close

News WrapGet Handpicked Stories from our editors directly to your mailbox

kerala news

മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ട്; ജലനിരപ്പ് 2401 അടി

മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ട്; ജലനിരപ്പ് 2401 അടി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. 

Aug 10, 2018, 08:52 AM IST
ജലനിരപ്പ് ഉയര്‍ന്നു; ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നു; ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു

ഇന്നലെ ഡാമിലെ ജലനിരപ്പ് 168.20 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആകെയുള്ള നാല് ഷട്ടറുകളില്‍ രണ്ടെണ്ണം 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.  

Aug 9, 2018, 10:08 AM IST
ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ട്; നിറയാന്‍ ഇനി 22 അടി കൂടി

ആശങ്കയുയര്‍ത്തി ഇടുക്കി അണക്കെട്ട്; നിറയാന്‍ ഇനി 22 അടി കൂടി

33 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പിലാണ് ഇടുക്കി അണക്കെട്ട്. 2382.26 അടി വെള്ളം വരെയെത്തി. ഡാമിലെ അനുവദനീയ ജലനിരപ്പായ 2403 അടിയിലെത്താൻ 21 അടിയുടെ മാത്രം കുറവ്.  

Jul 21, 2018, 08:56 AM IST
തിങ്കളാഴ്ച നടക്കാനിരുന്ന നഴ്സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

തിങ്കളാഴ്ച നടക്കാനിരുന്ന നഴ്സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് നഴ്സുമാർ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തീരുമാനം. നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.

Jul 15, 2017, 04:15 PM IST
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ച റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റവന്യൂ മന്ത്രി റദ്ദാക്കി

മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ റദ്ദ് ചെയ്തു. പുതിയ സബ് കലക്ടര്‍ സ്ഥാനമേറ്റശേഷം സ്ഥലമാറ്റത്തില്‍ തീരുമാനമെടുക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. 

Jul 14, 2017, 04:34 PM IST
പാങ്ങപ്പാറയിൽ ഫ്ലാറ്റ് നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് മരണം

പാങ്ങപ്പാറയിൽ ഫ്ലാറ്റ് നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് മരണം

കാര്യവട്ടം പാങ്ങപ്പാറയിൽ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിച്ചിലില്‍ വീണ് നാല് മരണം. ബിഹാര്‍ സ്വദേശിയായ ഹര്‍ണാത് ബര്‍മന്‍, ബംഗാളികളായ ജോണ്‍, സപന്‍, ഭോജോസ് എന്നിവരാണ് മരിച്ചത്.

Jun 5, 2017, 05:45 PM IST
അമിത് ഷാ വന്നതുകൊണ്ട്  കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ല: കെഎംമാണി

അമിത് ഷാ വന്നതുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ല: കെഎംമാണി

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ  വന്നതുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റവും വന്നില്ലെന്ന്‍ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. 

Jun 5, 2017, 05:02 PM IST
ഡിജിപി ആരെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം; നിയമസഭയില്‍ ഇന്നും ബഹളം

ഡിജിപി ആരെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം; നിയമസഭയില്‍ ഇന്നും ബഹളം

ഡി.ജി.പി ആരെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ചോദ്യമുയര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ് ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്.

May 3, 2017, 11:34 AM IST
സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ല; സമരം തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍

സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ല; സമരം തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍

രണ്ട്​ ദിവസമായി തുടർന്ന്​ വന്ന സമരം തുടരുമെന്ന്​ കെ.എസ്​.ആർ.ടി.സിയിലെ ഒ​രു വിഭാഗം മെക്കാനിക്കൽ ജീവനക്കാർ. സര്‍ക്കാരുമായി യൂണിയൻ പ്രതിനിധികൾ ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ലെന്നും ​പുതി​യ ഷി​ഫ്റ്റ് സമ്പ്രദായം സ്വീ​കാ​ര്യ​മ​ല്ലെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം. 

May 2, 2017, 07:52 PM IST
കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്നാണ് തീരുമാനം. ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

May 2, 2017, 03:29 PM IST
കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസും തുടരുന്നു; സര്‍വീസുകള്‍ മുടങ്ങി

കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസും തുടരുന്നു; സര്‍വീസുകള്‍ മുടങ്ങി

മെക്കാനിക്കല്‍ ജീവനക്കാര്‍ രണ്ടു ദിവസമായി തുടരുന്ന സമരംമൂലം കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങി. മധ്യകേരളത്തെയാണ് സമരം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മലബാറിലും സ്ഥിതി വ്യത്യസ്തമല്ല. പത്തനംതിട്ടയില്‍ ഇന്ന് ഒരു ബസ് പോലും സര്‍വീസ് നടത്തിയിട്ടില്ല. കൊല്ലം-പുനലൂര്‍ ഡിപ്പോകളിലും എറണാകുളത്തും സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്.

