Realme Q2 വിന് BIS അം​ഗീകരം; ഫോൺ ഉടൻ പുറത്തമിറങ്ങും

ഫോൺ ഇന്ത്യയിൽ ലോ‍ഞ്ച് ചെയ്യുന്നതിന് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ റിയൽമീ പുറത്ത് വിട്ടിട്ടില്ല. Q2വിന് ബിഐഎസ് അം​ഗീകാരം ലഭിക്കുന്നത് വൈകിയതിന് തുടർന്നാണ് ഫോൺ വിപണിയിൽ എത്താൻ വൈകിയത്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 06:06 PM IST
  • ഫോൺ ഇന്ത്യയിൽ ലോ‍ഞ്ച് ചെയ്യുന്നതിന് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ റിയൽമീ പുറത്ത് വിട്ടിട്ടില്ല
  • Q2വിന് ബിഐഎസ് അം​ഗീകാരം ലഭിക്കുന്നത് വൈകിയതിന് തുടർന്നാണ് ഫോൺ വിപണിയിൽ എത്താൻ വൈകിയത്
  • 15,000 രൂപ വരെയാണ് ഇന്ത്യയിൽ ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്
Realme Q2 വിന് BIS അം​ഗീകരം; ഫോൺ ഉടൻ പുറത്തമിറങ്ങും

ന്യൂ ഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ നി‌ർമാതക്കളായ റിയൽമീക്ക് അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റിയൽമീ Q2 വിന് ബിഐഎസ് അം​ഗീകാരം ലഭിച്ചു. ഇതെ തുടർന്ന് ഫോൺ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. എന്നാൽ ലോഞ്ചിനെ കുറിച്ച് ഇതുവരെ റിയൽമീ യാതൊരു വിവരവും നൽകിട്ടില്ല. 

ALSO READ: Apple നെ കളിയാക്കി ആദ്യം: ഇപ്പോൾ തങ്ങൾക്കും ചാർജറില്ലെന്ന് വെളിപ്പെടുത്തലുമായി Xiaomi CEO

റിയൽമീ തങ്ങളുടെ Q2 സീരിസിലെ മൊബൈലുകൾ ഓക്ടോബറിൽ തന്നെ ചൈനയിൽ ഇറക്കിയിരുന്നു. പിന്നീട് 5ജി യായി ഉയ‌ർത്തി റിയൽമീ 7 എന്ന് പേരിൽ യുകെയിലും റിയൽമീ Q2 സീരിസ് ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേ‌ർഡ്സ് (BIS) അം​ഗീകരാം ലഭിക്കുന്നത് വൈകിയതിനെ തുടർന്നാണ് ഇന്ത്യൻ വിപണിയിൽ റിയൽമീയുടെ ക്യൂ 2 സീരിസിലെ ഫോണുകൾ എത്താൻ വൈകിയത്. BIS അം​ഗീകാരം ലഭിച്ചതിനാൽ കമ്പിനി ഉടൻ തന്നെ ക്യൂ 2 സീരീസ് ഫോണുകൾ വിപണിയിൽ എത്തുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Realme യുടെ പുതിയ രണ്ട് സ്റ്റൈലിഷ് Smart Watch കൾ പുറത്തിറങ്ങി

4ജിബി 128 ജിബി വേരിയന്റും 6 ജിബി 128 ജിബി വേരിയന്റുമാണ് ക്യൂ 2 വിനുള്ളത്. ഏകദേശം 15000 രൂപയോളമാണ് ഇന്ത്യയിൽ ക്യൂ 2 വിന് വില കരുതുന്നത്. അത് കൂടാതെ ചൈനീസ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുമിരിക്കും ഇന്ത്യയിലെ വില നിർണ്ണയം. 6.5 ഇഞ്ച് നീളമുള്ള റിയൽമീ ക്യൂ 2 വിന് ട്രിപ്പിൾ ക്യാമറയാണ് . പ്രൈമറി സെൻസറിന് 48 എംപിയും 8 എംപിയും 2 എംപിയുമായുള്ള ബാക്കി രണ്ട് ക്യാമറയാണ് ഫോണിനുള്ള പ്രത്യേകത, 5000 എംഎഎത്ത് ബാറ്റിറി ബാക്കപ്പും Realme അവകാരശപ്പെടുന്നുണ്ട്.

Trending News