തിരുവനന്തപുരം: വാഹന പ്രമികളെ ഞെട്ടിച്ച് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ പുതിയ ബിഎംഡബ്ല്യു 220ഐ ‘ബ്ലാക്ക് ഷാഡോ’ പതിപ്പ് അവതരിപ്പിച്ചു. പെട്രോൾ എഞ്ചിനിൽ ലഭ്യമായ കാറിന് നിലവിൽ വിൽപ്പനക്ക് 24 എണ്ണം മാത്രമെയുള്ളു.
43,50,000 രൂപയാണ് കാറിൻറെ എക്സ് ഷോറൂം വില. നിലവിൽ ആൽപ്പൈൻ വൈറ്റ്, ബ്ലാക്ക് സാഫയർ എന്നീ കളറുകളിലാണ് വണ്ടി വിപണിയിൽ ലഭ്യമായിട്ടുള്ളത്.
ആറ് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ബ്രേക്ക് അസിസ്റ്റിനൊപ്പം, എആർബി സാങ്കേതികവിദ്യ (ആക്യുവേറ്റർ കോൺടിഗ്യൂസ് വീൽ സ്ലിപ്പ് ലിമിറ്റേഷൻ സിസ്റ്റം), ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (ഡിടിസി) എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ.
കൂടാതെ ഒരു ഇലക്ട്രോണിക് ഉൾപ്പെടെയുള്ള ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (ഡിഎസ്‌സി) എന്നിവ ലഭിക്കുന്നു. ഡിഫറൻഷ്യൽ ലോക്ക് കൺട്രോൾ (EDLC), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC), ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഇതിനൊപ്പമുണ്ടായിരിക്കും.
ALSO READ: Indians Mobile Usage | 2021ൽ ഇന്ത്യക്കാർ മൊബൈൽ ഫോണിൽ ചെലവഴിച്ച സമയം എത്രയെന്ന് അറിയുമോ?
ബ്ലാക്ക് ഷാഡോയുടെ വരവ് വാഹന പ്രേമികളെയും ആവേശത്തിലാക്കിയിട്ടുണ്ട്. നിരവധി പേരാണ് വാഹനത്തിൻറെ ഫീച്ചറുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...