May 2, 2017, 02:36 PM IST
സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം തുടങ്ങും

സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം തുടങ്ങും

സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം തുടങ്ങും. സംസ്ഥാനത്തെ ഒരു റേഷന്‍ കടയും തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

May 1, 2017, 02:11 PM IST
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം

എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലും അ​​​ർ​​​ധസ​​​ർ​​​ക്കാ​​​ർ- പൊ​​​തു​​​മേ​​​ഖ​​​ലാ-സ്വ​​​യം​​​ഭ​​​ര​​​ണ- സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഓ​​​ഫീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ മ​​​ല​​​യാ​​​ളം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ, ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ൾ, ഫ​​​യ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ, റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം ഇ​​​നി മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം. 

May 1, 2017, 12:28 PM IST
'പൊമ്പിളൈ ഒരുമൈ'യോട് മാപ്പു പറയില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വെയ്ക്കും: എം.എം മണി

'പൊമ്പിളൈ ഒരുമൈ'യോട് മാപ്പു പറയില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി വെയ്ക്കും: എം.എം മണി

ഇടുക്കിയിലെ ഹർത്താൽ അനാവശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. .പൊമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീകളെ മോശമായി ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങള്‍  തന്‍റെ വാക്കുകള്‍  വളച്ചൊടിച്ചതാണ്.

Apr 24, 2017, 11:11 AM IST
വി.ഐ.പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാന മന്ത്രിമാർ

വി.ഐ.പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാന മന്ത്രിമാർ

വി.ഐ.പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് അനുകൂല പ്രതികരണവുമായി സംസ്ഥാന മന്ത്രിമാർ. 

Apr 20, 2017, 11:48 AM IST
പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കിയ ഓർഡിനൻസിന്​ മന്ത്രിസഭയുടെ അംഗീകാരം

പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കിയ ഓർഡിനൻസിന്​ മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. 

Apr 11, 2017, 12:31 PM IST
കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളെ വരൾച്ചാ ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളെ വരൾച്ചാ ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

മഴയുടെ അളവിൽ ഗണ്യമായ കുറവു വന്നതിനെ തുടർന്ന് കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളെ വരൾച്ചാ ബാധിത സംസ്ഥാനങ്ങളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. 

Apr 6, 2017, 06:20 PM IST
സംസ്ഥാനത്ത് ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി, ചിലയിടങ്ങളില്‍ സംഘര്‍ഷം, സർവകലാശാല പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി, ചിലയിടങ്ങളില്‍ സംഘര്‍ഷം, സർവകലാശാല പരീക്ഷകള്‍ മാറ്റി

ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും സംസ്ഥാനത്തു പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടത്തുന്ന ഹർത്താലിൽനിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല, ഉംറ തീർഥാടകരുടെ വാഹനങ്ങളെ ഒഴിവാക്കി.

Apr 6, 2017, 12:37 PM IST
പാലക്കാട്​, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കില്ലെന്ന്‍ സുപ്രിംകോടതി

പാലക്കാട്​, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കില്ലെന്ന്‍ സുപ്രിംകോടതി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ വിധി 

Mar 23, 2017, 11:53 AM IST
പാലക്കാട്​, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ ഹൈകോടതി നടപടി  ശരിവെച്ച സുപ്രീംകോടതി ഉത്തരവ്

പാലക്കാട്​, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ ഹൈകോടതി നടപടി ശരിവെച്ച സുപ്രീംകോടതി ഉത്തരവ്

പാലക്കാട് കരുണ​, കണ്ണൂർ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ ഹൈകോടതി നടപടി ശരിവെച്ച സുപ്രീംകോടതി ഉത്തരവ്. കണ്ണൂർ കോളജിലെ 150 സീറ്റിലെയും കരുണ കോളജിലെ 30 സീറ്റുകളിലെയും പ്രവേശനമാണ്​ റദ്ദാക്കിയത്​.

