റം ഒന്നും വരുത്താതെയാണ് ഹീറോ ജനപ്രിയ ബ്രാൻഡിനെ പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ടാങ്കിന്റെ ഘടന മാറ്റി കൂടുതൽ മസ്കുലാറിയാട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള അലോയി ചക്രങ്ങളാണ് ബൈക്കിനുള്ളത്.

ALSO READ : Rolls-Royce La Rose Noire Droptail: ലോകത്തിൽ ആകെ ഒന്ന്, 211 കോടി രൂപ; അതിശയിപ്പിക്കുന്ന ഭം​ഗിയിൽ റോൾസ് റോയ്‌സ് ലാ റോസ് നോയർ

നിറം

മൂന്ന് വ്യത്യസ്ത നിറത്തിലാണ് 2023 ഗ്ലാമർ വിപണിയിൽ എത്തിച്ചേർന്നിരിക്കുന്നത്. കാൻഡി ബ്ലേസിങ് റെഡ്, സ്പോർട്സ് റെഡ് ബ്ലാക്ക്, ടെക്നോ ബ്ലൂ-ബ്ലാക്ക് എന്നീ നിറത്തിലാണ് പുതിയ ഗ്ലാമർ ലഭ്യമാകുക.

എഞ്ചിൻ

125സിസി എഞ്ചിനിൽ 10.8പിഎസാണ് പരാമാവധി പവർ പീക്ക് ടോർക്ക് 10.6എൻഎമാണ്. അഞ്ചാം ബൈക്കിന്റെ ടോപ് സ്പീഡ് ഗിയർ. ഒപ്പം ഹീറോ മോട്ടോകോർപ്പിന്റെ ഐ3എസ് ടെക്നോളജിയും 2023 ഗ്ലാമറിൽ ലഭ്യമാണ്. 63 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

മറ്റ് ഫീച്ചറുകൾ

ബൈക്കിന്റെ സീറ്റിന്റെ നീളം 8മില്ലിമീറ്റർ, 17 മില്ലിമീറ്റർ വീതം കുറച്ചിട്ടുണ്ട്. സീറ്റ് സ്പേസ് ലഭിക്കാൻ ഇന്ധന ടാങ്കിന്റെ കുറച്ചുകൂടി ഫ്ലാറ്റാക്കി. 170മില്ലിമീറ്ററാണ് ഗ്രൌണ്ട് ക്ലിയറൻസ്. ഡിജിറ്റൽ സ്ക്രീനാണ് ബൈക്കിനുള്ളത് അവയിൽ മൈലേജ് എത്ര ലഭിക്കുമെന്നും ഇന്ധനക്ഷമത എത്രയുണ്ടെന്നും അറിയിക്കുന്നതാണ്. ഒപ്പം യുഎസ്ബി ചാർജിങ് സംവിധാനം ബൈക്കിൽ സജ്ജമാക്കിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News