YouTube | ശ്രദ്ധിച്ചോ? യുട്യൂബിന്റെ ലോഗോയിൽ ഒരു മാറ്റം, കാര്യം വ്യക്തമാക്കി ടെക് ഭീമൻ

ഈ അടുത്തിടെയാണ് വീഡിയോയക്ക് ഇത്രയധികം വ്യൂവ്സ് ലഭിക്കാൻ തുടങ്ങിയിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടച്ചിടലും കൂടിയായപ്പോൾ വീഡിയോയക്ക് ലഭിച്ച പ്രചാരം വർധിക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 03:46 PM IST
  • 2009തിലാണ് യുട്യൂബിൽ ഈ ഗെയിമിന്റെ വീഡിയോ ആദ്യമായി പങ്കുവെക്കുന്നത്.
  • പിന്നീട് ഈ മൈൻക്രാഫിറ്റ് ഏറ്റവും പ്രചാരം ലഭിക്കുന്ന യുട്യൂബിലെ വീഡിയോയായി മാറുകയായിരുന്നു.
  • 150 രാജ്യങ്ങളിലായി ഏകദേശം 140 മില്ല്യൺ പേരാണ് ഈ ഗെയിം കളിക്കുന്നതെന്നാണ് യുട്യൂബ് അറിയിക്കുന്നത്.
YouTube | ശ്രദ്ധിച്ചോ? യുട്യൂബിന്റെ ലോഗോയിൽ ഒരു മാറ്റം, കാര്യം വ്യക്തമാക്കി ടെക് ഭീമൻ

യുട്യൂബിൽ (YouTube) ഏറ്റവും പ്രചാരം ലഭിച്ച ഒരു വീഡിയോയാണ് മൈൻക്രാഫ്റ്റ് (Minecraft) ഗെയിമിന്റേത്. ആ വീഡിയോയ്ക്ക് ആയിരം കോടി വ്യുവ് ലഭിച്ചതിനെ തുടർന്നാണ് യുട്യൂബ് തങ്ങളുടെ ലോഗോക്കൊപ്പം 1 ട്രില്ല്യൺ എന്ന് സംഖ്യ രൂപത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. 

2009തിലാണ് യുട്യൂബിൽ ഈ ഗെയിമിന്റെ വീഡിയോ ആദ്യമായി പങ്കുവെക്കുന്നത്. പിന്നീട് ഈ മൈൻക്രാഫിറ്റ് ഏറ്റവും പ്രചാരം ലഭിക്കുന്ന യുട്യൂബിലെ വീഡിയോയായി മാറുകയായിരുന്നു. 150 രാജ്യങ്ങളിലായി ഏകദേശം 140 മില്ല്യൺ പേരാണ് ഈ ഗെയിം കളിക്കുന്നതെന്നാണ് യുട്യൂബ് അറിയിക്കുന്നത്. 

ALSO READ : Android App by Apple | സ്വകാര്യത മുഖ്യം; ആന്‍ഡ്രോയ്ഡ് യൂസേഴ്സിന് ആപ്പുമായി ആപ്പിള്‍

ടെറ്റ്റിസ്, മാരിയോ, ജിടിഎ എന്നീ ഗെയിമുകൾക്കൊപ്പം ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഗെയിമാണ് മാൻക്രാഫ്റ്റ്. മോജോങ് സ്റ്റുഡിയോസ് എന്ന സ്വീഡിഷ് കമ്പനിയാണ് മൈൻക്രാഫ്റ്റ് ഗെയിം നിർമിക്കുന്നത്. ഗെയിമിന് പൻ പ്രചാരം ലഭിച്ചതോടെ 2014ൽ 250 കോടി ചെലവാക്കി മൈക്രോസോഫ്റ്റ് മൈൻക്രാഫ്റ്റിനെ സ്വന്തമാക്കുകയും ചെയ്തു. 

ALSO READ : Google Chrome Update| വ്യക്തിഗത വിവരങ്ങൾ ചോരും,ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പ്

ഗെയിമിനോടൊപ്പം മൈൻക്രാഫ്റ്റിന്റെ നിർമാതാക്കൾക്ക് ഏറ്റവും കൂടതൽ വരുമാനം ലഭിക്കുന്നത് ഈ യുട്യൂബ് വീഡിയോയിലൂടെയാണ്. 2009ൽ വീഡിയോ യുട്യൂബിൽ പങ്കുവെച്ച് ഒരു വർഷത്തിനുള്ളിൽ 2 മില്ല്യൺ വ്യൂവ്സാണ് ലഭിച്ചത്. എന്നാൽ ഈ അടുത്തിടെയാണ് വീഡിയോയക്ക് ഇത്രയധികം വ്യൂവ്സ് ലഭിക്കാൻ തുടങ്ങിയിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അടച്ചിടലും കൂടിയായപ്പോൾ വീഡിയോയക്ക് ലഭിച്ച പ്രചാരം വർധിക്കുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News