Motorola Moto G82 5G : മോട്ടറോളയുടെ പുതിയ മോട്ടോ ജി82 5ജി ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

ഫോണുകൾ ജൂൺ 7 ന് ഇന്ത്യയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 04:49 PM IST
  • 10 ബിറ്റ് പിഓഎൽഇഡി ഡിസ്പ്ലേ പാനലും, 50 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
  • വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി, റെഡ്മി നോട്ട് 11 പ്രൊ പ്ലസ് 5ജി, റിയൽമി 9 പ്രൊ 5ജി എന്നീ ഫോണുകൾക്ക് സമാനമായ സവിശേഷതകളാണ് മോട്ടോ ജി82 5ജിയിലും എത്തുന്നത്.
  • ഫോണുകൾ ജൂൺ 7 ന് ഇന്ത്യയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • വൈറ്റ് ലില്ലി, മീറ്റിയോറൈറ്റ് ഗ്രേയ്‌ എന്നീ നിറങ്ങളിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
Motorola Moto G82 5G : മോട്ടറോളയുടെ പുതിയ മോട്ടോ ജി82 5ജി ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

മോട്ടറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 82 5ജി ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ഫോൺ ജൂൺ 7 ന് ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വളരെ മികച്ച സവിശേഷതകളോടെയാണ് പുതിയ ഫോൺ. എത്തുന്നത്. 10 ബിറ്റ് പിഓഎൽഇഡി ഡിസ്പ്ലേ പാനലും, 50 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി, റെഡ്മി നോട്ട് 11 പ്രൊ പ്ലസ് 5ജി, റിയൽമി 9 പ്രൊ 5ജി എന്നീ ഫോണുകൾക്ക് സമാനമായ സവിശേഷതകളാണ് മോട്ടോ ജി82 5ജിയിലും എത്തുന്നത്.

മോട്ടറോളയുടെ ജി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് മോട്ടോ ജി 82 5ജി. ഫോണുകൾ ജൂൺ 7 ന് ഇന്ത്യയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 2 നിറങ്ങളിലാണ് ഫോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. വൈറ്റ് ലില്ലി, മീറ്റിയോറൈറ്റ് ഗ്രേയ്‌ എന്നീ നിറങ്ങളിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ALSO READ: UPI Transactions: ഇന്ത്യയിലെ യുപിഐ ഇടപാടുകൾ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു

6.6 ഇഞ്ച് പിഓഎൽഇഡി ഡിസ്പ്ലേ പാനലാണ് ഫോണിൽ ഉള്ളത്. ഫോണിന് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷാനാണ് ഫോണിൽ ഉള്ളത്. 120 hz റിഫ്രഷ് റേറ്റും, 360 hz ടച്ച് സാംപ്ലിങ് റേറ്റുമാണ് ഫോണിൽ ഉള്ളത്. കൂടാതെ DCI-P3 കളർ ഗാമറ്റ്, DC ഡിമ്മിംഗ് സപ്പോർട്ടും ഫോണിൽ ഉണ്ട്. ഫോണിന് 10 - ബിറ്സ് പാനലാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5ജി പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.

ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ മെയിൻ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ യൂണിറ്റ് എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്ന ക്യാമറകൾ. പ്രധാന ക്യാമറ സെൻസറിന് 
f/1.8 അപ്പേർച്ചറും ഫീച്ചർ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടും ഉണ്ട്.  സെൽഫികൾക്കും, വീഡിയോ കാളിനുമായി 16 മെഗാപിക്സൽ ഫ്രന്റ് ക്യാമെറായാണ് ഉള്ളത്.

30 വാട്ട്സ് ടർബോ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ  5,000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 20000 രൂപയ്ക്കുള്ളിൽ ഉള്ള വിലയിൽ ഫോൺ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News