New Delhi : കേന്ദ്ര സർക്കാരും Twitter തമ്മിലുള്ള ശീതയുദ്ധത്തിനിടെ Social Media Platform ൽ ജനശ്രദ്ധ നേടിയ Koo App നെതിരെ ഫ്രഞ്ച് ഓൺലൈൻ സുരക്ഷ നിരീക്ഷകൻ. ഫ്രെഞ്ച് നിരീക്ഷകന്റെ ഡേറ്റ് ചോർച്ച ആരോപണത്തിനോടൊപ്പം കൂ ആപ്പിനെതിരെ Chinese നിക്ഷേപവും ഉയർന്ന് വന്നിരിക്കുകയാണിപ്പോൾ. തദ്ദേശിമായി വികസപ്പിച്ചെടുത്ത കൂ ആപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ടാണ് പ്രേക്ഷക ശ്രദ്ധ നേടി എടുത്തത്. എന്നാൽ അതിനിടെയാണ് ആപ്പിന്റെ സുരക്ഷ ഭീഷിണിയും ചൈനീസ് നിക്ഷേപം തുടങ്ങിയവയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം ട്വിറ്ററുമായുള്ള കേന്ദ്ര സർക്കാരിന്റെ പോരിനൊപ്പം വിവിധ കേന്ദ്ര മന്ത്രിമാരും അവരുടെ മന്ത്രാലായങ്ങളും കൂ ആപ്പിൽ അക്കൗണ്ട് തുടങ്ങുകയും അതിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്ത് തുടങ്ങിട്ടുമുണ്ട്. അതിനിടെയാണ് ആപ്പിനെതിരെ രണ്ട് ആരോപങ്ങൾ ഉയർന്നിരിക്കുന്നത്.
ഫ്രഞ്ച് ഓൺലൈൻ സുരക്ഷ നിരീക്ഷകൻ Elliot Alderson ആണ് ഇക്കാര്യം തെളിവ് സഹിതം പുറത്ത് വിട്ടിരിക്കുന്നത്. Koo App ലെ ഉപഭോക്താവിന്റെ ഇമെയിൽ ഐഡി, ജനന തീയതി തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിലൂടെ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് എല്ല്യേട്ടിന്റെ അവകാശ വാദം. താൻ 30 മിനിറ്റ് കൂ ആപ്പിൽ പ്രവർത്തിച്ചെന്നും ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങളായ ഈമെയിൽ ഐഡി, ജനന തിയതി, പേര്, ലിംഗം, വിവാഹം തുടങ്ങിയ വിവരങ്ങൾ പുറത്ത് വിടുന്നു എന്നാണ് ട്വിറ്ററിലൂടെ എല്ല്യോട്ട് അറിയിച്ചത്.
ALSO READ: Koo App എന്താണ്? Twitter നെ ഇന്ത്യ വിലക്കുമോ? അറിയാം Koo App നെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച്
എന്നാൽ ഈ അവകാശ വാദങ്ങളെ അമ്പാടെ തള്ളുകയായിരുന്നു കൂ ആപ്പിന്റെ സഹ സ്ഥാപകനും സിഇഒയുമായ അപ്രമെയ രാധാകൃഷ്ണൻ. ഡേറ്റ ചോർച്ചയുമായിട്ട് ബന്ധമുള്ള വാർത്തകൾ അനാവശ്യമാണെന്ന് അപ്രമെയ പറയുന്നത്. പുറത്ത് കാണാൻ സാധിക്കുന്ന വിവരങ്ങൾ ഉപഭോക്താക്കൾ സ്വമേധയ നൽകുന്നതാണെന്നും അതിനാൽ ഇത് ഡേറ്റ ചോർച്ചയെന്ന് പറയാൻ സാധിക്കില്ലെന്നും രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അതേസമയം ആധാറിലെയും Arogya Setu App ലെയും വിവരങ്ങളുടെ ചേർച്ച പറ്റി എല്ല്യോട്ട് നേരത്തെ അരോപിച്ചിരുന്നു.
ഇതു കൂടാതെ മറ്റൊരു ആരോപണവും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആപ്പിനെതിരെ ഉയർന്ന വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിന്റെ AatmaNirbhar Bharat ന്റെ ഏറ്റവും മികച്ച ആപ്പ് ഇനോവേഷൻ പുരസ്ക്കാരം ലഭിച്ച കൂ ആപ്പ് വികസിപ്പിച്ചെടുത്തത് ചൈനീസ് നിക്ഷേപത്തിന്റെ പിൻബലത്തിലാണെന്നാണ് ആരോപണം. എന്നാൽ ഈ ആരോപണത്തിലും കൂ ആപ്പിന്റെ നിർമാതാക്കൾ വിശദീകരണം നൽകിട്ടുണ്ട്.
കൂ ആപ്പിനല്ല തങ്ങളുടെ മറ്റൊരു ആപ്ലിക്കേഷനായ വോക്കലിനാണ് ചൈനീസ് നിക്ഷേപം ഉള്ളതെന്നാണ് കൂ ആപ്പിന്റെ സിഇഒ വ്യക്തമാക്കി. കൂ പൂർണമായും തദ്ദേശമായിട്ടാണ് വികസിപ്പിച്ചെടുത്തതെന്ന് സിഇഒ രാധകൃഷ്ണൻ ആവർത്തിച്ച് പറയുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.