'നാലും' കല്‍പ്പിച്ച് വാട്സ്ആപ്പ്; ഒരക്കൗണ്ട് ഇനി നാല് ഡിവൈസുകളില്‍!!

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജി൦ഗ് ആപ്പ് ആയ വാട്സ്ആപ്പ് അവരുടെ പുതിയ ഫീച്ചർ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 

Last Updated : Aug 11, 2020, 04:03 PM IST
  • വാട്സ്ആപ്പ് ഒരേ സമയം നാല് ഡിവൈസുകളിൽ വർക്ക് ചെയ്യാനുള്ള ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
  • ഞായറാഴ്ച വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം രണ്ടാമതായി ഒരു ഡിവൈസില്‍ വാട്സ്ആപ്പ് ഉപയോഗിക്കണമെങ്കില്‍ ചാറ്റ് ഹിസ്റ്ററി മുഴുവനായി പുതിയ ഫോണിലേക്ക് ആഡ് ചെയ്യേണ്ടതായി വരും.
  • ഇതിനായി ഒരു വൈഫൈ കണക്ഷൻ നിർബന്ധമാണ്, അല്ലാത്തപക്ഷം ഒരു വലിയ ഡേറ്റാ പ്ലാൻ തന്നെ ഇതിനായി ചിലവാക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
  • ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിനെയും ഐഓഎസ് പ്ലാറ്റ്ഫോമിനെയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്.
'നാലും' കല്‍പ്പിച്ച് വാട്സ്ആപ്പ്; ഒരക്കൗണ്ട് ഇനി നാല് ഡിവൈസുകളില്‍!!

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജി൦ഗ് ആപ്പ് ആയ വാട്സ്ആപ്പ് അവരുടെ പുതിയ ഫീച്ചർ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 

നിലവിൽ ഒരു സമയം ഒരു ഫോണിൽ മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.  ഇനി മുതല്‍ ഒരു അക്കൗണ്ട് നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാം. വാട്സ്ആപ്പിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടുള്ള ഒരു സൗകര്യം കൂടുതൽ ഡിവൈസുകളിൽ ഒരേസമയം ഉപയോഗിക്കാൻ കഴിയുക എന്നതാണ്. 

ഒരേ സമയം ഒന്നിലധികം ഫോണുകളിൽ ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കുക എന്നതാണ് ഇതില്‍ ഏറ്റവും വലിയ ഘടകം. അതിനായി നാല് ഡിവൈസുകളിൽ എങ്കിലും ചാറ്റ് ഹിസ്റ്ററി ഷെയർ ചെയ്യാൻ കഴിയുന്ന സാധ്യതകൾ പരിശോധിക്കുകയാണ് വേണ്ടത്.

ഒരു സ്റ്റിക്കറിന് 1 MB; ആനിമേറ്റഡ് സ്റ്റിക്കറുകള്‍ക്ക് നിയന്ത്രണവുമായി വാട്സ്ആപ്

വാട്സ്ആപ്പിനെ പ്രവർത്തനങ്ങളെ വീക്ഷിക്കുന്ന വെബ്സൈറ്റായ WABetainfoയാണ് ഇക്കാര്യം  അറിയിച്ചിരിക്കുന്നത്. വാട്സ്ആപ്പ് ഒരേ സമയം നാല് ഡിവൈസുകളിൽ വർക്ക് ചെയ്യാനുള്ള ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഞായറാഴ്ച വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം രണ്ടാമതായി ഒരു ഡിവൈസില്‍ വാട്സ്ആപ്പ് ഉപയോഗിക്കണമെങ്കില്‍ ചാറ്റ് ഹിസ്റ്ററി മുഴുവനായി പുതിയ ഫോണിലേക്ക് ആഡ് ചെയ്യേണ്ടതായി വരും. 

എന്താണ് whatsapp ന്റെ മൾട്ടി ഡിവൈസ് സപ്പോർട്ട്? അറിയാം..

ഇതിനായി ഒരു വൈഫൈ കണക്ഷൻ നിർബന്ധമാണ്, അല്ലാത്തപക്ഷം ഒരു വലിയ ഡേറ്റാ പ്ലാൻ തന്നെ ഇതിനായി ചിലവാക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിനെയും ഐഓഎസ് പ്ലാറ്റ്ഫോമിനെയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. അതുമൂലം സുരക്ഷിതമായ വാട്സപ്പിലെ ചാറ്റ് ഹിസ്റ്ററി രണ്ടാമത്തെ ഡിവൈസിലേക്ക് മാറ്റാനും ഒരു അക്കൗണ്ട് രണ്ടു ഡിവൈസുകളിൽ ഉപയോഗിക്കാനും സാധിക്കും.

സമന്‍സുകളും നോട്ടീസുകളും ഇനി WhatsApp-ലൂടെ...അനുമതി നല്‍കി സുപ്രീം കോടതി

അതുപോലെ തന്നെ വരുന്ന എല്ലാ മെസേജുകളും, കണക്ട് ചെയ്തിട്ടുള്ള എല്ലാ ഡിവൈസുകളിലേക്കും ഒരുപോലെ ലഭിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു ഡിവൈസിൽ നിന്ന് വാട്സ്ആപ്പ് ഒഴിവാക്കുകയാണെങ്കില്‍, നിങ്ങളുടെ സുരക്ഷയ്ക്ക് സഹായിക്കുന്ന എൻക്രിപ്ഷൻ കീ മാറുകയും ചെയ്യുമെന്ന്ന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ എൻക്രിപ്ഷൻ കീ മാറുമ്പോൾ നിങ്ങൾ ആക്ടീവ് ആയിട്ടുള്ള എല്ലാ ചാറ്റുകളിലേക്കും ഒരു നോട്ടിഫിക്കേഷൻ എത്തും.

പ്രവാസികള്‍ക്ക് ഇനി വാട്സ്ആപ്പിലൂടെ നാട്ടിലേക്ക് പണം അയക്കാം -ചെയ്യേണ്ടത്

ഐപാഡിന് വേണ്ടിയുള്ള ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഫീച്ചർ പ്രായോഗികമായാല്‍ നിങ്ങളുടെ ഐഫോണിലും ഐപാഡിലും ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിക്കാം എന്നത് ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഇഷ്ടക്കാർക്ക് സന്തോഷമുണ്ടാക്കുന്ന വാർത്തയാണ്. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാട്സ്ആപ്പാണ് കമ്പനി ഈ ഫീച്ചർ ടെസ്റ്റ് ചെയ്യാനായി ഉപയോഗിച്ചത്. നിങ്ങളുടെ മൊബൈൽ ഫോണിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിലും വാട്സ്ആപ്പ് ഉപയോഗിക്കുക എന്നതാണ് ഇതിലൂടെ സാധ്യമാകുന്നത്.

വാട്സ്ആപ്പ് സ്റ്റാറ്റസ് ദൈര്‍ഘ്യം വീണ്ടും മാറുന്നു...

എന്നാല്‍, നിങ്ങളുടെ മൊബൈൽ ഫോണിന് ഒരു മെയിൻ ഡിവൈസ് ആക്കി കൊണ്ട് മാത്രമേ ഇപ്പോൾ അത് സാധ്യമാകു, ആ രീതിയിൽ ഒരേ സമയം നിങ്ങളുടെ കമ്പ്യൂട്ടറിലെ മൊബൈൽ ഫോണിലും വാട്സ്ആപ്പ് ഉപയോഗിക്കാൻ വാട്സ്ആപ്പ് വെബിന്റെ സഹായത്തോടെ സാധ്യമാകും.

Trending News