വാട്ട്സ്ആപ്പ് മെസേജിംഗ് പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്കായി കഴിഞ്ഞ ആഴ്‌ചകളിൽ പുതിയ ഫീച്ചറുകൾ പുറത്തിറക്കിയിരുന്നു. ഒരു പുതിയ ഫീച്ചർ കൂടി ഉടൻ വരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പുതിയ റിപ്പോർട്ട് അനുസരിച്ച്, കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാൻ സാധിക്കുന്ന കൂടുതൽ അപ്ഡേറ്റഡായ പുതിയ ഫീച്ചർ ആണ് അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചർ ഉപയോഗിച്ച് രണ്ട് ഓപ്ഷനുകളാണ് ലഭ്യമാകുക.
ഒന്ന്, കോൺടാക്ടിലുള്ള എല്ലാവർക്കും കാണാൻ സാധിക്കുന്ന ഓപ്ഷനാണ്. രണ്ട്, അവസാനം കണ്ടത് പോലെ എന്ന ഓപ്ഷനാണ്. ആദ്യ ഓപ്ഷൻ എല്ലാവരെയും ഒരു ഉപയോക്താവിന്റെ ഓൺലൈൻ സ്റ്റാറ്റസ് കാണാൻ അനുവദിക്കും. രണ്ടാമത്തെ ഓപ്ഷൻ ഫീച്ചറിനായി പ്രവർത്തനക്ഷമമാക്കിയ തിരഞ്ഞെടുത്ത ആളുകളുടെ ചോയ്സ് നിലനിർത്തും. ഇത് ഉപയോക്താക്കളെ അവരുടെ ഓൺലൈൻ സ്റ്റാറ്റസ് കാണാൻ കഴിയുന്ന കോൺടാക്‌റ്റുകളെ പരിമിതപ്പെടുത്താൻ സഹായിക്കും. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഐഒഎസിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിലാണ് പുതിയ സ്വകാര്യത ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്.
ALSO READ: Oppo Reno 8 5G : ഒപ്പോ റെനോ 8 5ജി ഇനി മുതൽ ആമസോണിൽ; കിടിലം ഫീച്ചറുകളും ക്യാമറയും
ഇപ്പോഴിതാ ആൻഡ്രോയിഡ് പതിപ്പിലും എത്തിയിരിക്കുകയാണ്. അതേസമയം, ഐഒഎസ് പ്ലാറ്റ്‌ഫോമിൽ ഗ്രൂപ്പ് ചാറ്റിൽ പങ്കെടുക്കുന്നവരെ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറും പരീക്ഷിക്കുന്നുണ്ട്. മറ്റ് അംഗങ്ങളെ അറിയിക്കാതെ ഗ്രൂപ്പ് കോളുകളിൽ നിന്ന് എക്സിറ്റ് ആകാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നിരുന്നാലും പാസ്റ്റ് പാർട്ടിസിപ്പന്റ്സ് എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയതെന്ന് മനസ്സിലാക്കാൻ മറ്റുള്ളവർക്ക് സാധിക്കും. റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു അപ്‌ഡേറ്റ് “വോയ്‌സ് സ്റ്റാറ്റസ്” ആണ്, ഇത് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ വോയ്‌സ് ക്ലിപ്പുകൾ പോസ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...