Nothing Phone: വ്യത്യസ്തനായ നത്തിങ് ഫോൺ 1....വാങ്ങണോ? വേണ്ടയോ..?

ഡിസൈനിലെ വ്യത്യസ്തതകൊണ്ടും കാൾ പേയ് എന്ന വ്യക്തിയിലെ വിശ്വാസ്യത കൊണ്ടും ശ്രദ്ധ നേടി ഫോൺ ശ്രദ്ധേയമായി

Written by - ഗോവിന്ദ് ആരോമൽ | Edited by - Akshaya PM | Last Updated : Jul 25, 2022, 08:44 PM IST
  • ഡിസൈന് നോക്കുമ്പോൾ ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയൊരു മാറ്റം തന്നെയാണ് നത്തിങ് ഫോണ്‍ കൊണ്ടുവന്നിട്ടുള്ളത്
  • ഫോണിനുള്ളില്‍ എന്താണെന്ന് പുറത്തു നിന്ന് തന്നെ നമുക്ക് കാണാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം
  • ഫോണിന് പിന്നിലായുള്ള വ്യത്യസ്തമായ എല്‍ഇഡി സ്ട്രിപ്പുകളാണ് കൂടുതല്‍ വ്യത്യസ്തത നല്‍കുന്നത്
Nothing Phone: വ്യത്യസ്തനായ നത്തിങ് ഫോൺ 1....വാങ്ങണോ? വേണ്ടയോ..?

ടെക്ക് ലോകത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ചയായ ഒന്നാണ് ,മുൻ വൺ പ്ലസ്  സഹ സ്ഥാപകനായ കാൾ പേയി സ്ഥാപിച്ച നത്തിങ്ങ് ബ്രാൻഡും അവരുടെ ആദ്യ സ്മാർട്ഫോൺ ആയ നത്തിങ്ങ് ഫോണ്‍ (1).  ഡിസൈനിലെ വ്യത്യസ്തതകൊണ്ടും കാൾ പേയ് എന്ന വ്യക്തിയിലെ വിശ്വാസ്യത കൊണ്ടും ശ്രദ്ധ നേടി ഫോൺ ശ്രദ്ധേയമായി.

ഡിസൈന് നോക്കുമ്പോൾ ഫോണ്‍ നിര്‍മ്മാണത്തില്‍ വലിയൊരു മാറ്റം തന്നെയാണ് നത്തിങ് ഫോണ്‍ കൊണ്ടുവന്നിട്ടുള്ളത്. ഫോണിനുള്ളില്‍ എന്താണെന്ന് പുറത്തു നിന്ന് തന്നെ നമുക്ക് കാണാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. ഈ രൂപം തന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരത്തില്‍ ഫോണിനുള്ളിലെ ഉപകരണങ്ങള്‍ കാണാവുന്ന വിധത്തിലും നിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുക കൂടിയാണ് നത്തിങ്.

ഫോണിന് പിന്നിലായുള്ള വ്യത്യസ്തമായ എല്‍ഇഡി സ്ട്രിപ്പുകളാണ് കൂടുതല്‍ വ്യത്യസ്തത നല്‍കുന്നത്. ഗ്ലിഫ് ലൈറ്റ് എന്നാണ് നത്തിങ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന റിങ്ടോണുകള്‍ക്കും പാട്ടുകൾക്കും അനുസരിച്ചായിരിക്കും ഈ എല്‍ഇഡി സ്ട്രിപ്പുകളുടെ പ്രവര്‍ത്തനവും. കോണ്‍ടാക്ടുകള്‍ക്ക് വ്യത്യസ്തമായ റിങ്ടോണുകളാണ് നല്‍കുന്നതെങ്കില്‍ ഗ്ലിഫിലൂടെ തന്നെ മനസിലാക്കാന്‍ കഴിയും എന്ന പ്രത്യേകതയും ഉണ്ട്.ഫോൺ സൈലന്റ്റാണെങ്കിൽ പോലും എല്‍ഇഡി സ്ട്രിപ്പിലൂടെ നമുക്ക് മനസിലാക്കാം.

ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കുമ്പോഴാണ് ഗ്ലിഫിന്റെ മറ്റൊരു വ്യത്യസ്തമായ കാഴ്ച കാണാന്‍ കഴിയുക. ഹലൊ ഗൂഗിള്‍ എന്ന് പറയുമ്പോള്‍ പ്രത്യേക തരത്തിലാണ് എല്‍ഇഡി തെളിയുന്നത്. . ഫോണ്‍ ചാര്‍ജിലിടുന്ന ആദ്യ സെക്കന്‍റുകളിലും ഗ്ലിഫ് പ്രവര്‍ത്തിക്കും. ഗ്ലിഫ് ആവശ്യമില്ലെങ്കില്‍ ഓഫ് ആക്കാനുള്ള ഓപ്ഷനുമുണ്ട്.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778ജി+ പ്രൊസസറിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. 4,500 എംഎഎച്ചാണ് ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. എന്നാല്‍ ചാര്‍ജര്‍ ബോക്സിനുള്ളില്‍ കമ്പനി നല്‍കുന്നില്ല. ഫോണിന്റെ രണ്ട് പ്രധാന ക്യമറകളും 50 മെഗാ പിക്സലാണ് (എംപി), മുൻ ക്യാമറ 16 എംപിയും.ബാക്ക് ക്യാമറയിൽ 4 കെ വീഡിയോ 30 എഫ് പി എസില്‍ ചിത്രീകരിക്കാനും കഴിയും. 32,999 രൂപയാണ് നത്തിങ് ഫോണിന്റെ ബേസ് വേരിയന്റിന്റെ വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്റിന് 38,999 രൂപയുമാണ് വില.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News