ദേശീയ വിദ്യാഭ്യാസ നയം 2020:വെബിനാർ സംഘടിപ്പിച്ച് യുവ കൈരളി സൗഹൃദവേദി

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർഥി കൂട്ടായ്മയായ യുവ കൈരളി സൗഹൃദവേദി വിജയകരമായ ആദ്യ വെബിനാറിനു ശേഷം,ആഗസ്റ്റ് 9 ഞായർ ദിനത്തിൽ  ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. 

Last Updated : Aug 9, 2020, 04:49 PM IST
  • ദേശീയ വിദ്യാഭ്യാസ നയത്തില്‍ യുവ കൈരളിയുടെ വെബിനാര്‍
  • അതിഥികളായി അല്‍ഫോന്‍സ്‌ കണ്ണംന്താനവും കെഎസ് രാധാകൃഷ്ണനും
  • നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു
  • പ്രധാനമന്ത്രി അഭിനന്ദിച്ച വിനായകന് യുവ കൈരളി സൗഹൃദ വേദിയുടെ അനുമോദനം
ദേശീയ വിദ്യാഭ്യാസ നയം 2020:വെബിനാർ സംഘടിപ്പിച്ച് യുവ കൈരളി സൗഹൃദവേദി

ന്യൂഡല്‍ഹി:ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർഥി കൂട്ടായ്മയായ യുവ കൈരളി സൗഹൃദവേദി വിജയകരമായ ആദ്യ വെബിനാറിനു ശേഷം,ആഗസ്റ്റ് 9 ഞായർ ദിനത്തിൽ  ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. 
ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ വിദ്യാർഥികൾക്കിടയിൽ വിവിധ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അവസരം ഉണ്ടാക്കുവാൻ 
വെബിനാറുകൾ സംഘടിപ്പിച്ചു വരുകയാണ് സൗഹൃദവേദി.മുൻ കേന്ദ്രമന്ത്രിയും, റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനും രാജ്യസഭാംഗവുമായ അൽഫോൺസ് കണ്ണന്താനം, മുൻ പി.എസ്.സി ചെയർമാനും, സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണൻ 
എന്നിവർ മുഖ്യാതിഥികളായി. 

No description available.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദൽഹിയിൽ നിന്നുമായി നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത്തിലൂടെ നേരിട്ട് അഭിനന്ദിച്ച വിനായക് പി. മാലിലിനെ അനുമോദിച്ചു.
2020ലെ പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ അടിത്തറ പാകുന്ന അഞ്ച് പ്രധാന സ്തംഭങ്ങളെക്കുറിച്ചും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പിഴവുകൾ കാരണം വിദ്യാർഥികളും സമൂഹവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അഡ്വ.കെ.ജെ അൽഫോൺസ് കണ്ണന്താനം സംസാരിച്ചു. വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാര തകർച്ച കുട്ടികളെ നട്ടെല്ലില്ലാത്തവരായി മാറ്റുന്നെന്നും അദ്ദേഹം അഭിപ്രായപെട്ടു. മാറ്റങ്ങൾ തങ്ങളിൽ നിന്ന് തുടങ്ങേണ്ടതിൻ്റെ പ്രാധാന്യവും മാർക്കിനും റാങ്കിനുമപ്പുറം സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വിദ്യാർഥികൾ വളരുന്നതിൽ വിദ്യാഭ്യാസ നയത്തോടൊപ്പം മാതാപിതാക്കൾക്കുള്ള പങ്കും അദ്ദേഹം വിവരിച്ചു. 

ഡോ.കെ.എസ് രാധാകൃഷ്ണൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ വിഷൻ സ്റ്റേറ്റ്മെൻ്റിൽ പറഞ്ഞിട്ടുള്ള ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. നിശ്ചലമായി നിൽക്കുന്ന നമ്മുടെ വിജ്ഞാന സമൂഹത്തെ തുല്യവും ഊർജ്ജസ്വലവുമാക്കി മാറ്റുന്നതാണ് വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യം. 
ഭാരതീയ മൂല്യങ്ങളിൽ  അടിസ്ഥാനപ്പെടുത്തിയുള്ള മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അതിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്ര നിർമ്മാണത്തിൽ പങ്ക് കൊള്ളുവാൻ വിദ്യാർഥികളിൽ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല മൗലിക കടമകളെക്കുറിച്ചുള്ള അവബോധവും 
ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read:''കാര്‍ഗില്‍ വിജയ്‌ ദിവസ്'';വെബിനാര്‍ സംഘടിപ്പിച്ച് ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികൂട്ടായ്മ!
വെബിനാറിൽ ഇത് കൂടാതെ പരിപാടിയുടെ സംയോജക ദേവിക ഉണ്ണി, ഐശ്വര്യ രാജു, രാഗശ്രീ പരമേശ്വരൻ, ഗംഗ എന്നിവർ സംസാരിച്ചു. 
യുവ കൈരളി സൗഹൃദവേദി അദ്ധ്യക്ഷൻ ശബരീഷ്, സഹ സംയോജക സുരഭി രമേഷ് തുടങ്ങി മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
പ്രതിബദ്ധതയും വിദ്യാർഥിക്ഷേമവും മുഖമുദ്രയാക്കി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർത്ഥി കൂട്ടായ്മയാണ് 
യുവ കൈരളി സൗഹൃദ വേദി. ഡൽഹിയിലേയും എൻ.സി.ആറിലേയും വിവിധ കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന-പഠനേതര സൗകര്യങ്ങൾ 
ഒരുക്കുന്നതിനും അതോടൊപ്പം അവരിൽ ദേശീയതയിലൂന്നിയ ഒരു സാമൂഹ്യ കാഴ്ചപ്പാട് വളർത്തുന്നതിനായും പ്രവർത്തിച്ചുവരുന്നു.

 

More Stories

Trending News