Joy Mihos Electric Scooter: അടിച്ച് പൊട്ടിച്ചാലും പോവില്ല; ഇത്രയും കട്ടിയുള്ള ബോഡിയുമായി ഒരു ഇലക്ട്രിക് സ്കൂട്ടർ?

Technology News in Malayalam: പലപ്പോഴും സ്കൂട്ടറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫൈബർ ബോഡി പാനലുകൾ ഒരു ചെറിയ ബമ്പ് ചാടുമ്പോൾ പോലും തകരുന്നതാണ് പതിവ്

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 12:51 PM IST
  • ജോയ് മിഹോസിന് ശക്തിക്ക് കാരണം അതിൻറെ പ്രത്യേക മെറ്റീരിയലാണ്
  • സ്‌കൂട്ടറിന്റെ മികച്ച ബിൽഡ് ക്വാളിറ്റിയാണ് ഇത് കാണിക്കുന്നത്
  • ഇരുചക്രവാഹനങ്ങളുടെ വോൾവോ എന്നും സ്‌കൂട്ടറിനെ വിളിക്കുന്നു
Joy Mihos Electric Scooter: അടിച്ച് പൊട്ടിച്ചാലും പോവില്ല; ഇത്രയും കട്ടിയുള്ള ബോഡിയുമായി ഒരു ഇലക്ട്രിക് സ്കൂട്ടർ?

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം അതിവേഗം വർധിച്ചുവരികയാണ്. ഇത് കൊണ്ട് തന്നെ കമ്പനികൾ പുതിയ ഫീച്ചറുകളും നൂതനമായ പുതുമകളും ഉൾപ്പെടുത്തി വാഹനങ്ങൾ പുറത്തിറക്കുന്നതും തുടരുകയാണ്.അടുത്തിടെ ജോയ് ഇ-ബൈക്ക്‌സ് എന്ന കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ജോയ് മിഹോസ് ഇന്ത്യയിൽ അവതരിപ്പിച്ചു.ജോയ് മിഹോസിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബിൽഡ് ക്വാളിറ്റിയാണ്.

പലപ്പോഴും സ്കൂട്ടറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫൈബർ ബോഡി പാനലുകൾ ഒരു ചെറിയ ബമ്പ് ചാടുമ്പോൾ പോലും തകരുന്നതാണ് പതിവ്.ഇത് മാറ്റിസ്ഥാപിക്കാൻ ചിലപ്പോൾ വലിയ തുക ചിലവാകും. എന്നാൽ മിഹോസ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പാനൽ ഒരു ചുറ്റിക കൊണ്ട് അടിച്ചാൽ പോലും പൊട്ടാത്ത വിധം ശക്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്താണ് ആ ശക്തിയുടെ രഹസ്യം?

ജോയ് മിഹോസിന് ശക്തിക്ക് കാരണം അതിൻറെ പ്രത്യേക മെറ്റീരിയലാണ്. ഇതിന്റെ ബോഡി പാനലുകൾ നിർമ്മിക്കുന്നത് പോളി ഡൈസൈക്ലോപെന്റഡൈൻ (PDCPD) ഉപയോഗിച്ചാണ്. ഇത് ഒരുതരം രാസ സംയുക്തമാണ്, ഇത് ഫൈബർ നാരുകളെ വളരെ ശക്തമാക്കുന്നു. ഓട്ടോ എക്‌സ്‌പോ 2023-ൽ കമ്പനി സ്‌കൂട്ടർ പ്രദർശിപ്പിച്ചിരുന്നു.അവിടെ അതിന്റെ ശക്തി പരിശോധിക്കാൻ ആളുകളെ അനുവദിച്ചിരുന്നു. ആശ്ചര്യകരമെന്നു പറയട്ടെ, ചുറ്റിക പ്രഹരങ്ങളെപ്പോലും ചെറുക്കാൻ സ്കൂട്ടറിന് കഴിഞ്ഞു. സ്‌കൂട്ടറിന്റെ മികച്ച ബിൽഡ് ക്വാളിറ്റിയാണ് ഇത് കാണിക്കുന്നത്. അത് കൊണ്ട് തന്നെ ഇരുചക്രവാഹനങ്ങളുടെ വോൾവോ എന്നും സ്‌കൂട്ടറിനെ വിളിക്കുന്നു.

സ്കൂട്ടറിന്റെ സ്പെസിഫിക്കേഷനുകൾ

ഈ സ്കൂട്ടറിൽ 1500-വാട്ട് ഇലക്ട്രിക് മോട്ടോർ സ്ഥാപിച്ചിട്ടുണ്ട്, ഇത് സ്കൂട്ടറിന് 95 Nm ടോർക്ക് നൽകുന്നു. ഫുൾ ചാർജിൽ 130 കിലോമീറ്റർ വരെ ഓടാനാകും. ഇതിലെ ബാറ്ററി വെറും 4-5 മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യപ്പെടും. ഈ സ്‌കൂട്ടറിന് 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വെറും 7 സെക്കൻഡ് കൊണ്ട് സാധിക്കും.

മികച്ച പ്രകടനത്തിന്, ഇതിന് മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ട് - ഇക്കോ, റൈഡർ, ഹൈപ്പർ. ഈ സ്‌കൂട്ടറിന് 70 കിലോമീറ്റർ വേഗതയിൽ ഓടാനാകും. ഈ സ്കൂട്ടർ ഹൈവേയിലും നഗര സവാരിയിലും മികച്ചതാണ്. സ്കൂട്ടറിൻറെ
വില 1.35 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം). 2023 ഏപ്രിൽ മുതൽ രാജ്യത്തുടനീളം സ്‌കൂട്ടറിന്റെ വിതരണം ആരംഭിച്ചു. കമ്പനിയുടെ വെബ്‌സൈറ്റിൽ വെറും 999 രൂപ നൽകി നിങ്ങൾക്ക് മിഹോസ് ഇ-സ്‌കൂട്ടർ ബുക്ക് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News