Mar 22, 2017, 03:34 PM IST
ഷൊർണൂർ‌- എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ഷൊർണൂർ‌- എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ഷൊർണൂരിൽനിന്ന് തെക്കോട്ടുള്ള ട്രെയിൻ ഗതാഗതം നാലു മണിക്കൂറായി സ്തംഭനത്തിൽ. ചെന്നൈ - തിരുവനന്തപുരം മെയിലിന്റെ എൻജിൻ തകരാറായതാണു ട്രെയിൻ ഗതാഗതം സ്തംഭിക്കാൻ കാരണം.

Mar 21, 2017, 01:21 PM IST
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി

ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന്  പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ പൊലിസ് അറസ്റ്റു ചെയ്തു. റാന്നി സ്വദേശി ലീന (30) ആണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരുന്നത്. 

Mar 11, 2017, 04:29 PM IST
കണ്ണൂരില്‍ ബിജെപി നേതാവിനു വെട്ടേറ്റു; പിന്നില്‍ സിപിഎം

കണ്ണൂരില്‍ ബിജെപി നേതാവിനു വെട്ടേറ്റു; പിന്നില്‍ സിപിഎം

കണ്ണൂരില്‍ ബിജെപി നേതാവിനു വെട്ടേറ്റു. ബിജെപി കണ്ണൂര്‍ നിയോജമണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍ കുമാറി(48)നാണ് വെട്ടേറ്റത്.

Mar 9, 2017, 06:21 PM IST
ആലുവയില്‍ മൂന്നും ഏഴു വയസുള്ള പിഞ്ചുകുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി; അയല്‍വാസി അറസ്റ്റില്‍

ആലുവയില്‍ മൂന്നും ഏഴു വയസുള്ള പിഞ്ചുകുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി; അയല്‍വാസി അറസ്റ്റില്‍

ബിനാനിപുരത്ത് മൂന്നും ഏഴു വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ ഉണ്ണി തോമസിനെ(52) ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നും ഏഴും വയസ്സുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.

Mar 8, 2017, 06:33 PM IST
വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം: എസ്ഐയെ അന്വേഷണ ചുമതലയിൽനിന്നു മാറ്റി

വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം: എസ്ഐയെ അന്വേഷണ ചുമതലയിൽനിന്നു മാറ്റി

വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച എസ്ഐയെ അന്വേഷണ ചുമതലയിൽനിന്നു മാറ്റി. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്​ നടപടി​.

Mar 8, 2017, 04:51 PM IST
വാളയാര്‍ അട്ടപ്പളളത്ത് മരിച്ച സഹോദരിമാർ ബലാല്‍​സംഗത്തിനിരയായതായി അമ്മയുടെ മൊഴി

വാളയാര്‍ അട്ടപ്പളളത്ത് മരിച്ച സഹോദരിമാർ ബലാല്‍​സംഗത്തിനിരയായതായി അമ്മയുടെ മൊഴി

വാളയാര്‍ അട്ടപ്പളളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുട്ടികളുടെ അമ്മ. ജനുവരി 12ന് മരിച്ച മൂത്തകുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് അമ്മ ഭാഗ്യം പറഞ്ഞു. 

Mar 7, 2017, 05:29 PM IST
കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യും: ഇ ശ്രീധരന്‍

കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യും: ഇ ശ്രീധരന്‍

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ഇ ശ്രീധരന്‍. നിര്‍മാണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ ഓടിക്കുക. 12 കിലോമീറ്റര്‍ ആണ് ദൂരം. 

Jan 23, 2017, 07:05 PM IST
കേരളത്തിന്‍റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്‍റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റേഷന്‍ വിഹിതം കൂട്ടണമെന്ന കേരളത്തിന്‍റെ ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കി.

Jan 23, 2017, 04:11 PM IST
അഴുമതി ആരോപണം: എഡിജിപി ആര്‍ ശ്രിലേഖയ്ക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചീറ്റ്

അഴുമതി ആരോപണം: എഡിജിപി ആര്‍ ശ്രിലേഖയ്ക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചീറ്റ്

 ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ എഡിജിപി ആര്‍ ശ്രിലേഖയ്ക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചീറ്റ്. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റോഡ് സുരക്ഷ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Jan 20, 2017, 04:48 PM IST
വരള്‍ച്ച: പാല്‍ വില വർധിപ്പിക്കാനൊരുങ്ങി മില്‍മ

