iQOO Neo 6 : കിടിലൻ ഫീച്ചറുകളുമായി iQOO യുടെ നിയോ 6; അറിയേണ്ടതെല്ലാം

 8 ജിബി റാം, 128 ജിബി സ്റ്റോറേജ്,  8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 04:06 PM IST
  • 6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 90 വാട്ട്സ് ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.
  • ആകെ 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്.
  • 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്.
 iQOO Neo 6 : കിടിലൻ ഫീച്ചറുകളുമായി iQOO യുടെ നിയോ 6; അറിയേണ്ടതെല്ലാം

Beijing : പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ iQOO യുടെ പുതിയ ഗെയിമിങ് സ്മാർട്ട്ഫോൺ എത്തി. ഫോൺ ചൈനയിൽ മാത്രമാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്.  iQOO നിയോ 6 ഫോണുകളാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. iQOO നിയോ 5 ഫോണുകളുടെ  പിന്ഗാമികളായി ആണ് ഫോൺ എത്തിയിരിക്കുന്നത്. 6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 90 വാട്ട്സ് ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ.

ആകെ 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ്,  8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില CNY 2,799 ആണ്, അതായത് ഏകദേശം  33,500 രൂപ. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില CNY 2,999 യും (Rs 35,900),  12 ജിബി റാം, 256 ജിബി സ്റ്റോറേജ്  വേരിയന്റിന്റെ വില CNY 3,299 യും (Rs 39,500) ആണ്.

ALSO READ: Motorola Moto G52 : മോട്ടറോളയുടെ പുത്തൻ ഫോൺ മോട്ടോ ജി 52 ഉടൻ ഇന്ത്യയിലെത്തിയേക്കും; കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ

ഫോൺ ആകെ 3 കളർ വേരിയന്റുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഓറഞ്ച്, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന് 6.62 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. ഫോണിന്റെ റെസല്യൂഷൻ 2400×1080 പിക്സലുകളാണ്. ഫോണിന് 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, 397ppi പിക്സൽ ഡെന്സിറ്റി എന്നിവയുമുണ്ട്.

ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രൊസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സ്പീക്കർ സെറ്റപ്പ്, വൈബ്രേഷൻ ശരിയായി ക്രമീകരിക്കാനുള്ള ഡ്യുവൽ ലീനിയർ മോട്ടോർ, നോയ്സ് റിഡക്ഷൻ അൽഗോരിതം എന്നിവയും ഫോണിൽ ഒരുക്കിയിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. f/1.9 അപ്പേർച്ചറോട് കൂടിയ 64 എംപി പ്രൈമറി സെൻസർ, 2 എംപി പോർട്രെയിറ്റ് സെൻസർ,  12എംപി അൾട്രാ വൈഡ് ലെൻസ് എന്നിവയാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്. ഫോണിന്റെ സെൽഫി ക്യാമറ 16 എംപിയാണ്. ഫോണിന്റെ റിയർ ക്യാമറകൾക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസഷനും ഉണ്ട്. ഫോണിൽ 90 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 4,700 mAh ബാറ്ററിയാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News