ശുഭവാര്‍ത്ത! ചൈനയില്‍ കൊറോണ ഭീതി ഒഴിയുന്നു!

ചൈനയിലെ നാല് ആപ്പിള്‍ സ്റ്റോറുകൾ മാത്രമാണ് ഇനി തുറക്കാനുള്ളത്. ജനുവരിയിലാണ് കൊറോണ ഭീതിയെ തുടര്‍ന്ന് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുമെന്ന് ആപ്പിൾ അറിയിച്ചത്.

Last Updated : Mar 11, 2020, 11:31 PM IST
ശുഭവാര്‍ത്ത! ചൈനയില്‍ കൊറോണ ഭീതി ഒഴിയുന്നു!

കൊറോണ വൈറസ് ഭീതി ചൈനയില്‍ നിന്നും ഒഴിയുന്നതായി റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ ചൈനയിലെ 42 റീടെയ്ല്‍ ഷോപ്പുകളിലെ 90 ശതമാനവും തുറന്നു.

കൊറോണ ഭീതിയെ തു‍ടർന്ന് പൂട്ടിയ സ്റ്റോറുകള്‍, ഷോപ്പുകള്‍, ഫാക്ടറികള്‍ എന്നിവ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ചൈന നേരിട്ടിരുന്ന പ്രതിസന്ധികൾ ഒഴിയുന്നതായാണ് ഇതില്‍ നിന്നും ലഭിക്കുന്ന സൂചന.

ചൈനയിലെ നാല് ആപ്പിള്‍ സ്റ്റോറുകൾ മാത്രമാണ് ഇനി തുറക്കാനുള്ളത്. ജനുവരിയിലാണ് കൊറോണ ഭീതിയെ തുടര്‍ന്ന് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുമെന്ന് ആപ്പിൾ അറിയിച്ചത്.

ആപ്പിള്‍ സിഇഒ ടിം കുക്കിന്‍റെ പ്രസ്താവനയെ തുടര്‍ന്നാണ്‌ ഷോപ്പുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. ചൈനയിലെ സ്മാർട് ഫോൺ വിൽപ്പനയെ കൊറോണ പ്രതിസന്ധിയിലാക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകള വന്നിരുന്നു.

എന്നാല്‍, കൊറോണ വൈറസ് ബാധ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1,21,517 പേര്‍ക്കാണ് ഇതുവരെ ലോകത്താകമാനം കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 4,383 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വൈറസ് ബാധിച്ച 66,941 പേരാണ് രോഗവിമുക്തരായിട്ടുള്ളത്‌.

ഈ സാഹചര്യത്തില്‍ കൊറോണ (COVID-19)  വൈറസിനെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്ന സാഹചര്യത്തിലാണ് നടപടി. അതന്ത്യം ആശങ്കാജനകമായ സാഹചര്യമാണിതെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലാണ് ഇന്ത്യ. പുതുതായി 13 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗംബാധിച്ചവരുടെ എണ്ണം 60 ആയി.

അതേസമയം, ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ 58 പേരെ ചൊവ്വാഴ്ച വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. രണ്ട് കുട്ടികളും 31 സ്ത്രീകളും ഉള്‍പ്പടെയുള്ളവരാണ് ഇന്ത്യയിലെത്തിയത്.

രണ്ടായിരത്തോളം ഇന്ത്യക്കാരാണ് ഇനിയും ഇറാനില്‍ കുടുങ്ങി കിടക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ ഇന്ത്യാ-മ്യാന്മാര്‍ അതിര്‍ത്തി അടച്ചു.

Trending News