സെൻട്രൽ കീവിൽ നിന്ന് 10 കിലോമീറ്ററിൽ താഴെയുള്ള ഒബോലോൺ ജില്ലയിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതോടെയാണ് നീക്കം. ഈ മേഖലയിൽ റഷ്യൻ സൈന്യത്തിനെതിരെ യുക്രൈൻ സൈന്യം കടുത്ത പോരാട്ടം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയച്ച് പൗരന്മാരെ തിരികെയെത്തിക്കാനാണ് സർക്കാർ ശ്രമം.
യുക്രൈനിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വിമാനങ്ങൾ നാളെ ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തിക്കുമെന്ന് സൂചനയുണ്ട്. ഇന്ന് ആയിരത്തോളം വിദ്യാർഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2021 ജനുവരിയിൽ യുക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. റഷ്യ ഇതിനെ എതിർക്കുകയും നാറ്റോ യുക്രൈനിൽ ഒരു തരത്തിലുമുള്ള സൈനിക പ്രവർത്തനവും നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ചുമതല വഹിച്ചിരുന്ന തന്റെ കാലയളവിലെ ഏറ്റവും ദുഃഖകരമായ നിമിഷം, ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് വലിയ തെറ്റ്, റഷ്യയുടെ നടപടികള്ക്കെതിരെ UN സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
യുക്രൈനിന് നേരെ റഷ്യ പ്രഖ്യാപിച്ച യുദ്ധം ലോകത്തെ ഞെട്ടിച്ചിരിയ്ക്കുകയാണ്. തികച്ചും ആകസ്മികമയി പുടിന് നടത്തിയ യുദ്ധ പ്രഖ്യാപനത്തെതുടർന്ന് യുക്രൈൻ വലിയ പ്രതിസന്ധിയിലാണ്. രാജ്യം മുഴുവൻ ആശങ്കയുടെ നിഴലിലാണ്.
റഷ്യ - യുക്രൈൻ യുദ്ധം മണിക്കൂറുകൾ കഴിയുതോറും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഖാർകിവ് പട്ടണത്തിൽ വെച്ച് റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന 4 ടാങ്കുകൾ കത്തിച്ചുവെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.