Threads Logo: 'ക്ര' അല്ല 'ത്ര', ഇൻസ്റ്റാഗ്രാം ത്രെഡ്‌സിന്‍റെ ലോഗോയ്ക്ക് മലയാളം അക്ഷരങ്ങളുമായി സാമ്യമെന്ന് സോഷ്യൽ മീഡിയ

Threads Logo: ത്രെഡ്‌സ് ആപ്പിന്‍റെ ലോഗോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ രസകരമായ ഒരു സംഗതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങി. ലോഗോയും  മലയാളം അക്ഷരങ്ങളും തമ്മിലുള്ള അതിശയകരമായ സാമ്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 07:12 PM IST
  • ത്രെഡ്‌സിന്‍റെ വന്‍ ഡിമാന്‍ഡ് പ്രതീക്ഷ നല്‍കുമ്പോഴും ത്രെഡ്‌സ്. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും എന്നാണ് സക്കര്‍ബര്‍ഗിന്‍റെ പ്രതികരണം.
Threads Logo: 'ക്ര' അല്ല 'ത്ര', ഇൻസ്റ്റാഗ്രാം ത്രെഡ്‌സിന്‍റെ ലോഗോയ്ക്ക് മലയാളം അക്ഷരങ്ങളുമായി സാമ്യമെന്ന് സോഷ്യൽ മീഡിയ

Threads Logo: ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ,  ഈ രംഗത്തേയ്ക്ക് പുതുതായി രംഗപ്രവേശം ചെയ്ത ഇൻസ്റ്റാഗ്രാം ത്രെഡ്‌സിന്‍റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ്. മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പില്‍ ആദ്യ ഏഴ് മണിക്കൂറുകള്‍കൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചു. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഈ വിവരം പുറത്തുവിട്ടത്. 

Also Read:  FD for Senior Citizen: മുതിർന്ന പൗരന്മാർക്ക് SBIയേക്കാൾ പലിശ നല്‍കും ഈ ബാങ്ക്!!

ത്രെഡ്‌സിന്‍റെ വന്‍ ജനപ്രീതി ട്വീറ്ററിന്  കനത്ത വെല്ലുവിളി ആവുമോ എന്നാണ് ഇപ്പോള്‍ ടെക് ലോകം ഉറ്റുനോക്കുന്നത്. ത്രെഡ്‌സിന്‍റെ വന്‍ ഡിമാന്‍ഡ് പ്രതീക്ഷ നല്‍കുമ്പോഴും ത്രെഡ്‌സ്. ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും എന്നാണ് സക്കര്‍ബര്‍ഗിന്‍റെ പ്രതികരണം.  ട്വീറ്റ് അടുത്തിടെ നടത്തിയ പരിഷ്ക്കാരങ്ങള്‍ ഉപയോക്താക്കളെ ഏറെ  നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലുള്ള  ത്രെഡ്‌സിന്‍റെ അരങ്ങേറ്റം ഗുണം ചെയ്യും എന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്‌.  

മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പിന്‍റെ ലോഗോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ രസകരമായ ഒരു സംഗതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങി. ലോഗോയും  മലയാളം അക്ഷരങ്ങളും തമ്മിലുള്ള അതിശയകരമായ സാമ്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം..!! മലയാളത്തിലെ 'ക്ര' യാണ് അല്ല  'ത്ര' യാണ് പുതിയ ലോഗോ എന്നിങ്ങനെ വാദിക്കുന്നവര്‍ ഏറെ... എന്നാല്‍, ഇത് ഇന്ത്യന്‍  ജിലേബിയാണ് എന്ന് അഭിപ്രയപ്പെട്ടവരും ഉണ്ട്. എന്തായാലും ലോഗോ പുതിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്.   
 
മലയാള അക്ഷരവുമായി ലോഗോയ്ക്കുള്ള സാമ്യം ലോഗോ രൂപകൽപ്പനയ്ക്ക് പിന്നിൽ മലയാളിയാണോ എന്ന സംശയവും പലരും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ലോഗോ രൂപകൽപ്പന സംബന്ധിക്കുന്ന കൂടുതല്‍  വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 

Trending News