WhatsApp Down : വാട്സ്ആപ്പ് തിരികെ എത്തി; നേരിട്ടത് ആപ്ലിക്കേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക്

WhatsApp Down Latest Update ആപ്ലിക്കേഷൻ ഒന്നര മണിക്കൂറിലേറെ പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്

Written by - Jenish Thomas | Last Updated : Oct 25, 2022, 03:47 PM IST
  • പ്ലിക്കേഷന്റെ പ്രവർത്തനം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ലയെന്നാണ് ഉപയോക്താക്കൾ അറിയിക്കുന്നത്.
  • ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
  • ഒന്നര മണിക്കൂറിലേറെ ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായിയെന്നാണ് റിപ്പോർട്ട്.
  • ഉച്ചയ്ക്ക് 12.11 മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓൺലൈൻ സേവനങ്ങളുടെ തടസം കാണിക്കുന്ന ഡൗൺ ഡിറ്റേക്ട‍‍‍‍ർ വ്യക്തമാക്കുന്നത്.
WhatsApp Down : വാട്സ്ആപ്പ് തിരികെ എത്തി; നേരിട്ടത് ആപ്ലിക്കേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്ക്

ന്യൂ ഡൽഹി : ഒന്നരമണിക്കൂറിലേറെയായി നിശ്ചലമായ വാട്സ്ആപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ച് തുടങ്ങി. ഉപയോക്താക്കൾക്ക് നിലവിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ട്. അതേസമയം നിശ്ചലമായിരുന്ന സമയത്ത് അയച്ച സന്ദേശങ്ങൾ വീണ്ടെടുക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ആപ്ലിക്കേഷന്റെ പ്രവർത്തനം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടില്ലയെന്നാണ് ഉപയോക്താക്കൾ അറിയിക്കുന്നത്. ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഒന്നര മണിക്കൂറിലേറെ ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായിയെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.11 മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓൺലൈൻ സേവനങ്ങളുടെ തടസം കാണിക്കുന്ന ഡൗൺ ഡിറ്റേക്ട‍‍‍‍ർ വ്യക്തമാക്കുന്നത്. ഇന്ത്യയിലടക്കം ലോകത്തെമ്പാടും പ്രശ്നം നേരിടുന്നുവെന്നാണ് വിവരം. വ്യക്തിപരമായ ചാറ്റുകളിലും ​ഗ്രൂപ്പുകളിലും ബിസിനസ് ആപ്പിലും പ്രശ്നം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാട്സ്ആപ്പ് സേവനം ഉടൻ തന്നെ പൂർവ്വസ്ഥിതിയിലാക്കുമെന്ന് മെറ്റ ഇന്ത്യയുടെ വക്താവ് അറിയിച്ചു.

ALSO READ : Diwali Offers 2022: 28,999 രൂപയുടെ വൺ പ്ലസ് ദീപാവലിക്ക് വാങ്ങാം 13,449 രൂപയ്ക്ക്, ഇങ്ങനെയാണ് ഓഫർ

ഇന്ത്യക്ക് പുറമെ ഇറ്റലി, തർക്കി എന്നീ രാജ്യങ്ങളിലെയും വാട്സ്ആപ്പ് സേവനത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പേർട്ട്. യുകെയിലും വാട്സ്ആപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചുയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അഗോളതലത്തിൽ 2 ബില്യണിൽ അധികം ഉപയോക്തക്കളാണ് വാട്സ്ആപ്പ് മെസ്സഞ്ചറിനും പേയ്മെന്റിനുമായി മെറ്റയ്ക്കുള്ളത്. വാട്സ്ആപ്പ് പ്രവർത്തനം രഹിതമായതോടെ സോഷ്യൽ മീഡിയയിൽ ആകെ ട്രോളുകളുടെ പൂരമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News