Jeep Avenger EV : ജീപ്പ് കുടുംബത്തിൽ നിന്നും ഒരു ഇലക്ട്രിക്ക് SUV;ഒറ്റ ചാർജിൽ 550 കി.മീ സഞ്ചരിക്കാം

Jeep Avenger EV Specifications ഈ വാഹനത്തിന് 550 കിലോമീറ്ററുകളിലേറെ ദൂരം യാത്ര ചെയ്യാൻ കെൽപ്പുണ്ടെന്നാണ് ജീപ്പ് അവകാശപ്പെടുന്നത്

Written by - ഗോവിന്ദ് ആരോമൽ | Last Updated : Oct 19, 2022, 09:01 PM IST
  • അടുത്ത സാമ്പത്തിക വർഷത്തിൽ വാഹനം യൂറോപ്യൻ നിരത്തുകളിലെത്തുമെന്നാണ് സൂചന.
  • സ്റ്റെല്ലാന്റിസ് നിർമിച്ച 54 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന അവഞ്ചർ ഇവിയുടെ ദൂരക്ഷമത 400 കിലോമീറ്റർ ആയിരിക്കുമെന്നാണ് സൂചനകൾ.
  • എന്നാൽ ജീപ്പ് അവകാശപ്പെടുന്നത് ഡ്രൈവിങ് കണ്ടീഷനുകളെ ആശ്രയിച്ച് 550 കിലോമീറ്ററുകളിലേറെ ദൂരം യാത്ര ചെയ്യാൻ ഈ വാഹനത്തിനു കെൽപ്പുണ്ടെന്നാണ്.
  • 100 കെഡബ്ല്യു കേബിൾ ഉപയോഗിച്ച് 24 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും വാഹനത്തിന് സാധിക്കും.
Jeep Avenger EV : ജീപ്പ് കുടുംബത്തിൽ നിന്നും ഒരു ഇലക്ട്രിക്ക് SUV;ഒറ്റ ചാർജിൽ 550 കി.മീ സഞ്ചരിക്കാം

ജീപ്പ് ബ്രാൻഡിങ്ങിലുള്ള ഇലക്ട്രിക് ജീപ്പ് അവഞ്ചർ ഇവി ഉടൻ വിപണിയിൽ എത്തും. വലുപ്പത്തിൽ ഏറ്റവും ചെറിയ എസ്‌യുവിയാണ് അവഞ്ചർ ഇവി. ഈ വർഷത്തെ 4 എക്സ്ഇ ഡേയുടെ ഭാഗമായി കഴിഞ്ഞ മാസമാണ് ജീപ്പ് തങ്ങളുടെ പുതിയ വാഹനം അവതരിപ്പിച്ചത്. ഇപ്പോഴിത അമേരിക്കൻ വാഹന നിർമാതാക്കൾ ജീപ്പ് അവഞ്ചർ ഇവിയുടെ പവർട്രെയ്നും ദൂരക്ഷമതയും സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. ഒപ്പം വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനും ഫീച്ചേഴ്സും നിർമാതാക്കൾ പങ്കുവച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ വാഹനം യൂറോപ്യൻ നിരത്തുകളിലെത്തുമെന്നാണ് സൂചന. 

സ്റ്റെല്ലാന്റിസ് നിർമിച്ച 54 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന അവഞ്ചർ ഇവിയുടെ ദൂരക്ഷമത 400 കിലോമീറ്റർ ആയിരിക്കുമെന്നാണ് സൂചനകൾ. എന്നാൽ ജീപ്പ് അവകാശപ്പെടുന്നത് ഡ്രൈവിങ് കണ്ടീഷനുകളെ ആശ്രയിച്ച് 550 കിലോമീറ്ററുകളിലേറെ ദൂരം യാത്ര ചെയ്യാൻ ഈ വാഹനത്തിനു കെൽപ്പുണ്ടെന്നാണ്. 100 കെഡബ്ല്യു കേബിൾ ഉപയോഗിച്ച് 24 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും വാഹനത്തിന് സാധിക്കും. 154 എച്ച്പി – 260 എൻഎം ശേഷിയുള്ള 2 അല്ലെങ്കിൽ 4 മോട്ടറുകളായിരിക്കും വദഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി വാഹനത്തിന് നൽകുന്നത്. ജീപ്പ് അവെഞ്ചറ് ഇവി ക്ക് 2 വീൽ ഡ്രൈവ് – 4 വീൽ ഡ്രൈവ് വകഭേദങ്ങളും ഉണ്ടായിരിക്കും. 

ALSO READ : 521 കിലോ മീറ്ററിന്റെ ഞെട്ടിക്കുന്ന റേഞ്ച് ,മോഹവില; ബുക്ക് ചെയ്യാം ബിവൈഡി ആറ്റോ 3

ജീപ്പ് ബ്രാൻഡിലെ സെലെക് ടെറെയ്ൻ മോഡുകളായ നോർമൽ, ഇക്കോ, സ്പോർട്ട്, സ്നോ, മഡ് ആൻഡ് സ്നോ ഡ്രൈവ് മോഡുകൾ വാഹനത്തിനു ലഭിക്കും. ഭാവിയിൽ ഈ വാഹനം ഇന്ത്യയിലേക്ക് എത്താനും സാധ്യതയുണ്ട്. 

ഉൾഭാഗം ഭംഗിയുള്ളതാണ്. വളരെ മിനിമലിസ്റ്റിക്കായ ഡാഷ്ബോർഡിൽ തലയുയർത്തി നിൽക്കുന്നത് വലിയ ടച്ച് സ്ക്രീന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. ചതുര വടിവുള്ള എസി വെന്റുകൾ, ബോഡി കളർ സ്ട്രിപ്പുകൾ എന്നിവയും 2 സ്വിച്ചുകളും വാഹനത്തിൽ കാണാം. എസി – ഡ്രൈവ് സെലക്ടർ എന്നിവയാണ് സ്വിച്ചുകളിൽ. തടിച്ച രൂപമുള്ള സ്റ്റിയറിങ് കോളം, അതിൽ തന്നെ വിവിധ തരത്തിലെ സ്വിച്ചുകൾ,ഫ്ലാറ്റ ബോട്ടമാണ്. പൂർണമായി ഡിജിറ്റലൈസ് ചെയ്ത ഇൻസ്ട്രമെന്റ് കൺസോളാണ്. സെന്റർ കൺസോളും ലളിതമാണെങ്കിലും ഇവിടെയെല്ലാം ചെറിയ സ്റ്റോറേജ് സ്പെയ്സുകളും വലിയ ഇ ബാഡ്ജിങ്ങും കാണാം. എസി വെന്റുകൾക്ക് താഴെയായി സ്റ്റോറേജ് സ്പെയ്സ് നൽകിയിട്ടുണ്ട്. എന്തായാലും ഇലക്ട്രിക്ക് വാഹന നിരയിൽ യുദ്ധം മുറുകുമെന്ന കാര്യത്തിൽ തർക്കമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News