Lava Blaze Pro : മികച്ച ക്യാമറയുമായി വളരെ കുറഞ്ഞ വിലയിൽ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

ലാവ ബ്ലേസ്‌ ഫോണുകളുടെ പിൻഗാമികളായി ആണ് പുതിയ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ  രാജ്യത്ത് എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 01:29 PM IST
  • ലാവ ബ്ലേസ്‌ ഫോണുകളുടെ പിൻഗാമികളായി ആണ് പുതിയ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ രാജ്യത്ത് എത്തുന്നത്.
  • ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.
  • 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ ലെന്സ്, മെഗാപിക്സൽ ഡെപ്ത് ലെന്സ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.
Lava Blaze Pro : മികച്ച ക്യാമറയുമായി വളരെ കുറഞ്ഞ വിലയിൽ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

ലാവയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോണുകളായ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ സെപ്റ്റംബറിൽ തന്നെ രാജ്യത്ത് അവതരിപ്പിക്കും. ലാവ ബ്ലേസ്‌ ഫോണുകളുടെ പിൻഗാമികളായി ആണ് പുതിയ ലാവാ ബ്ലേസ്‌ പ്രൊ ഫോണുകൾ  രാജ്യത്ത് എത്തുന്നത്. ലാവ ബ്ലേസ്‌ ഫോണുകളുടെ വില  8,699 രൂപയായിരുന്നു. ഇതിന് സമാനമായ വിലയിൽ തന്നെയായിരിക്കും പുതിയ ഫോണും എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ  ടീസർ മുമ്പ് പുറത്തുവിട്ടിരുന്നു. ടീസർ പ്രകാരം ഫോണിന് ആകെ നാൾ കളർ വേരിയന്റുകളാണ് ഉള്ളത്. വെള്ള, മഞ്ഞ, നീല, പച്ച നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്.  

720 x 1600 പിക്സൽ  എച്ച് ഡി പ്ലസ്  റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. വാട്ടർഡ്രോപ് നോച്ച് പാനലാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ആസ്പെക്ട റേഷ്യോ 20:9 ആണ്. 3 ജിബി റാം 64 ജിബി സ്റ്റോറേജിനൊപ്പം മീഡിയടെക് ഹീലിയോ A22 SoC പ്രൊസസ്സറാണ് ഫോണിൽ ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്.  ട്രിപ്പിൾ റെയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ ലെന്സ്, മെഗാപിക്സൽ ഡെപ്ത് ലെന്സ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.

ALSO READ: Vivo Y22 Budget Phone : കിടിലം പ്രൊസസ്സറും മികച്ച ക്യാമറയും; വിവോ വൈ 22, വിവോ വൈ 22എസ് ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും

അതേസമയം റീയൽമിയും പുതിയ ബജറ്റ് ഫോൺ രംഗത്ത് എത്തിചിരിക്കുകയാണ്. വളരെ കുറഞ്ഞ വിലയിൽ എത്തുന്ന റിയൽമി സി33 ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, യൂണിസോക്ക് ടി 612 പ്രോസസർ എന്നിവയാണ്. ഫ്ലിപ്‌കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ വില്പനയ്ക്ക് എത്തുന്നത്. മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ഫോണിന് കഴിയുമെന്നാണ് പ്രതീക്ഷ. ഫോണിന്റെ വില ആരംഭിക്കുന്നത്  8,999 രൂപയിലാണ്. ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി സി 33 ഫോണെത്തുന്നത്.

3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്,  4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണെത്തുന്നത്. ഫോണിന്റെ 3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 8999 രൂപ. അതേസമയം  4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 9,999 രൂപയാണ്. ആകെ മൂന്ന് കളർ  വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. അക്വാ ബ്ലൂ, നൈറ്റ് സീ, സാൻഡി ഗോൾഡ് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. ഫോണിന്റെ ആദ്യ സെയിൽ സെപ്റ്റംബർ 12 ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സെയിലിനൊപ്പം നിരവധി ഓഫറുകളും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News