JioPhone Next Sale| ജിയോ ഫോൺ നെക്സറ്റ് ഇന്ത്യയിലും, ദീപാവലിമുതൽ വിൽപ്പനക്ക്

ഇന്ത്യൻ പ്രേക്ഷകർക്കായി പ്രത്യേകം നിർമ്മിച്ച ആൻഡ്രോയിഡ് അധിഷ്ഠിത സോഫ്റ്റ്‌വെയറായ പ്രഗതി ഒഎസിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2021, 11:49 AM IST
  • നവംബർ 4 മുതൽ ഫോൺ വാങ്ങാമെന്ന് റിലയൻസ് ജിയോ സ്ഥിരീകരിച്ചിട്ടുണ്ട്
  • ഉപയോക്താക്കൾ അടുത്തുള്ള ജിയോ മാർട്ട് ഡിജിറ്റൽ റീട്ടെയിലർ സന്ദർശിക്കുകയോ വെബ്‌സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യുകയോ വേണം
  • റെഡിക്യാഷല്ലാതെ തവണ വ്യവസ്ഥിതിയിലും ഫോൺ ലഭ്യമാകും.
JioPhone Next Sale| ജിയോ ഫോൺ നെക്സറ്റ് ഇന്ത്യയിലും, ദീപാവലിമുതൽ വിൽപ്പനക്ക്

ന്യൂഡൽഹി: റിലയൻസിന്റെയും ഗൂഗിളിന്റെയും ബജറ്റ് എൻട്രി ലെവൽ സ്മാർട്ട്‌ഫോണായ ജിയോഫോൺ നെക്സ്റ്റ് ഒടുവിൽ ഇന്ത്യയിലും അവതരിപ്പിച്ചു. ദീപാവലി മുതലാണ് ഫോൺ ഇന്ത്യയിൽ ലഭ്യമാകുന്നത്. റെഡിക്യാഷല്ലാതെ തവണ വ്യവസ്ഥിതിയിലും ഫോൺ ലഭ്യമാകും.

100 രൂപ മുതൽ. പ്രതിമാസം 300 രൂപ വരെയാണ് ഇ.എം.ഐ. ഇന്ത്യൻ പ്രേക്ഷകർക്കായി പ്രത്യേകം നിർമ്മിച്ച ആൻഡ്രോയിഡ് അധിഷ്ഠിത സോഫ്റ്റ്‌വെയറായ പ്രഗതി ഒഎസിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. 13 മെഗാപിക്സൽ ബാക്ക് ക്യാമറ, ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC, ട്രാൻസ്ലേറ്റ് നൗ ഫീച്ചർ എന്നിവയാണ് ഫോണിൻറെ മറ്റ് സവിശേഷതകൾ.

ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഫോണുകൾ ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം

പുതിയ ജിയോഫോൺ നെക്‌സ്റ്റിന്റെ ഇന്ത്യയിലെ വില Rs. 6,499 ആണ്. ഇഎംഐ ഓപ്‌ഷനുകളൊന്നുമില്ലാതെ സ്‌മാർട്ട്‌ഫോൺ  ഇ തുകയ്ക്ക് വാങ്ങാം . അല്ലെങ്കിൽ ഉപയോക്താക്കൾക്ക് ഈസി EMI ഓപ്ഷൻ തിരഞ്ഞെടുക്കാം, അതിൽ ഉപയോക്താക്കൾക്ക് തുടക്കത്തിൽ 1,999 രൂപ ഡൌൺ പെയ്മെൻറ് അടച്ച (കൂടാതെ 501 രൂപ പ്രോസസ്സിംഗ് ഫീസ്), തുടർന്ന് ബാക്കി തുക ഈസി ഇഎംഐയിൽ അടയ്ക്കാം.

അതായത് നവംബർ 4 മുതൽ(ദീപാവലി) ഫോൺ വാങ്ങാമെന്ന് റിലയൻസ് ജിയോ സ്ഥിരീകരിച്ചിട്ടുണ്ട്. ഹാൻഡ്‌സെറ്റ് വാങ്ങുന്നതിന്, ഉപയോക്താക്കൾ അടുത്തുള്ള ജിയോ മാർട്ട് ഡിജിറ്റൽ റീട്ടെയിലർ സന്ദർശിക്കുകയോ വെബ്‌സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യുകയോ വേണം.

ALSO READ: Phone Pe : യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ

വാട്ട്‌സ്ആപ്പിലും രജിസ്‌ട്രേഷൻ നടത്താം പ്രോസസ്സിനായി ഉപയോക്താക്കൾ 7018270182 എന്ന നമ്പറിലേക്ക് ‘ഹായ്’ അയയ്‌ക്കാം. രജിസ്ട്രേഷൻ പൂർത്തിയായാൽ, ഒരു സ്ഥിരീകരണം വാങ്ങുന്നയാൾക്ക് അയയ്ക്കും. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News