Five Flower Lake : വേനലിൽ‌ വറ്റില്ല ശൈത്യത്തിൽ തണുത്തുറയില്ല; പലനിറത്തിൽ അത്ഭുതം തീർക്കുന്ന ഫൈവ് ഫ്ലവര്‍ തടാകം

ചൈനയിലെ ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഫൈവ് ഫ്ലവർ തടാകം. 

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 09:29 PM IST
  • ‌ചൈനയിലെ ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഫൈവ് ഫ്ലവർ തടാകം.
  • യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ സ്ഥാനമുള്ളതാണ് ഈ പ്രദേശം.
  • വിസ്മയ കാഴ്ചകളുടെ അത്ഭുതം തന്നെയാണ് ഈ തടാകം കാഴ്ചക്കാർക്കായി സമ്മാനിക്കുന്നത്.
  • ഒരു ഡസനിലധികം തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ഈ ഉദ്യാനത്തിലുള്ളത്.
Five Flower Lake : വേനലിൽ‌ വറ്റില്ല ശൈത്യത്തിൽ തണുത്തുറയില്ല; പലനിറത്തിൽ അത്ഭുതം തീർക്കുന്ന ഫൈവ് ഫ്ലവര്‍ തടാകം

അത്ഭുതം എന്നു തോന്നുന്ന നിരവധി കാഴ്ചകളുണ്ട് ഈ ലോകത്ത്. അത്തരത്തിലുള്ള നിരവധി സ്ഥലങ്ങളെ കുറിച്ച് നാം കേട്ടിട്ടുമുണ്ടാകും. എന്നാൽ പലപ്പോഴും പല നിറത്തിൽ കാണപ്പെടുന്ന ഒരു അദ്ഭുത തടാകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ.  ഫൈവ് ഫ്ലവര്‍ തടാകം എന്ന് അറിയപ്പെടുന്ന ഈ തടാകം  തെക്കു പടിഞ്ഞാറൻ ചൈനയിലാണ്. നിറം മാറുന്നതിന് പുറമേ വേനലിൽ വെള്ളം വറ്റാത്തതും  ശൈത്യത്തിൽ ജലം ഐസാകില്ല എന്നതും ഈ തടാകത്തിന്റെ പ്രത്യേകതകളാണ്. ആശ്ചര്യം ജനിപ്പിക്കുന്ന ഒരുപാട്  കാഴ്ചകൾ ഒളിപ്പിച്ചിക്കുന്നത് കൊണ്ടുതന്നെ ഈ തടാകത്തിനെ  വിശുദ്ധ തടാകമെന്നും പ്രദേശ വാസികൾ വിളിക്കുന്നുണ്ട്.

‌ചൈനയിലെ ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഫൈവ് ഫ്ലവർ തടാകം. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ സ്ഥാനമുള്ളതാണ് ഈ പ്രദേശം.  വിസ്മയ കാഴ്ചകളുടെ അത്ഭുതം തന്നെയാണ് ഈ തടാകം കാഴ്ചക്കാർക്കായി സമ്മാനിക്കുന്നത്. ഒരു ഡസനിലധികം തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ഈ ഉദ്യാനത്തിലുള്ളത്. ഇത്രയധികം കാഴ്ചകളുണ്ടെങ്കിലും സന്ദർശകരുടെ മനസു കവരുന്നത് ഫൈവ് ഫ്ലവർ തടാകമായിരിക്കും.

