ഇൻറർനെറ്റ് ഉപഭോക്താക്കളോട് തങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് മുന്നറിയിപ്പ് നൽകിയത്. നിലവിൽ ക്രോമിലെ ചില പിഴവുകൾ മൂലം മാൽവെയർ,ഹാക്കിങ്ങ് ഭീക്ഷണികൾ ഉണ്ടാവുമെന്നാണ് അറിയിപ്പ്.
സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാനും, ചൂഷണം ചെയ്യാൻ കഴിയും. ആക്രമണകാരികൾക്ക് വ്യക്തിഗത വിശദാംശങ്ങളിലേക്ക് ആക്‌സസ് നേടാനും ടാർഗെറ്റുചെയ്‌തിരിക്കുന്ന കമ്പ്യൂട്ടറിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും പറ്റും.
ALSO READ : Facebook : മാതൃകമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്; പുതിയ പേര് മെറ്റ
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനാൽ ഈ കേടുപാടുകൾ പരിഹരിക്കുന്നതിനായി ഇതിനകം ഗൂഗിൾ ഒരു അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സർക്കാരും ഗൂഗിളും ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ 22 സുരക്ഷാ പരിഹാരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗൂഗിൾ പറയുന്നു.
ALSO READ: Moto G31 | 50 മെഗാപിക്സൽ ക്യാമറ, 15000 രൂപക്കുള്ളിൽ വില,മോട്ടോ ജി 31 വിപണിയിലേക്ക്
ഇത്തരം പ്രശ്നങ്ങളെ ചൂഷണം ചെയ്യാനാണ് ഹാക്കർമാർ ശ്രദ്ധിക്കുക. നിങ്ങളുടെ ഫോൺ,ബാങ്കിങ്ങ് വിവരങ്ങൾ, പാസ്വേഡുകൾ എല്ലാം ഒരു പക്ഷെ നഷ്ടമായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...