Ekadashi 2024: ഏകാദശി വ്രതത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ഏകാദശി വ്രതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിട്ടയാണ് ഇത്.
Ekadashi and Rice: ഏകാദശി വ്രതമെന്നാല്‍, വെറുതെ പട്ടിണിയിരിക്കുകയല്ല ഉദ്ദേശിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്ന ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ വ്രതത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവരില്ല. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.