ഫൈവ് ഫ്ലവർ സ്ഥിതി ചെയ്യുന്നത് മലനിരകളാൽ ചുറ്റപ്പെട്ടാണ്. 16 അടിയാണ് തടാകത്തിന്റെ ആഴം. ആദ്യകാഴ്ചയിൽ തന്നെ  സന്ദർശകരെ ആകർഷിക്കുന്നത് അടിത്തട്ടുവരെ വളരെ വ്യക്തമായി കാണുവാൻ സാധിക്കുന്ന തെളിഞ്ഞ ജലമാണ്. മാത്രമല്ല നോക്കി നിൽക്കുമ്പോൾ തന്നെ ജലത്തിന്റെ നിറം മാറുന്ന അദ്ഭുതപ്രതിഭാസത്തിനും സാക്ഷിയാകാം. ആംബർ യെലോ, എമറാൾഡ് ഗ്രീൻ, ഡാർക്ക് ജെയ്ഡ്, ലൈറ്റ് ടർക്കോയ്സ് എന്നിങ്ങനെയുള്ള നിറങ്ങളിലാകും  ജലം കാണപ്പെടുക.  സഫയർ ബ്ലൂ നിറത്തിലായിരിക്കും കൂടുതൽ സമയങ്ങളിലും ഫൈവ് ഫ്ലവർ തടാകം കാണുന്നത്.

ഇത്തരത്തിൽ ജലത്തിന്റെ നിറം മാറുന്നതുകൊണ്ടു തന്നെ തടാകത്തെ കുറിച്ച് ഏറെ നിഗൂഢതകളും വിശ്വാസങ്ങളും തദ്ദേശവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്. സമീപ പ്രദേശങ്ങളിലെ  തടാകങ്ങളിലെ ജലം വേനൽക്കാലങ്ങളിൽ വറ്റുമ്പോഴും ഉരുകുമ്പോഴുമൊക്കെ ഫൈവ് ഫ്ലവർ തടാകത്തിലെ ജലത്തിനു യാതൊരു തരത്തിലുള്ള മാറ്റവും സംഭവിക്കാറില്ല. മാത്രമല്ല, അതിശൈത്യത്തിൽ മറ്റുതടാകങ്ങളിലെ ജലം തണുത്തുറയുമ്പോഴും ഇവിടുത്ത ജലത്തിനു യാതൊരു മാറ്റവും സംഭവിക്കാറില്ല. ഇത്രയേറെ അദ്ഭുതങ്ങൾ സംഭവിക്കുന്നതു കൊണ്ടു തന്നെ തദ്ദേശവാസികൾ ഫൈവ് ഫ്ലവർ തടാകത്തിനെ വിശുദ്ധമായാണ് കണക്കാക്കുന്നു. 

കഠിനമായ ശൈത്യത്തിലും ഫൈവ് ഫ്ലവർ തണുത്തുറയാത്തത് വെള്ളത്തിനടിയിലെ ചൂട് നീരുറവയിൽ നിന്നും തടാകത്തിലേക്ക് ജലപ്രവാഹമുള്ളതുകൊണ്ടാണ്. ലൈം, കാൽസ്യം കാർബണേറ്റ്, വിവിധ നിറങ്ങളിലുള്ള ഹൈഡ്രോഫൈറ്റുകൾ എന്നീ ഘടകങ്ങളാണ് തടാകത്തിലെ ജലത്തിന്റെ നിറം മാറാൻ കാരണമാകുന്നത്.  ജിയുഷൈഗോ ദേശീയോദ്യാനത്തിന് പ്രത്യേക പരിഗണന നൽകിയാണ് അധികൃതർ സംരക്ഷിക്കുന്നത്. 

സന്ദർശകർക്ക് തെളിഞ്ഞ ജലാശയം കാണുന്നതിനും വെള്ളച്ചാട്ടങ്ങൾക്കു സമീപം പോകാനുമൊക്കെ നടപ്പാതകൾ നിർമിച്ചിട്ടുണ്ട്‌. ഇവിടേയ്ക്ക് മാത്രമായി ബസ് സർവീസുകൾ ഉണ്ടെങ്കിലും സന്ദർശകർ ധാരാളമായി എത്തുന്നതിനാൽ  നല്ല തിരക്കാണ് ഇവിടെ  അനുഭവപ്പെടുന്നത്. ഷട്ടിൽ ബസുകളും ഇവിടെ സർവീസ് നടത്താറുണ്ട്. മനോഹരമായ ഈ പ്രദേശത്തെ പ്രധാന കാഴ്ചകളെല്ലാം തന്നെ കാണുവാൻ സഹായിക്കുന്ന രീതിയിലുള്ള സർവീസുകളാണിവ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News