വരള്‍ച്ച: പാല്‍ വില വർധിപ്പിക്കാനൊരുങ്ങി മില്‍മ

വരൾച്ചമൂലം പാൽ ഉൽപാദനം വില വർധിപ്പിക്കാനൊരുങ്ങി മിൽമ. കൊച്ചിയിൽ ചേർന്ന ഡയറക്​ടർ ബോർഡ്​ യോഗത്തിലാണ്​ പാൽ വില കൂട്ടാൻ തീരുമാനിച്ചത്​.  ലിറ്ററിന്​ എത്ര രൂപ കൂട്ടണമെന്ന കാര്യം സർക്കാരുമായി ആ​ലോചിച്ച്​ തീരുമാനിക്കും.

Jan 20, 2017, 01:34 PM IST
ആലപ്പുഴയില്‍ വാഹനാപകടം: രണ്ടു മരണം

ആലപ്പുഴയില്‍ വാഹനാപകടം: രണ്ടു മരണം

ദേശീയപാതയിൽ വളവനാടിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

Jan 18, 2017, 06:02 PM IST
ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളരുന്നു; നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപികരിക്കും

ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളരുന്നു; നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപികരിക്കും

ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക്. ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം തള്ളി കൂടുതൽ തിയറ്റർ ഉടമകൾ പുതിയ സിനിമകളുടെ റിലീസിന് സമ്മതിച്ചതോടെയാണു സംഘടന പിളർപ്പിലേക്കു നീങ്ങുന്നത്. 

Jan 13, 2017, 03:19 PM IST
സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു, കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല

സഹകരണ മേഖലയിലെ പ്രതിസന്ധി: എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു, കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല

നോട്ട് പ്രതിസന്ധിയിലും സഹകരണമേഖലയിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഇടതു ഹര്‍ത്താല്‍ ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങളും കടകളും, അടഞ്ഞുകിടക്കുകയാണ്. .. ആദ്യമണിക്കൂറില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Nov 28, 2016, 12:24 PM IST
അഭിഭാഷകര്‍ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്

അഭിഭാഷകര്‍ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്

അഭിഭാഷകരെ തെരുവുനായ്ക്കളോട് ഉപമിച്ച് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. തൃശൂരില്‍ നടന്ന മാധ്യമ സെമിനാറിലാണ് അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍ രംഗത്തെത്തിയത്.

Oct 20, 2016, 05:43 PM IST
മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിന് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്ത് അഭിഭാഷക അസോസിയേഷന്‍

മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിന് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്ത് അഭിഭാഷക അസോസിയേഷന്‍

മാധ്യമങ്ങളെ പിന്തുണച്ചു സംസാരിച്ചതിന് അഡ്വ. സെബാസ്റ്റ്യന്‍ പോളിനെതിരേ നടപടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് അഭിഭാഷകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹൈകോടതി അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ചേര്‍ന്ന അസോസിയേഷന്‍ യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Oct 19, 2016, 06:04 PM IST
കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആർഎസ്എസിനെതിരെ രൂക്ഷ വിമരഷനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ പ്രശ്‌നങ്ങൾക്ക് കാരണം ആർഎസ്എസ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 

Oct 19, 2016, 01:35 PM IST
കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹർത്താൽ

കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹർത്താൽ

കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകൻ രമിതിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മൻ രാജശേഖരൻ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ആശുപത്രി, മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Oct 12, 2016, 03:38 PM IST
അനധികൃത സ്വത്ത് : കെ.ബാബുവിന്‍റെ ഭാര്യയും സഹോദരനെയും വിജിലന്‍സ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് : കെ.ബാബുവിന്‍റെ ഭാര്യയും സഹോദരനെയും വിജിലന്‍സ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിന്‍റെ ഭാര്യ ഗീതയേയും സഹോദരന്‍ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് വിജിലന്‍സ് ഗീതയെ ചോദ്യം ചെയ്തത്.  ലോക്കറില്‍ നിന്ന് സ്വര്‍ണം മാറ്റിയതിന്‍റെ വിശദാംശങ്ങള്‍ വിജിലന്‍സ് ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.

Sep 26, 2016, 12:16 PM IST
വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വച്ചു

വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വച്ചു

കോഴിക്കോട്∙ വടകരയിൽ  തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി  കടന്നുപോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ സ്കൂട്ടർ വെച്ചു.

Sep 22, 2016, 12:06 PM IST