JEE 2023 Answer Key: ജെഇഇ ഉത്തര സൂചിക ഇപ്പോൾ ഡൗൺലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം

9 ലക്ഷത്തിലധികം അപേക്ഷകരാണ് ഈ വർഷം ജെഇഇ മെയിൻ സെഷനിൽ രജിസ്റ്റർ ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 12:16 PM IST
  • 9 ലക്ഷത്തിലധികം അപേക്ഷകരാണ് ഈ വർഷം ജെഇഇ മെയിൻ സെഷനിൽ രജിസ്റ്റർ ചെയ്തത്
  • ജെ‌ഇ‌ഇ മെയിൻ പേപ്പർ 1 ന് ലഭിച്ച ഏറ്റവും ഉയർന്ന ഹാജർ നില
  • മൊത്തം 8.22 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി
JEE 2023 Answer Key: ജെഇഇ ഉത്തര സൂചിക ഇപ്പോൾ ഡൗൺലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന JEE മെയിൻ  സെഷൻ 1 പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം പ്രഖ്യാപിച്ചതിന് ശേഷം, ഉദ്യോഗാർത്ഥികൾക്ക് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇതിൻറെ ഭാഗമായി NTA JEE മെയിൻ 2023 സെഷൻ 1 ന്റെ ഉത്തരസൂചിക പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്ന് പേപ്പർ 1 (BE/BTech) ഫൈനൽ ഉത്തര കീ ഡൗൺലോഡ് ചെയ്യാം. 9 ലക്ഷത്തിലധികം അപേക്ഷകരാണ് ഈ വർഷം ജെഇഇ മെയിൻ സെഷനിൽ രജിസ്റ്റർ ചെയ്തത്. 

ഇതിൽ 8.6 ലക്ഷം പേർ പേപ്പർ 1 ബിഇ, ബിടെക് എന്നിവയ്‌ക്കായി രജിസ്റ്റർ ചെയ്‌തപ്പോൾ 0.46 ലക്ഷം പേർ പേപ്പർ 2 ബി.ആർക്കും ബി.പ്ലാനിംഗിനും രജിസ്റ്റർ ചെയ്തു.എൻ‌ടി‌എ പ്രകാരം, പേപ്പർ 1 ന് 8.6 ലക്ഷം അപേക്ഷകരിൽ, മൊത്തം 8.22 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി പരീക്ഷകൾ ആരംഭിച്ചതിന് ശേഷമുള്ള ജെ‌ഇ‌ഇ മെയിൻ പേപ്പർ 1 ന് ഏറ്റവും ഉയർന്ന ഹാജർ നിലയാണിതെന്ന് എൻ‌ടി‌എ പറയുന്നു. 

JEE മെയിൻ പേപ്പർ 1 BE/B.Tech പരീക്ഷകൾ 2023 ജനുവരി 24, 25, 29, 30, 31 ഫെബ്രുവരി 1 തീയതികളിൽ 1, 2 ഷിഫ്റ്റുകളിലായി നടന്നു. ജനുവരി 28 നാണ് പേപ്പർ 2 പരീക്ഷ നടന്നത്. 

ജെഇഇ മെയിൻ പേപ്പർ 1 ഫലങ്ങൾ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ

. jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .

. ഹോംപേജിലെ 'JEE മെയിൻ റിസൾട്ട് 2023' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

. ലോഗിൻ ചെയ്യാൻ നിങ്ങളുടെ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകുക. 

. നിങ്ങളുടെ JEE മെയിൻ സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകും.

. ഭാവി റഫറൻസിനായി ഇത് ഡൗൺലോഡ് ചെയ്യുക.

ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലാണ് ജെഇഇ മെയിൻ പരീക്ഷ നടക്കുന്നത്. JEE മെയിൻ 2023 ന്റെ രണ്ടാം സെഷൻ ഏപ്രിൽ 6 മുതൽ 12 വരെ നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News