Indian Railways New Rule: ട്രെയിന്‍ യാത്രയ്ക്കിടെ സാധനങ്ങള്‍ നഷ്ടമായാല്‍ നഷ്ടപരിഹാരം ലഭിക്കുമോ?

ആധുനികവത്ക്കരണത്തിന്‍റെയും  പുരോഗതിയുടെയും പാതയിലാണ് ഇന്ത്യന്‍  റെയിൽവേ.  ഏവരേയും അമ്പരപ്പിക്കുന്ന  മാറ്റങ്ങളാണ്  കഴിഞ്ഞ കുറെ  വര്‍ഷങ്ങളായി ഇന്ത്യന്‍  റെയിൽവേയില്‍  നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 02:58 PM IST
  • നിങ്ങള്‍ക്കറിയുമോ? ട്രെയിന്‍ യാത്രയ്ക്കിടെ നിങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ, അതിനുള്ള നഷ്ടപരിഹാരം നിങ്ങൾക്ക് ലഭിക്കും.
  • നഷ്ടപ്പെട്ട നിങ്ങളുടെ സാധനങ്ങൾക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ സാധിക്കും
Indian Railways New Rule: ട്രെയിന്‍ യാത്രയ്ക്കിടെ സാധനങ്ങള്‍ നഷ്ടമായാല്‍ നഷ്ടപരിഹാരം ലഭിക്കുമോ?

Indian Railways New Rule: ആധുനികവത്ക്കരണത്തിന്‍റെയും  പുരോഗതിയുടെയും പാതയിലാണ് ഇന്ത്യന്‍  റെയിൽവേ.  ഏവരേയും അമ്പരപ്പിക്കുന്ന  മാറ്റങ്ങളാണ്  കഴിഞ്ഞ കുറെ  വര്‍ഷങ്ങളായി ഇന്ത്യന്‍  റെയിൽവേയില്‍  നടക്കുന്നത്. 

ലോകത്തിലെ നാലാമത്തെ ഏറ്റവും  വലിയ റെയിൽവേ ശൃംഖലയാണ് (4th largest railway network in the world) ഇന്ത്യൻ റെയിൽവേ (Indian Railway). ആഡംബര യാത്രയ്ക്ക്   Luxury train ഉള്ളപ്പോള്‍  സാധാരണ യാത്രയ്ക്കായി  നിങ്ങള്‍ക്ക് ലോക്കൽ ട്രെയിനുകളുടെ  (Local Train) സൗകര്യവും ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നുണ്ട്.    

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കൊറോണ  (Covid -19)  വ്യാപനം മൂലം നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ സാധാരണ നിലയിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  നിരവധി മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്.  

Also Read: Bharat Bandh Today Update: പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ സാരമായി ബാധിച്ചു, ചെക്ക് ക്ലിയറൻസ്, എടിഎം പ്രവര്‍ത്തനങ്ങള്‍ക്ക് തടസം

നിങ്ങള്‍ പതിവായി  ട്രെയിന്‍ യാത്ര  ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത‍ നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സൗകര്യാർത്ഥം നടപ്പാക്കിയിരിയ്ക്കുന്ന ചില പ്രത്യേക നിയമങ്ങള്‍ ഉണ്ട്. യഥാർത്ഥത്തിൽ, റെയിൽവേയിൽ യാത്ര ചെയ്യുന്ന 80% യാത്രക്കാർക്കും ഈ നിയമങ്ങൾ അറിയില്ല എന്നതാണ് വസ്തുത.  

ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ ഏറ്റവും പ്രധാന പ്രശ്നം, ലഗ്ഗേജ് സംരക്ഷിക്കുക എന്നതാണ്.  ട്രെയിന്‍ യാത്രയ്ക്കിടെ സാധനങ്ങള്‍ മോഷണം പോകുക എന്നത് ഒരു കാലത്ത് പതിവായിരുന്നു. എന്നാല്‍, ഇന്ന് കാലം മാറി. 

Also Read: IRCTC Big Alert...!! ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി Aadhar, PAN രേഖകള്‍ വേണം, തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ Indian Railway

എന്നാല്‍, നിങ്ങള്‍ക്കറിയുമോ?  ട്രെയിന്‍ യാത്രയ്ക്കിടെ നിങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ, അതിനുള്ള നഷ്ടപരിഹാരം നിങ്ങൾക്ക് ലഭിക്കും. അതായത് നഷ്ടപ്പെട്ട  നിങ്ങളുടെ സാധനങ്ങൾക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ സാധിക്കും.  ഇത് മാത്രമല്ല, നിങ്ങളുടെ സാധനങ്ങൾ 6 മാസത്തിനുള്ളിൽ തിരികെ ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഉപഭോക്തൃ ഫോറത്തിലും പരാതി സമര്‍പ്പിക്കാം.  

ട്രെയിന്‍ യാത്രയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിരവധി നിയമങ്ങള്‍ ഉണ്ട്.   ഈ നിയമങ്ങളെക്കുറിച്ച് അറിയാമെങ്കിൽ യാത്രയ്ക്കിടയിൽ നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല.  ട്രെയിന്‍ യാത്രയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സഹായിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഇപ്പോഴും യാത്രക്കാര്‍ക്കൊപ്പമുണ്ട്. 

സാധനങ്ങൾ മോഷ്ടിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം എങ്ങിനെ ലഭിക്കും?  

പുതിയ നിയമപ്രകാരം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ലഗേജ് മോഷണം പോയാൽ ആർപിഎഫ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകാം. കൂടാതെ,  ആ അവസരത്തില്‍ ഒരു ഫോറം പൂരിപ്പിച്ച് നല്‍കണം.  ഇതില്‍ നിങ്ങളുടെ നഷ്ടപ്പെട്ട സാധനങ്ങളുടെ വിവരങ്ങള്‍ നല്‍കണം. 6  മാസമായി നിങ്ങള്‍ക്ക് നിങ്ങളുടെ സാധനങ്ങള്‍ തിരികെ ലഭിച്ചില്ല എങ്കില്‍ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകണമെന്നും  നിര്‍ദ്ദേശമുണ്ട്.  ശേഷം റെയില്‍വേ നിങ്ങളുടെ നഷ്‌ടമായ സാധനങ്ങളുടെ വില കണക്കാക്കി അതിന്‍റെ  നഷ്ടപരിഹാരവും നൽകുന്നു. അതിലൂടെ നിങ്ങളുടെ നഷ്ടം നികത്തപ്പെടും... 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News