Oppo Reno 9 Series: ഒപ്പോ റെനോ 9 സീരീസ് ഫോണുകൾ നവംബർ 24 നെത്തും; അറിയേണ്ടതെല്ലാം

Oppo Reno 9 Series Phone Launch : റെനോ 9, റെനോ 9  പ്രൊ, റെനോ 9 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്.  ഈ മാസം 24 ന് ഫോണുകൾ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 01:10 PM IST
  • ഈ മാസം 24 ന് ഫോണുകൾ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • എന്നാൽ അധികം താമസിക്കാതെ തന്നെ ഫോണുകൾ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഫോൺ ആകെ മൂന്ന് മോഡലുകളിലാണ് എത്തുന്നത്.
  • റെനോ 9, റെനോ 9 പ്രൊ, റെനോ 9 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്.
Oppo Reno 9 Series: ഒപ്പോ റെനോ 9 സീരീസ് ഫോണുകൾ നവംബർ 24 നെത്തും; അറിയേണ്ടതെല്ലാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ സീരീസായ  ഒപ്പോ റെനോ 9 സീരീസ് ഫോണുകൾ ഉടൻ അവതരിപ്പിക്കും. ഈ മാസം 24 ന് ഫോണുകൾ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ അധികം താമസിക്കാതെ തന്നെ ഫോണുകൾ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൺ ആകെ മൂന്ന് മോഡലുകളിലാണ് എത്തുന്നത്. റെനോ 9, റെനോ 9  പ്രൊ, റെനോ 9 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. റെനോ 8 ഫോണുകളുടെ പിന്ഗാമികളായി ആണ് ഈ ഫോണുകൾ എത്തുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിൽ ഈ ഫോണുകൾ എത്തുമെന്നാണ് സൂചന.

റെനോ 9 ഫോണുകൾ ലോവർ മിഡ് റേഞ്ച് ഫോണായും റെനോ 9 പ്രൊ പ്ലസ് അപ്പർ മിഡ് റേഞ്ച് ഫോണായും അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. റോസ് ഗോൾഡ്, ഷിമ്മറി ഗോൾഡ്, ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ റെനോ 9 ഫോണുകൾക്ക് 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും, 120Hz റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ബിറ്റ് കളർ പാനൽ ഫോണിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Vivo V21s 5G : കിടിലം ഡിസ്‌പ്ലേയും സെൽഫി ക്യാമറയും; വിവോ വി 21 എസ് 5ജി ഫോണുകൾ അവതരിപ്പിച്ചു

അതേസമയം വിവോയുടെ ഏറ്റവും പുതിയ സീരീസായ  വിവോ വി 21 എസ് 5ജി ഫോണുകൾ  കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തായ്‌വാനിൽ മാത്രമാണ് ഫോണുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 90 Hz അമോലെഡ്  ഡിസ്‌പ്ലേ, ഒഐഎസോട് കൂടിയ  44 മെഗാപിക്സൽ സെൽഫി ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 800 യു പ്രൊസസ്സർ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.  NT$ 11,490 (ഏകദേശം  30,050 രൂപ) വിലയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഡാർക്ക് ബ്ലൂ, കളർഫുൾ എന്നീ കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിച്ചിരിക്കുന്നത്.

വിവോ വി 21 എസ് 5ജി ഫോണുകൾ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 2404 x 1080 പിക്‌സൽസ് റെസൊല്യൂഷൻ, 90 Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഉള്ളത്. 8 ജിബി റാം, 128 ജിബി എന്നിവയോട് കൂടിയ മീഡിയടെക് ഡൈമൻസിറ്റി 800 യു പ്രൊസസ്സറാണ് ഫോണിനുള്ളത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 4,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 64-മെഗാപിക്സൽ പ്രധാന ക്യാമറ, 8-മെഗാപിക്സൽ അൾട്രാ-വൈഡ് സ്നാപ്പർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഫോണിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News