Uttarakhand Glacier Burst: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ വൻ അപകടത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). അസ്മിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹം ഫോണിലൂടെയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയിൽ നിന്നുമാണ് അദ്ദേഹം (PM Modi) പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയത്. മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ വിവരങ്ങളും അദ്ദേഹം ആരാഞ്ഞു.
Also Read: Uttarakhand ല്‍ മഞ്ഞുമല ഇടിഞ്ഞു വീണ് 150 പേരെ കാണാതായി
ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ അവസ്ഥയെ (Uttarakhand Glacier Burst) നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പം നിൽക്കുന്നുവെന്നും അവിടെ എല്ലാവരുടെയും സുരക്ഷയ്ക്കായി രാഷ്ട്രം പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
Am constantly monitoring the unfortunate situation in Uttarakhand. India stands with Uttarakhand and the nation prays for everyone’s safety there. Have been continuously speaking to senior authorities and getting updates on NDRF deployment, rescue work and relief operations.
— Narendra Modi (@narendramodi) February 7, 2021
പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിമായും, ഐടിബിപി, എൻഡിആർഎഫ് ഉന്നത ഉദ്യോഗസ്ഥരുമായും ചേർന്നാണ് സ്ഥിതിഗതികൾ അദ്ദേഹം കാര്യങ്ങൾ വിലയിരുത്തിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അമിത് ഷാ ഉറപ്പു നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് വന്‍ അപകടത്തെ തുടർന്ന് (Uttarakhand Glacier Burst) അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നിട്ടുണ്ട്. ഡാമിനോട് അടുത്തുള്ള പ്രദേശത്തെ 150 തൊഴിലാളികളെ കാണാതായിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Uttarakhand Chief Minister Trivendra Singh Rawat being briefed on flood situation by Army and ITBP jawans, in Tapovan area of Chamoli district. pic.twitter.com/uBraBzSFzJ
— ANI (@ANI) February 7, 2021
ഇവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനവും രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. സ്ഥലത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവം നടന്നിരിക്കുന്നന്നത് ഉത്തരാഖണ്ഡിലെ തപോവൻ റെയ്നി എന്ന പ്രദേശത്താണ്. മണ്ണിടിച്ചിലിന് പിന്നാലെ സമീപ പ്രദേശത്തു നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...