MG EV Burning Video | 26.61 ലക്ഷത്തിൻറെ എംജി ഇവി കത്തി നശിച്ചു; ഫയർ ഫോഴ്സ് വന്ന് അരമണിക്കൂറിന് ശേഷം- നടിയുടെ പോസ്റ്റ് ചർച്ചയായി

ആറ് ആഴ്ച മുൻപ് വാങ്ങിയ കാറാണ് കത്തി നശിച്ചതെന്ന് താരം പറയുന്നു.  അയൽവാസിയുടെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തതിനൊപ്പം ഒപ്പം കാറിന് തീ പിടിച്ചപ്പോള്‍ പകര്‍ത്തിയ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 26, 2023, 12:17 PM IST
  • ആറ് ആഴ്ച മുൻപ് വാങ്ങിയ കാറാണ് കത്തി നശിച്ചതെന്ന് താരം പറയുന്നു
  • അയൽവാസിയുടെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തതിനൊപ്പം ഒപ്പം കാറിന് തീ പിടിച്ചപ്പോള്‍ പകര്‍ത്തിയ വീഡിയോയും
  • ആരെങ്കിലും കാറിന്റെ സമീപത്തുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും താരം പോസ്റ്റിൽ പറയുന്നു
MG EV Burning Video | 26.61 ലക്ഷത്തിൻറെ എംജി ഇവി കത്തി നശിച്ചു;  ഫയർ ഫോഴ്സ് വന്ന് അരമണിക്കൂറിന് ശേഷം- നടിയുടെ പോസ്റ്റ് ചർച്ചയായി

ചെന്നൈ: വലിയ വില കൊടുത്ത് വാങ്ങിയ ഇലക്ട്രിക് കാർ കത്തി നശിച്ച സംഭവം പങ്ക് വെച്ചിരിക്കുകയാണ് നടി കീര്‍ത്തി പാണ്ഡ്യൻ.  തൻറെ അയൽവാസിയുടെ കാറിൻറെ അവസ്ഥയാണ് താരം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സ് വഴി പങ്ക് വെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ആറ് ആഴ്ച മുൻപ് വാങ്ങിയ കാറാണ് കത്തി നശിച്ചതെന്ന് താരം പറയുന്നു.  അയൽവാസിയുടെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തതിനൊപ്പം ഒപ്പം കാറിന് തീ പിടിച്ചപ്പോള്‍ പകര്‍ത്തിയ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഈ കത്തിനശിക്കുന്നത് അയല്‍വാസി ശരവണ കുമാറിന്റെ കാറാണ്. ഇത് നടക്കുമ്പോൾ അവരുട വീട്ടിൽ അയൽവാസികളും  മുതിര്‍ന്നവരും ഉണ്ടായിരുന്നെന്നും ആരെങ്കിലും കാറിന്റെ സമീപത്തുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും താരം പോസ്റ്റിൽ പറയുന്നു.

 

വളരെ വലിയൊരു അപകടമാണ് തങ്ങളുടെ അടുത്ത് ഉണ്ടായിരിക്കുന്നതെന്നും താരം കുറിച്ചു. MG EV കാറുകൾ ഉപയോഗിക്കാൻ സുരക്ഷിതമാണോ? എന്റെ മെസ്സേജുകൾക്കും മെയിലുകൾക്കും നിങ്ങൾ ഒന്ന് പ്രതികരിക്കുമോ? നിങ്ങളുടെ ഉപഭോക്താക്കളോട് ഇങ്ങനെയാണോ നിങ്ങൾ പെരുമാറുന്നത്?- പോസ്റ്റിൽ ശരവണകുമാർ എജിയുടെ മേധാവിയെ അടക്കം മെൻഷൻ ചെയ്ത് ചോദിക്കുന്നു. 53 സെക്കൻറുള്ള വീഡിയോയിൽ വാഹനം കത്തുന്നത് കാണാം..

അതേസമയം വീഡിയോയിൽ നിരവധി കമൻറുകളും വരുന്നുണ്ട്.  വിദേശ രാജ്യങ്ങളിൽ പലതും നാളുകളായി ഇവി ഉപയോഗിക്കുമ്പോൾ ഇന്ത്യയിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങളെന്നും ഇത് കണ്ടെത്തണമെന്നും പ്രേക്ഷകർ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News