വനം വകുപ്പും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരു സ്ഥലത്തെത്തി പരിശോധന ധന നടത്തി. മാത്യൂസിന്റെ തോട്ടം സൂക്ഷിപ്പുകാരനായ കുഞ്ഞുഞ്ഞാണ് അടുകൾ ചത്തു കിടക്കുന്നതായി കണ്ടത്. ആട്ടിൻ കൂട്ടിലും പരിസരത്തുമായിട്ടാണ് ആടുകളെ കണ്ടത്. കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകൾ അധികദൂരത്തായി കാണപ്പെട്ടതും സംശയം ജനിപ്പിക്കുന്നു.
വീടുകളിൽ നിന്നും ആട്, നായ, പൂച്ച തുടങ്ങിയവ പെരുമ്പാമ്പിന്റെ ആക്രമണത്തിൽ ചത്തു വീണു. നാട്ടുകാർ പഞ്ചായത്ത് അധികാരികളെയും വനപാലകരെയും വിവരമറിയിച്ചിട്ടും പെരുമ്പാമ്പിനെ പിടികൂടി കൂടാനാകാത്തത് കാരണം ജനങ്ങൾ ഭീതിയിലാണ്. പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചുവെങ്കിലും ചതുപ്പ് നിലമായതിനാൽ ഇറങ്ങി പിടിക്കാനാകില്ലെന്നും പാമ്പിനെ കണ്ടത്തിയാൽ മാത്രമേ വലയിലാക്കാനൂവെന്ന് പറഞ്ഞതായി നാട്ടുകാർ പറയുന്നു.
അമ്മയെ കാട്ടാന ചവിട്ടിക്കൊല്ലുകയും, അച്ഛൻ വീണ്ടും വിവാഹം കഴിച്ചതോടെയാണ് രണ്ടു സഹോദരിമാരെ പോറ്റാൻ പഠനമുപേക്ഷിച്ച് കൂലിവേലയ്ക്കു പോകുകയാണ് മനോജ്. അമ്മയുടെ മരണത്തിൽ നഷ്ടപരിഹാരം നൽകാതെ വനംവകുപ്പും കയ്യൊഴിഞ്ഞതോടെയാണ് മനോജിന് ഈ തീരുമാനമെടുക്കേണ്ടി വന്നത്.
ഇനിയും പട്ടയം കിട്ടാത്ത പുറമ്പോക്ക് ഭൂമിയിൽ കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി കനിവ് കാത്ത് ജീവിക്കുകയാണ് ബാബുവിന്റെ ഈ നിർധന കുടുബം. ചികിത്സയ്ക്കും നിത്യവൃത്തിക്കും പാങ്ങില്ലാതെ വലയുന്ന ബാബുവിനെ സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ മാങ്കോട് രാധാകൃഷ്ണൻ തേവിയോട്ടെ വസതിയിൽ സന്ദർശിച്ച് സാന്ത്വനമേകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.