Aloe Vera Benefits: നിരവധി ഗുണങ്ങള്‍ ഉള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന് പറയാം.
കറ്റാർ വാഴ ചർമ്മത്തെ മൃദുലവും ഈർപ്പമുള്ളതുമാക്കും. കറ്റാർ വാഴയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു മുതൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മികച്ചതാണ്.
മുടി കൊഴിച്ചില്‍ ഇന്ന് മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടി കൊഴിച്ചിലിന്റെ കാരണം അന്വേഷിക്കാത്തവര്‍ വിരളമായിരിയ്ക്കും. പ്രതിവിധി ചെയ്യും മുന്‍പ് എന്തുകൊണ്ടാണ് മുടി അനിയന്ത്രിതമായി കൊഴിഞ്ഞ് പോകുന്നത് എന്നതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്തി വേണം ചികിത്സകൾ ആരംഭിക്കാന്‍.
വേനൽക്കാലത്ത് യാത്രകൾ പോകുമ്പോൾ പൊടിയും സൂര്യപ്രകാശവും കാരണം മുഖത്ത് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഈ പ്രശ്നങ്ങൾക്ക് നിരവധി മാർഗങ്ങൾ പലരും പരീക്ഷിക്കാറുണ്ട്. കറ്റാർ വാഴ ജെല്ലും മഞ്ഞൾപ്പൊടിയും പുരട്ടി മുഖത്തെ പ്രശ്നങ്ങൾ മാറ്റി തിളക്കവും മൃദുലവുമായ ചർമ്മം വീണ്ടെടുക്കാം. മഞ്ഞൾ, കറ്റാർ വാഴ പായ്ക്ക് മുഖക്കുരു ഉൾപ്പെടെയുള്ളവ നീക്കം ചെയ്യും. അതുപോലെ തന്നെ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും നിങ്ങളുടെ മുഖത്തിന് തിളക്കം നൽകുകയും ചെയ്യും.
സ്ട്രെച്ച് മാർക്കുകൾ മിക്കവാറും സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രസവശേഷം ഉണ്ടാവുന്ന സ്ട്രെച്ച് മാര്‍ക്ക് ആണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. പിന്നെ ശരീരം ക്രമാതീതമായി മെലിയുമ്പോഴും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാറുണ്ട്.
ഷാംമ്പൂ ഒക്കെ ഒരുപാട് പരീക്ഷിച്ചിട്ടും ഈ മുടി കൊഴിച്ചിലിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ലാത്ത അവസ്ഥയാണ്. അപ്പോൾ പ്രകൃതിദത്തമായ ഈ ടിപ്സുകൾ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
മുഖത്തിന് കൊടുക്കുന്ന സംരക്ഷണം പലപ്പോഴും കഴുത്തിന് നൽകാത്തതാണ് ഇതിന് കാരണം. ചർമ്മത്തിലെ ചില ഭാഗങ്ങളിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനെ ഹെപ്പർ പിഗ്മന്റെഷൻ എന്നാണ് പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.