SBI ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ഇനി FD, RD തുടങ്ങാൻ Bank ൽ നേരിട്ട് പോകണ്ട, ചെയ്യേണ്ടത് ഇത്രമാത്രം

FD യും RD യും ആരംഭിക്കുന്നതിനുള്ള നോമിനി രജിസ്ട്രേഷൻ ഓൺലൈനിലൂടെ. എസ്ബിഐ വെബ്സൈറ്റിലൂടെയോ യോനോ ആപ്പിലൂടെയോ രജിസട്രേഷൻ ചെയ്യാം

Written by - Zee Malayalam News Desk | Last Updated : Feb 4, 2021, 06:36 PM IST
  • FD യും RD യും ആരംഭിക്കുന്നതിനുള്ള നോമിനി രജിസ്ട്രേഷൻ ഓൺലൈനിലൂടെ
  • എസ്ബിഐ വെബ്സൈറ്റിലൂടെയോ യോനോ ആപ്പിലൂടെയോ രജിസട്രേഷൻ ചെയ്യാം
  • ട്വിറ്ററിലൂടെ എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്
  • സേവിങ്സ് കറന്റ് അക്കൌണ്ടിനും ഈ സൌകര്യം ഏർപ്പെടുത്തിട്ടുണ്ട്
SBI ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ഇനി FD, RD തുടങ്ങാൻ Bank ൽ നേരിട്ട് പോകണ്ട, ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി SBIയുടെ ഉപഭോക്താക്കൾക്ക് ഏറ്റവും വലിയ തലവേദനയാണ് എന്താവശ്യത്തിനും  നേരിട്ട് ബാങ്കിൽ ചെല്ലുക എന്നത്. പല ഡെപ്പോസിറ്റ് സംവിധാനങ്ങൾ മറ്റ ബാങ്കിങ് സ്ഥാപനങ്ങൾ ഡിജിറ്റിൽ ആക്കിയെങ്കിലും എസ്ബിഐ പഴയ രീതി തന്നെയായിരുന്നു തുടങ്ങിയത. ഈ കോവിഡ് സാഹചര്യത്തിൽ SBI തങ്ങളുടെ ഉപഭോക്താക്കളെ കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ തൽപ്പെടുത്താൻ വളരെ അധികം ശ്രമിക്കുകയാണിപ്പോൾ.

FD യും RD യും ആരംഭിക്കുന്നതിനുള്ള നോമിനി രജിസ്ട്രേഷൻ ആയിരുന്നു പ്രധാനമായും ഉപഭോക്താക്കളെ ബാങ്കിലേക്ക് പോകാൻ നിർബന്ധിക്കുന്നത്. എന്നാൽ അത് ഇനി വേണ്ട. നോമിനി രജിസട്രേഷനു ഇനി ഓൺലൈനിലൂടെ സാധിക്കുമെന്നാണ് SBI തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നത്. 

ALSO READ: SBI ഉപഭോ​ക്താക്കൾക്ക് സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി ബാങ്ക്

ഈ വിവരം ട്വിറ്ററിലൂടെയാണ് SBI അറിയിച്ചിരിക്കുന്നത്. SBI ഉപഭോക്താക്കൾക്ക് ഇനി മുതൽ ബാങ്കിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങളിലൂടെയോ നോമിനി രജിസ്ട്രേഷൻ നടത്താമെന്നാണ് ട്വിറ്റിറിൽ പറഞ്ഞിരിക്കുന്നത്. 

SBIയുടെ ഓൺലൈൻ സേവങ്ങളിലൂടെ മാത്രമെ ഈ സേവനം ലഭിക്കൂ. എസ്ബിഐയുടെ വെബ്സൈറ്റിലൂടെയും (http://onlinesbi.com) YONO ആപ്പിലൂടെയുമാണ് ഇപ്പോൾ നോമിനിക്കായി എസ്ബിഐ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

ALSO READ: SBI Clerk Mains results 2020: എസ്ബിഐ ക്ലാര്‍ക്ക് മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

നേരത്തെ  ഡോർസ്റ്റെപ്പ് ബാങ്കിംഗ് (Door Step Banking) സംവിധാനം വഴി വീട്ടിലിരുന്ന് കൊണ്ട് കുറഞ്ഞത് 1,000 രൂപ മുതൽ 20,000 രൂപയും വരെ കൈപ്പറ്റാൻ കഴിയുന്ന സംവിധാനം SBI പരിചയപ്പെടുത്തിയിരുന്നു. ഇതിനായി ആദ്യം പണം പിൻവലിക്കാൻ ഒരു അഭ്യർത്ഥന അയയ്ക്കണം. ഇതിനുശേഷം, ബാങ്ക് വർക്കർ നിങ്ങളുടെ അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ  അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെങ്കിൽ നിങ്ങളുടെ ഈ ഇടപാട്  റദ്ദാക്കപ്പെടും. എന്നാൽ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ബാങ്ക് തൊഴിലാളി പണം സ്വയം എടുത്ത് നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് നിങ്ങൾക്ക് കൈമാറുന്നതാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News