വാഷിങ്ടൺ: ഓസ്കർ അവാർഡ് ചടങ്ങിനിടെ വേദിയിൽ കയറി അവതാരകനെ തല്ലിയതിനെ തുടർന്ന് അക്കാദമിയിൽ നിന്ന് രാജിവച്ച് നടൻ വിൽ സ്മിത്ത്. ഓസ്കര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാനിരിക്കേയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്‍റ് ആര്‍ട്ടില്‍ നിന്ന് വിൽ സ്മിത്ത് രാജി വച്ചത്.
ഓസ്കര്‍ വേദിയിലെ തന്‍റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനാണെന്നും സ്മിത്ത് അറിയിച്ചു. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും വിൽ സ്മിത്ത് പറഞ്ഞു. ഭാര്യ ജാഡ പിങ്കറ്റിന്റെ രോഗാവസ്ഥയെക്കുറിച്ച് അവതാരകനായ ക്രിസ് റോക്ക് തമാശ പറഞ്ഞതിൽ പ്രകോപിതനായാണ് സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. ഈ സംഭവത്തിന് ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.
കിംഗ് വില്യംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിൽ സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇത് സംബന്ധിച്ച കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലും അദ്ദേഹം തന്റെ പ്രവൃത്തിയിൽ ക്ഷമ ചോദിക്കുന്നതായി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA