Geneva: ലോകത്തെമ്പാടുമുള്ള 36 മില്യൺ ആളുകൾ 2020 ൽ ഡ്രഗിന്റെ ഉപയോഗം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ (United Nations) പറഞ്ഞു. മാത്രമല്ല 2020 ൽ ഡ്രഗ് ഉപയോഗിച്ചവരുടെ എണ്ണം 275 മില്യൺ ആണ്. വ്യാഴാഴ്ച്ച പുറത്ത് വിട്ട ഐക്യരാഷ്ട്ര സഭയുടെ 2021 ലെ ലോക ഡ്രഗ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പറയുന്നത്.
Around 275 million people worldwide used drugs in the last year.
People living in countries with low levels of income are most at risk of drug use.
More facts from @UNODC in latest World Drug Report. https://t.co/D4cUNQo4IN #WDR2021 pic.twitter.com/thlq4OSzEV
— United Nations (@UN) June 24, 2021
റിപ്പോർട്ട് പറയുന്നതനുസരിച്ച് ലോകത്തെമ്പാടും കോവിഡ് (Covid 19) രോഗബാധയുടെ സമയത്ത് ഡ്രഗിന്റെ ഉപയോഗം നാല് മടങ്ങ് വർധിച്ചിട്ടുണ്ട്. 77 രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദ്ധർ പങ്ക് വെക്കുന്ന വിവരം അനുസരിച്ച് കാന്നിബസിന്റെ ഉപയോഗം 42 ശതമാനമാണ് വർധിച്ചിരിക്കുന്നത്.
ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം ഡ്രഗിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്ക് വെക്കൂ, ജീവൻ രക്ഷിക്കൂ എന്നതാണ്. സാമൂഹിക അവബോധം ഉണ്ടാക്കാണ് ഈ വര്ഷം കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള ഡ്രഗ് മൂലമുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് 15 മുതൽ 64 വയസ്സുവരെ പ്രായമുള്ളവരിൽ 5.5 ശതമാനം ആളുകളും കഴിഞ്ഞ വര്ഷം ഒരു തവണയെങ്കിലും ഡ്രഗ് ഉപയോഗിച്ചിട്ടുള്ളവരാണ്. കൂടാതെ ലോകത്തിൽ 13 ശതമാനം പേർ അതായത് ഏകദേശം 36.3 മില്യൺ ആളുകൾ ഡ്രഗ് ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങൾ നേരിടുന്നവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy