Links in Instagram stories: ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ ഇനി എല്ലാവർക്കും ലിങ്കുകൾ ചേർക്കാം

ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ ലിങ്ക് ചേർക്കാനുള്ള സൗകര്യം ചിലർക്ക് മാത്രമാണ് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് എല്ലാ യുസേഴ്സിനും ഉപയോ​ഗിക്കാൻ കഴിയും.

Written by - Zee Malayalam News Desk | Last Updated : Oct 31, 2021, 04:34 PM IST
  • ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ ഇനിമുതൽ എല്ലാ യുസേഴ്സിനും ലിങ്കുകൾ ചേർക്കാം.
  • നേരത്തെ പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിച്ചിരുന്നത്.
  • ലിങ്ക് സ്റ്റിക്കറുകൾ ഉപയോഗിച്ച് ഏതൊരാൾക്കും ഇനി സ്റ്റോറികളിൽ ലിങ്കുകൾ ചേർക്കാം.
Links in Instagram stories: ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ ഇനി എല്ലാവർക്കും ലിങ്കുകൾ ചേർക്കാം

ഇനിമുതൽ നിങ്ങളുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിലും (Instagram) ലിങ്ക് ചേർക്കാൻ കഴിയും. നേരത്തെ പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്ക് ലഭിച്ചിരുന്ന ഈ സൗകര്യം ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുള്ള ഏതൊരാൾക്കും ഇനി മുതൽ ലഭിക്കും. പുതിയ മാറ്റത്തോടെ ലിങ്ക് സ്റ്റിക്കറുകൾ (Link Sticker) ഉപയോഗിച്ച് ഏതൊരാൾക്കും തങ്ങളുടെ സ്റ്റോറികളിൽ (Stories) ലിങ്കുകൾ ചേർക്കാൻ കഴിയും.

ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ എങ്ങനെ ലിങ്കുകൾ ചേർക്കാം?

സ്റ്റോറികളിൽ ലിങ്കുകൾ ചേർക്കാനുള്ള സംവിധാനത്തിനുള്ള നിബന്ധന ഒഴിവാക്കിയതോടെ ഇനി എല്ലാവർക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിയും. സ്റ്റോറികളിൽ എവിടെ വേണമെങ്കിലും ചേർക്കാനാകുന്ന വിധത്തിലാണ് ലിങ്ക് സ്റ്റിക്കറുകൾ. ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ എങ്ങനെ ലിങ്കുകൾ ചേർക്കാമെന്ന് നോക്കാം

Also Read: Facebook : മാതൃകമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്; പുതിയ പേര് മെറ്റ

1. ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് വലത്തോട്ട് swipe ചെയ്യുക. സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും. ചിത്രങ്ങളോ വീഡിയോകളോ സ്റ്റോറി ആയി നൽകാം.

2. സ്റ്റോറി ഇടേണ്ട ചിത്രം തെരഞ്ഞെടുത്ത് കഴിഞ്ഞാൽ മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ സ്റ്റിക്കറുകൾ ലഭിക്കും. ഇതിൽ gif ഓപ്ഷന് താഴെയായി ലിങ്ക് ഓപ്‌ഷൻ കാണാൻ കഴിയും.

3. ലിങ്ക് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം സ്റ്റോറിയിലേക്ക് ഉൾപ്പെടുത്തണ്ട URL ഇവിടെ പേസ്റ്റ് ചെയ്യുക.

4. മറ്റേതു സ്റ്റിക്കറുകളും പോലെ ലിങ്ക് സ്റ്റിക്കറും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് സ്റ്റോറിയുടെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും നീക്കാൻ കഴിയും.

5. ലിങ്ക് സ്റ്റിക്കർ ക്ലിക്ക് ചെയ്താൽ ലിങ്കിന്റെ ഉള്ളടക്കത്തിലേക്ക് പോകാൻ കഴിയും.

6. ഷെയർ ബട്ടൺ ഉപയോഗിച്ച് ഈ സ്റ്റോറി ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽ പങ്കുവെക്കാൻ കഴിയും 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News