Trump Attacked: ട്രംപിന് നേരെ വധശ്രമം; രണ്ടുപേർ മരിച്ചു

Donald Trump: സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 10:58 AM IST
  • ട്രംപിന് നേരെ വധശ്രമം നടന്നതായി റിപ്പോർട്ട്
  • \ശനിയാഴ്ച രാത്രി പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിലാണ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം നടന്നത്
Trump Attacked: ട്രംപിന് നേരെ വധശ്രമം; രണ്ടുപേർ മരിച്ചു

ന്യൂയോർക്ക്: ട്രംപിന് നേരെ വധശ്രമം നടന്നതായി റിപ്പോർട്ട്.  ശനിയാഴ്ച രാത്രി പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിലാണ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം നടന്നത്. 

Aslo Read: Robot commits suicide: അമിത ജോലിഭാരം; റോബോട്ട് 'ആത്മഹത്യ' ചെയ്തു

ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Also Read: വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം രാജകീയ ജീവിതവും!

തോക്കുധാരിയായി എത്തിയ ഒരാൾ ട്രംപിനു നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ട്രംപ് ഇപ്പോൾ സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ട്രംപ് സുഖമായിരിക്കുന്നുവെന്ന് വക്താവ് പറഞ്ഞു. വെടിവെപ്പിനെ തുടർന്ന് തോക്കുധാരിയും മറ്റൊരു യുവാവും മരിച്ചതായിട്ടാണ് റിപ്പോർട്ട് മറ്റൊരാളുടെ നില ഗുരുതരമായി തുടരുന്നു. 

Also Read:  82 ദിവസങ്ങൾക്ക് ശേഷം ശനി ചതയം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാരുടെ ആസ്തി കുതിച്ചുയരും!

 

വെടിയൊച്ച കേട്ടതും ട്രംപ് വലതു കൈകൊണ്ട് ചെവിയിൽ പിടിക്കുന്നതാണ് എല്ലാവരും കണ്ടത്. തുടർന്ന് പോഡിയത്തിന് പിന്നിൽ മുട്ടുകുത്തി വീണു. സീക്രട്ട് സർവീസ് ഏജൻ്റുമാർ പെട്ടെന്നുതന്നെ വെടിയുതിർത്ത ആളെ വളയുകയായിരുന്നു. തന്നെ രക്ഷിക്കാനുള്ള ദ്രുതഗതിയിലുള്ള പ്രതികരണത്തിന് രഹസ്യാന്വേഷണ വിഭാഗത്തിനും നിയമപാലകരോടും ട്രംപ് നന്ദി രേഖപ്പെടുത്തുകയും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News