പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോ അടുത്തിടെ നിരവധി ഫോണുകൾ ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. മോട്ടോ ജി13, മോട്ടോ ജി23, മോട്ടോ ഇ13 എന്നീ ഫോണുകളാണ് ഇവയിൽ പ്രധാനം. ഇതിൽ തന്നെ മോട്ടോ ഇ13 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിലെ തന്നെ ഏറ്റവും ബജറ്റ്ഫ്രണ്ട്ലി ഫോണാണ് മോട്ടോ ഇ13. ഇപ്പോൾ ഈ ഫോണുകളുടെ വില, ലോഞ്ച് ടൈംലൈൻ, സ്റ്റോറേജ് വിവരങ്ങൾ തുടങ്ങിയ വിവരങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
പ്രൈസ്ബാബ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് മോട്ടോ ഇ13 ഫോണുകൾ 2023 ഫെബ്രുവരി ആദ്യ വാരത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഫോണുകൾ 10000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് എത്തുമെന്നാണ് സൂചന. 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിൽ മാത്രമായിരിക്കും ഫോണുകൾ അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ALSO READ: Budget Smart Phones: 10000 രൂപയിൽ താഴെ ഇത്രയും അടിപൊളി സ്മാർട്ട്ഫോണുകൾ വിപണിയിലുണ്ട്
മോട്ടോ ഇ13 ഫോണുകൾക്ക് 6.5-ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേ പാനലാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഫോണിന് 60Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 13 (ഗോ എഡിഷൻ) സോഫ്റ്റ്വെയറാണ് ഫോണിൽ ക്രമീകരിക്കുക. ഫോണിൽ സിംഗിൾ ക്യാമറ സെറ്റപ്പ് മാത്രമായിരിക്കും ഉണ്ടാകുക. 10W ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയാണ് ഫോണിൽ ഉണ്ടാകുക.
അതേസമയം ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ ഫോണുകളായ ഇൻഫിനിക്സ് നോട്ട് 12 ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. ജനുവരി 25 നാണ് പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രൈറ്റ് അമോലെഡ് പാനൽ, സ്ലിം ഡിസൈൻ, 50 മെഗാപിക്സൽ ക്യാമറകൾ എന്നിവയാണ് പുതിയ ഇൻഫിനിക്സ് ഫോണുകളുടെ പ്രധാന പ്രത്യേകതകൾ. മീഡിയടേക് പ്രൊസസ്സറുമായി എത്തിയ ഫോണുകളുടെ വില 10000 രൂപയിൽ താഴെ മാത്രമാണ്.
ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഈ ഫോണുകൾ എത്തുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകളുടെ വില 9,999 രൂപ മാത്രമാണ്. കൂടാതെ ഫോണിൽ 30 മാസത്തേക്ക് പുതിയ ജിയോ സിം എടുക്കുന്നത് വഴി ഇപ്പോൾ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഫോണിന് ലഭിക്കും. ആകെ 2 കളർ വേരിയന്റിലാണ് ഫോണുകൾ എത്തുന്നത്. മെറ്റാവേഴ്സ് ബ്ലൂ, ഫോഴ്സ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ജനുവരി 30 മുതൽ ഫോണുകൾ വിപണിയിൽ എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...